കൊച്ചി: പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 72 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയംപേരൂർ സ്വദേശി കെ.എ. അഖിലിനെയാണ് (31) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. സ്കൂൾ വാനിെൻറ ഡ്രൈവറായിരുന്നു പ്രതി. പോക്സോ വകുപ്പനുസരിച്ചുള്ള മൂന്ന് കുറ്റങ്ങളിൽ 20 വർഷം വീതം കഠിനതടവാണ് വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള വകുപ്പുകളിൽ രണ്ടുവർഷവും പത്തുവർഷവും അടക്കമാണ് 72 വർഷത്തെ ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷമാണ് തടവിൽ കഴിയേണ്ടത്. 2019 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽനിന്നുള്ള മടക്കയാത്രയിലാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചത്.
പത്തുവയസ്സുകാരന് പീഡനം: പ്രതിക്ക് 72 വർഷം കഠിന തടവ്
Estimated read time
0 min read
You May Also Like
ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
December 22, 2024
വല്യുമ്മ ഉറങ്ങുന്ന മണ്ണിലേക്ക് മുസ്കനും
December 22, 2024
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് നാട്
December 22, 2024
More From Author
ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
December 22, 2024
വല്യുമ്മ ഉറങ്ങുന്ന മണ്ണിലേക്ക് മുസ്കനും
December 22, 2024
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് നാട്
December 22, 2024