Ernakulam News
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കൊച്ചി: മയക്കുമരുന്നുമായി യുവാവിനെ പാലാരിവട്ടം പൊലീസ് പിടികൂടി. തമ്മനം തൈക്കൽ വീട്ടിൽ ബെൻസൻ (33) ആണ് പിടിയിലായത്. 0.21 ഗ്രാം എം.ഡി.എം.എയും 2.76 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് ലേഹ്യവും ഇയാളിൽ നിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നന്ദനത്ത്കൊച്ചാക്കോ റോഡിലുളള വീട്ടിൽ പാലാരിവട്ടം പൊലിസ് ഇൻസ്പെക്ടർ മിഥുന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ചെല്ലാനം-ഫോർട്ട്കൊച്ചി കടൽഭിത്തി എന്ന് പൂർത്തിയാക്കാനാവുമെന്ന് ഹൈകോടതി
കൊച്ചി: ചെല്ലാനം-ഫോർട്ട്കൊച്ചി കടൽഭിത്തി നിർമാണം എന്ന് പൂർത്തിയാകുമെന്ന് ഹൈകോടതി. ചെല്ലാനം സ്വദേശി ടി.എ. ഡാൽഫിനടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. എത്ര നാൾക്കകം നിർമാണം പൂർത്തിയാകുമെന്ന് അറിയിക്കണമെന്ന് സർക്കാറിനോട് കോടതി നിർദേശിച്ചു. ഇതുസംബന്ധിച്ച് 2021 ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 17 കി.മീ. നീളത്തിൽ നിർമിക്കേണ്ട കടൽഭിത്തിയുടെ 7.3 കി.മീ. ഭാഗം മാത്രമാണ് പൂർത്തിയായത്. ശേഷിക്കുന്ന നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന്…
ആലുവ ശിവരാത്രി: പ്രത്യേക ട്രെയിൻ സൗകര്യമൊരുക്കി റെയിൽവേ
തൃശൂർ: ആലുവ ശിവരാത്രിക്ക് പ്രത്യേക ട്രെയിൻ സൗകര്യമൊരുക്കി റെയിൽവേ. ശിവരാത്രി ദിവസമായ മാർച്ച് എട്ടിന് വൈകീട്ടുള്ള 16325 നിലമ്പൂർ -കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തും. അന്നേദിവസം രാത്രി 06461 ഷൊർണൂർ -തൃശൂർ എക്സ്പ്രസ് സ്പെഷൽ ആലുവ വരെ ഓടും. രാത്രി 23.15ന് തൃശൂർ വിടുന്ന ട്രെയിൻ എല്ലാ സ്റ്റേഷനുകളിലും നിർത്തിയ ശേഷം അർധരാത്രി 00.45ന് ആലുവയിലെത്തും. പിറ്റേന്ന് രാവിലെ 5.15ന് ആലുവയിൽനിന്ന് പുറപ്പെടുന്ന 16609 തൃശൂർ…
പെട്രോൾ അടിച്ചതിലുള്ള തർക്കം; യുവാവിനെ ആക്രമിച്ച കേസിൽ പമ്പ് ജീവനക്കാർ പിടിയിൽ
ആലുവ: പെട്രോൾ അടിച്ചതിലുള്ള തർക്കം മൂലം യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പമ്പ് ജീവനക്കാർ പിടിയിൽ. ബിഹാർ സ്വദേശികളായ രാജ കുമാർ (20), അജീത് കുമാർ (19) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങല്ലൂരിൽ വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശി മഹേഷിനെയാണ് ആക്രമിച്ചത്. 18 ന് രാത്രി ഒമ്പത് മണിയോടെ മുട്ടം തൈക്കാവ് ഭാഗത്തുള്ള പമ്പിലാണ് സംഭവം. പറഞ്ഞതിലും കൂടുതൽ തുകക്ക് ജീവനക്കാരൻ സ്ക്കൂട്ടറിൽ പെട്രോളടിച്ചു. കൈവശം അധികം തുകയില്ലാത്തതിനാൽ കൂടുതലായി അടിച്ച പെട്രോൾ തിരികെ…
ഇടിച്ചശേഷം വാഹനം നിർത്താതെ പോയ ഡ്രൈവർ പിടിയിൽ
മരട്: കുണ്ടന്നൂർ ജങ്ഷന് സമീപം വാഹനം നിർത്തി ഫോൺ ചെയ്തു നിൽക്കുകയായിരുന്ന ആൾ ലോറിക്കടിയിൽപെട്ട് മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ പിടിയിൽ. പത്തനംതിട്ട തുലാപ്പിള്ളി മുട്ടത്തിൽ വീട്ടിൽ സുധീഷാണ് (36) മരട് പൊലീസിന്റെ പിടിയിലായത്. 13ന് രാത്രി 7.30ന് റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ എളമക്കര പേരണ്ടൂർ റോഡ് നെരിശ്ശാന്തറയിൽ സുധീശൻ (65) ലോറി കയറി മരിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്. കുണ്ടന്നൂർ–തേവര പാലത്തിന്റെ കുണ്ടന്നൂർ ഭാഗത്തെ അപ്രോച് റോഡിൽ നെട്ടൂർ ഭാഗത്തേക്കുള്ള യുടേണിനു സമീപമായിരുന്നു അപകടം. അപകട…
വളപ്പിൽ മുള്‍വാലന്‍ ചുണ്ടന്‍കാടയും ഉപ്പൂപ്പനും
വൈപ്പിൻ: വളപ്പ് കടലോരത്ത് വീണ്ടും ദേശാടനപ്പക്ഷികളെത്തി. പിന് ടെയില്‍ഡ് സ്നൈപ് എന്നറിയപ്പെടുന്ന മുള്‍വാലന്‍ ചുണ്ടന്‍കാടയും കോമണ്‍ ഹൂപ്പേയെന്ന ഉപ്പൂപ്പനുമാണ് ഇക്കുറി ആദ്യമെത്തിയവരില്‍ പ്രമുഖര്‍. കൂടാതെ പുതുവൈപ്പ് കടലോര മേഖലയില്‍ പെയിന്റഡ് സ്റ്റോര്ക്കെന്ന മുപ്പതോളം വര്‍ണക്കൊക്കുകളും എത്തിയിട്ടുണ്ട്. ദേശാടനപ്പക്ഷികളുടെ ഗണത്തിൽപെട്ട മുള്‍വാലന്‍ ചുണ്ടന്‍കാട രണ്ടാഴ്ച മുമ്പും ഉപ്പൂപ്പന് കഴിഞ്ഞാഴ്ചയുമാണ് വിരുന്നെത്തിയത്. രണ്ടിനത്തിലുംപെട്ട ഓരോ പക്ഷികളെ മാത്രമാണ് കാണാന്‍ കഴിഞ്ഞതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. ഓറഞ്ച് നിറത്തിലുള്ള തൂവല്‍കൊണ്ടുള്ള കിരീടമാണ് ഉപ്പൂപ്പന്റെ പ്രത്യേകത. പുയ്യാപ്ലക്കിളിയെന്നും ഇതിന് പേരുണ്ട്. സമൂഹമാധ്യമങ്ങളിലും പക്ഷിനിരീക്ഷകരുടെ…
മുളകുപൊടി സ്പ്രേ ചെയ്ത് പണവും സ്വർണമാലയും കവർന്നു
തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി സ്ഥാപന ഉടമയെ മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണമാലയും കവർന്നു. തൃപ്പൂണിത്തുറ പഴയ ബസ്സ്റ്റാൻഡിൽ മിനിസിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ലയൺസ് ക്ലബ് റോഡിൽ കീഴത്ത് വീട്ടിൽ കെ.എൻ. സുകുമാരമേനോനെയാണ് (75) പർദ ധരിച്ചയാൾ ആക്രമിച്ച് സ്വർണമാലയും ലോക്കറ്റും ഉൾപ്പെടെ മൂന്ന് പവനും 10,000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞത്. ദിവസവും രാവിലെ പത്തിന് ജീവനക്കാർ വരുന്നതിന്…
അജ്മീറിൽ കേരള, രാജസ്ഥാൻ പൊലീസിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളെ പിടികൂടിയത് ‘ആലുവ സ്ക്വാഡ്
ആലുവ: രാജസ്ഥാനിലെ അജ്മീറിൽ കേരള, രാജസ്ഥാൻ പൊലീസിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളെ പിടികൂടിയത് ‘ആലുവ സ്ക്വാഡ്’. കേരളത്തിൽ നടന്ന മോഷണക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ഇന്നലെ രാത്രി കൊച്ചിയിൽ നിന്നെത്തിയ കേരള പൊലീസിനും സഹായത്തിനെത്തിയ രാജസ്ഥാൻ പൊലീസിനും നേരെ വെടിവെപ്പ് നടന്നത്. കമാലി ഗേറ്റിന് സമീപത്തെ ദർഗക്കഎ സമീപമാണ് സംഭവം. സ്ഥിരം കുറ്റവാളികളായതിനാൽ പ്രതികൾ നിറതോക്കുകളുമായാണ് നടന്നിരുന്നത്. ഇതൊന്നും നോക്കാതെ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഒരാളെ ഉടൻ വിലങ്ങ് അണിയിച്ചതിനാൽ അയാൾക്ക് തോക്കെടുക്കാനായില്ല. എന്നാൽ, ഇതിനിടയിൽ…
എസ്.എസ്.എല്‍.സി പരീക്ഷക്ക് എറണാകുളം ജില്ലയിൽ 32,530 പേര്
കൊച്ചി: ഇത്തവണ ജില്ലയിൽനിന്ന് സ്റ്റേറ്റ് സിലബസിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 32,530 പേർ. എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായാണ് ഇത്രയും റെഗുലര്‍ കുട്ടികളും ഒമ്പത് സ്വകാര്യ വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നത്. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് നാലിന് ആരംഭിച്ച് 25ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിന് അധ്യാപകരെ നിയോഗിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നു. 51 ക്ലസ്റ്ററുകളിലായി (എറണാകുളം- 17, ആലുവ- 17, മൂവാറ്റുപുഴ- ഒമ്പത്, കോതമംഗലം- എട്ട്) തിരിച്ചിട്ടുള്ള പരീക്ഷ…
എറണാകുളം ജില്ലയിൽ 22 പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് 2.51 കോടി
കൊച്ചി: ജില്ലയിൽ കാലപ്പഴക്കംചെന്ന 22 പാലങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക് 2.51 കോടി അനുവദിച്ച് സർക്കാർ ഉത്തരവായി. ദുർബലമായതും അപകടഭീഷണി നേരിടുന്നതുമായ പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാനാണ് തുക അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് 13.47 കോടി അനുവദിച്ചതിന്റെ ഭാഗമായാണ് ജില്ലയിലെ പാലങ്ങൾക്കും തുക ലഭിച്ചത്. ഇതിൽ വൈപ്പിൻ നിയോജക മണ്ഡലത്തിലെ എട്ട് പാലങ്ങൾക്ക് ഒരുമിച്ചാണ് 14.40 ലക്ഷം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിലവിലുള്ള പാലങ്ങളിൽ പകുതിയും 25-30 വർഷം…


