ആലുവ: പെട്രോൾ അടിച്ചതിലുള്ള തർക്കം മൂലം യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പമ്പ് ജീവനക്കാർ പിടിയിൽ. ബിഹാർ സ്വദേശികളായ രാജ കുമാർ (20), അജീത് കുമാർ (19) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങല്ലൂരിൽ വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശി മഹേഷിനെയാണ് ആക്രമിച്ചത്. 18 ന് രാത്രി ഒമ്പത് മണിയോടെ മുട്ടം തൈക്കാവ് ഭാഗത്തുള്ള പമ്പിലാണ് സംഭവം.
പറഞ്ഞതിലും കൂടുതൽ തുകക്ക് ജീവനക്കാരൻ സ്ക്കൂട്ടറിൽ പെട്രോളടിച്ചു. കൈവശം അധികം തുകയില്ലാത്തതിനാൽ കൂടുതലായി അടിച്ച പെട്രോൾ തിരികെ എടുത്തു കൊള്ളാൻ സ്കൂട്ടർ യാത്രികൻ പറഞ്ഞു. എന്നാൽ പെട്രോൾ പമ്പിൽ നിന്ന് അടിച്ചതിലും കൂടുതൽ പെട്രോൾ ജീവനക്കാർ ഊറ്റിയെടുത്തത് ചോദ്യം ചെയ്ത മഹേഷിനെ ജീവനക്കാർ ആക്രമിക്കുകയായിരുന്നു.