ആലുവ ശിവരാത്രി: പ്ര​ത്യേ​ക ട്രെ​യി​ൻ സൗ​ക​ര്യ​മൊ​രു​ക്കി റെ​യി​ൽ​വേ

Estimated read time 1 min read

തൃ​ശൂ​ർ: ആ​ലു​വ ശി​വ​രാ​ത്രി​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സൗ​ക​ര്യ​മൊ​രു​ക്കി റെ​യി​ൽ​വേ. ശി​വ​രാ​ത്രി ദി​വ​സ​മാ​യ മാ​ർ​ച്ച് എ​ട്ടി​ന് വൈ​കീ​ട്ടു​ള്ള 16325 നി​ല​മ്പൂ​ർ -കോ​ട്ട​യം എ​ക്സ്പ്ര​സ് മ​റ്റ് സ്റ്റോ​പ്പു​ക​ൾ​ക്ക് പു​റ​മെ മു​ള്ളൂ​ർ​ക്ക​ര, ഒ​ല്ലൂ​ർ, നെ​ല്ലാ​യി, കൊ​ര​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടി നി​ർ​ത്തും. അ​ന്നേ​ദി​വ​സം രാ​ത്രി 06461 ഷൊ​ർ​ണൂ​ർ -തൃ​ശൂ​ർ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ആ​ലു​വ വ​രെ ഓ​ടും.

രാ​ത്രി 23.15ന് ​തൃ​ശൂ​ർ വി​ടു​ന്ന ട്രെ​യി​ൻ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും നി​ർ​ത്തി​യ ശേ​ഷം അ​ർ​ധ​രാ​ത്രി 00.45ന് ​ആ​ലു​വ​യി​ലെ​ത്തും. പി​റ്റേ​ന്ന് രാ​വി​ലെ 5.15ന് ​ആ​ലു​വ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന 16609 തൃ​ശൂ​ർ -ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് രാ​വി​ലെ 6.40ന് ​തൃ​ശൂ​രി​ലെ​ത്തി പ​തി​വു​പോ​ലെ ക​ണ്ണൂ​രി​ലേ​ക്ക് യാ​ത്ര തു​ട​രും. ഈ ​ട്രെ​യി​ൻ ആ​ലു​വ​ക്കും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ലു​ള്ള എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും നി​ർ​ത്തും.

You May Also Like

More From Author