Ernakulam News

  • അപകട ഭീഷണിയായി പാലക്കാട്ടുതാഴം പാലത്തിലെ കുഴികള്‍

    അപകട ഭീഷണിയായി പാലക്കാട്ടുതാഴം പാലത്തിലെ കുഴികള്‍

    പെ​രു​മ്പാ​വൂ​ര്‍: ആ​ലു​വ-​മൂ​ന്നാ​ര്‍ റോ​ഡി​ലെ പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ട ക​ഴി​ക​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യാ​യി. പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന് ആ​ലു​വ​ക്ക് പോ​കു​ന്ന പു​തി​യ പാ​ല​ത്തി​ല്‍ ര​ണ്ടി​ട​ത്താ​ണ് ടാ​റി​ള​കി നീ​ള​ത്തി​ല്‍ വി​ള്ള​ലു​ള്ള​ത്. ഇ​തി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ചാ​ടു​ന്ന​ത് പ​തി​വാ​ണ്. അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് പ​ല​രും ര​ക്ഷ​പ്പെ​ടു​ന്ന​ത്. നി​ര്‍മാ​ണ ശേ​ഷം പ​ല​പ്പോ​ഴും വി​ള്ള​ലു​ക​ള്‍ രൂ​പ​പ്പെ​ട്ടി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യാ​ണ് അ​പാ​ക​ത പ​രി​ഹ​രി​ച്ചി​രു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന​തു​കൊ​ണ്ടു​ള്ള ഇ​ള​ക്കം മൂ​ല​മാ​ണ് വി​ള്ള​ലു​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. എ​ന്നാ​ല്‍, നി​ര്‍മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. 2019ല്‍ ​കോ​ണ്‍ക്രീ​റ്റ് ഇ​ള​കി ക​മ്പി​യെ​ല്ലാം പു​റ​ത്താ​യ…

    read more

  • വിമാനമിറങ്ങിയ യുവാവ് പാർക്കിങ്​ ഏരിയയിൽ മരിച്ചനിലയിൽ

    വിമാനമിറങ്ങിയ യുവാവ് പാർക്കിങ്​ ഏരിയയിൽ മരിച്ചനിലയിൽ

    നെടുമ്പാശ്ശേരി: ബംഗളൂരുവിൽനിന്ന്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ പാർക്കിങ്​ ഏരിയയിൽ മരിച്ചനിലയിൽ. ചാലക്കുടി പാച്ചക്കൽ വീട്ടിൽ ബാലകൃഷ്ണന്‍റെ മകൻ നിതീഷിനെയാണ് (32) മരിച്ചനിലയിൽ കണ്ടെത്തിയത്​. ഞായറാഴ്ച അർധരാത്രി വിമാനമിറങ്ങിയ നിതീഷ്​, താൻ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയെന്നും രാവിലെയോടെ മാത്രമേ വീട്ടിലേക്ക് പുറപ്പെടുകയുള്ളൂവെന്നും വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പാർക്കിങ്​ ഏരിയയിൽ വിശ്രമിക്കുകയായിരുന്നു. മാതാവ്​: ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.

    read more

  • മുപ്പത്തടത്ത് പൊടിശല്യം രൂക്ഷം;പൊ​റു​തി​മു​ട്ടി ജ​നം

    മുപ്പത്തടത്ത് പൊടിശല്യം രൂക്ഷം;പൊ​റു​തി​മു​ട്ടി ജ​നം

    ക​ടു​ങ്ങ​ല്ലൂ​ർ: ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​പ്പ​ത്ത​ടം പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പൊ​ടി​ശ​ല്യം ജ​ന​ജീ​വി​തം ദു​ഷ്ക​ര​മാ​ക്കു​ന്നു. ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​ഴ്ച​ക​ളോ​ളം കു​ടി​വെ​ള്ളം വി​ത​ര​ണം മു​ട​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച് വ​രി​ക​യാ​ണ്. എ​ന്നാ​ൽ, പൊ​ടി​ശ​ല്യ​ത്തി​ന് ഒ​രു പ​രി​ഹാ​ര​വു​മി​ല്ല. റോ​ഡ് കു​ഴി​ച്ച​തി​ന്റെ ഭാ​ഗ​മാ​യി മു​പ്പ​ത്ത​ടം മി​ല്ലു​പ​ടി മു​ത​ൽ മു​പ്പ​ത്ത​ടം ക​വ​ല വ​രെ​യും പൊ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ലും പ​രി​സ​ര​ത്തും രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യ​മാ​ണ്. നൂ​റു​ക്ക​ണ​ക്കി​ന് ക​ച്ച​വ​ട​ക്കാ​രും താ​മ​സ​ക്കാ​രും ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പൊ​ടി​ശ​ല്യം ചൂ​ണ്ടി​ക്കാ​ണി​ച്ച് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​പ്പോ​ൾ റോ​ഡ് ന​ന​ക്കു​ന്ന​തി​നാ​യി…

    read more

  • ചൂരക്കാട് സ്ഫോടനം;
നാശനഷ്ടങ്ങളുടെ റിപ്പോർട്ട്
കലക്ടർക്ക് കൈമാറി

    ചൂരക്കാട് സ്ഫോടനം;നാശനഷ്ടങ്ങളുടെ റിപ്പോർട്ട്കലക്ടർക്ക് കൈമാറി

    തൃ​പ്പൂ​ണി​ത്തു​റ: ചൂ​ര​ക്കാ​ട് സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് ക​ല​ക്ട​ർ​ക്ക് കൈ​മാ​റി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യു​ണ്ടാ​യ നാ​ടി​നെ ന​ടു​ക്കി​യ സ്ഫോ​ട​നം 329 വീ​ടു​ക​ളെ​യാ​ണ് ബാ​ധി​ച്ച​ത്. ഇ​തി​ൽ 322 വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ട്. ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ആ​റെണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. നാ​ല് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും മൂ​ന്ന് സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് ഇ​ത്ര​യും കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഭൂ​രി​ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ജ​ന​ലു​ക​ൾ, മേ​ൽ​ക്കൂ​ര, വാ​തി​ലു​ക​ൾ​ക്കാ​ണ് കേ​ടു​പാ​ടു​ക​ൾ. ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്…

    read more

  • കലക്ടറേറ്റിലെ രണ്ടാം നിലയിൽ തീപിടിത്തം

    കലക്ടറേറ്റിലെ രണ്ടാം നിലയിൽ തീപിടിത്തം

    കാ​ക്ക​നാ​ട്: ക​ല​ക്ട​റേ​റ്റി​ലെ ജി.​എ​സ്.ടി ഓ​ഫീ​സി​ൽ തീ​പി​ടിത്തം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. യു.​പി.​എ​സ്.​സി പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്ക് ക​ല​ക്ട​റേ​റ്റി​ലെ​ത്തി​യ ഡ്രൈ​വ​ർ ടി.​എ​സ്. ബി​ജു​വാ​ണ് ര​ണ്ടാം നി​ല​യി​ലെ ജി.​എ​സ്.​ടി ഓ​ഫി​സി​ൽ നി​ന്നും പു​ക​യു​യ​രു​ന്ന​ത്​ ക​ല​ക്ട​റേ​റ്റി​ലെ സു​ര​ക്ഷാ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ ഷി​ജു​മോ​ൻ ചാ​ക്കോ​യെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് തൃ​ക്കാ​ക്ക​ര അ​ഗ്നി ര​ക്ഷാ​സേ​ന ക​ല​ക്ട​റേ​റ്റി​ലെ​ത്തി തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ ആ​രും ഓ​ഫീ​സി​ൽ ഇ​ല്ലാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ഓ​ഫീ​സ് മേ​ശ​ക്ക് മു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​താ​നും രേ​ഖ​ക​ളും ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ൻ, ടേ​ബി​ൾ ഫാ​ൻ, ക​മ്പ്യൂ​ട്ട​ർ മോ​ണി​റ്റ​ർ…

    read more

  • യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

    യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

    ആലുവ: സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ താമസസ്ഥലത്ത് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്തുനിന്നും ലഭിച്ച ആധാർ കാർഡ് വിവരത്തിൽ ഒറ്റപ്പാലം സ്വദേശിനി റംസിയയാണ് മരിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആലുവ ബിനാനിപുരം സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട കാരോത്തുകുന്നിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടത്. യുവതിക്കൊപ്പം ലിവിങ്ടുഗതർ ജീവിതം നയിച്ചിരുന്ന പറവൂർ സ്വദേശി സൂര്യനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറേ നാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴിനൽകിയിട്ടുള്ളത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറി…

    read more

  • കോടതി ഇടപെടൽ;
ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിൽ

    കോടതി ഇടപെടൽ; ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിൽ

    ആ​ലു​വ: വ്യാ​പാ​ര​മേ​ള ന​ട​ത്തി​പ്പി​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ക​രാ​റി​ൽ കോ​ട​തി ഇ​ട​പെ​ട്ട​തോ​ടെ ശി​വ​രാ​ത്രി വ്യാ​പാ​ര​മേ​ള അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. മ​ണ​പ്പു​റ​ത്ത് വ്യാ​പാ​ര​മേ​ള​യും അ​മ്യൂ​സ്​​മ​ന്‍റ്​ പാ​ർ​ക്കും ന​ട​ത്താ​നു​ള്ള ക​രാ​റി​ന്‍റെ ഇ -​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ ക്ര​മ​ക്കേ​ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​റി​നോ​ട് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ ഉ​ത്ത​ര​വി​ന് പു​റ​മെ ഇ- ​ടെ​ൻ​ഡ​റി​ൽ കൂ​ടി​യ തു​ക ക്വോ​ട്ട് ചെ​യ്ത ഷാ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്​ ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. ഇ​വ​രെ മ​റി​ക​ട​ന്ന് ഫ​ൺ വേ​ൾ​ഡി​ന് ക​രാ​ർ ന​ൽ​കി​യ​ത് റ​ദ്ദാ​ക്കി​യാ​ണ് കോ​ട​തി നി​ർ​ദേ​ശം. ശി​വ​രാ​ത്രി​ക്ക് മൂ​ന്നാ​ഴ്ച മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. ക​രാ​ർ ല​ഭി​ച്ചി​രു​ന്ന ഫ​ൺ…

    read more

  • ചൂരക്കാട് സ്ഫോടനം;
ഒളിവിലുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്ന് അന്വേഷണസംഘം

    ചൂരക്കാട് സ്ഫോടനം; ഒളിവിലുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്ന് അന്വേഷണസംഘം

    തൃ​പ്പൂ​ണി​ത്തു​റ: പു​തി​യ​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ചൂ​ര​ക്കാ​ട് വ​ട​ക്കേ ചേ​രു​വാ​രം നാ​യ​ർ ക​ര​യോ​ഗം വ​ക സ്ഥ​ല​ത്ത് ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി. ഹി​ൽ​പാ​ല​സ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​യും സ്ക്വാ​ഡ് ടീ​മി​ലെ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​തി​നൊ​ന്നം​ഗ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ, അ​തി​ന് മു​മ്പ് ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. വെ​ടി​മ​രു​ന്ന് സ്ഫോ​ട​ന​ത്തി​ലെ പ​ട​ക്ക​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ ആ​ന​ന്ദ​ൻ, വി​നോ​ദ്, വി​നീ​ത്, വ​ട​ക്കേ ചേ​രു​വാ​രം…

    read more

  • സ്‌കൂട്ടറില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

    സ്‌കൂട്ടറില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

    പെ​രു​മ്പാ​വൂ​ര്‍: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി വ​ലി​യ​പാ​റ വ​ട​ക്കേ​ക്ക​ര വീ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്‍റെ മ​ക​ന്‍ അ​ജേ​ഷ്‌​കു​മാ​ര്‍ (31), കു​ത്തു​കു​ഴി മേ​ലേ​ത്തു​വീ​ട്ടി​ല്‍ ദേ​വ​സ്യ​യു​ടെ മ​ക​ന്‍ ദീ​പു എം. ​ദേ​വ​സ്യ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ഓ​ട​ക്കാ​ലി ജ​ങ്ഷ​നും ക​ള​മ്പാ​ട​ന്‍തൊ​ണ്ടി​നും ഇ​ട​ക്കാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ആ​ക്ടി​വ സ്‌​കൂ​ട്ട​റി​ല്‍ കോ​ത​മം​ഗ​ല​ത്തു​നി​ന്ന്​ പെ​രു​മ്പാ​വൂ​രി​ലേ​ക്ക് പോ​കു​മ്പോ​ള്‍ എ​തി​ര്‍ദി​ശ​യി​ല്‍നി​ന്ന്​ കു​മ​ളി​ക്കു​പോ​യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​ജേ​ഷ് സം​ഭ​വ​സ്ഥ​ല​ത്തും ദീ​പു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യു​മാ​ണ്​…

    read more

  • 26 ലക്ഷത്തിന്‍റെ സ്വർണം തട്ടി​യ സംഭവം; ബാങ്ക്​ മാനേജരുടെ കെട്ടുകഥ

    26 ലക്ഷത്തിന്‍റെ സ്വർണം തട്ടി​യ സംഭവം; ബാങ്ക്​ മാനേജരുടെ കെട്ടുകഥ

    മൂ​വാ​റ്റു​പു​ഴ: ബാ​ങ്ക്​ മാ​നേ​ജ​രു​ടെ ക​ണ്ണി​ൽ മു​ള​ക്​​പൊ​ടി എ​റി​ഞ്ഞ്​ 26 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്​. പ​രാ​തി ബാ​ങ്ക്​ മാ​നേ​ജ​ർ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. സ്വ​ർ​ണം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ങ് സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​ർ വെ​ള്ളൂ​ർ​ക്കു​ന്നം സ്വ​ദേ​ശി രാ​ഹു​ല്‍ മ​റ്റൊ​രു ബാ​ങ്കി​ല്‍ നി​ന്ന്​ ഏ​റ്റെ​ടു​ത്ത 26 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍ണ​വു​മാ​യി ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് തൃ​ക്ക​അ​മ്പ​ലം റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പോ​കു​ന്ന​തി​നി​ടെ എ​തി​ർ ദി​ശ​യി​ൽ നി​ന്ന്​ ഹെ​ൽ​മ​റ്റ് ധ​രി​ച്ച്​ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം മു​ഖ​ത്ത് മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ത​ട്ടി​യെ​ടു​ത്തെ​ന്നാ​യി​രു​ന്നു പ​രാ​തി.…

    read more