Ernakulam News
മെട്രോ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് വികസനം;പുറമ്പോക്ക് തോടുകൾ നികത്തുന്നതായി പരാതി
തൃപ്പൂണിത്തുറ: മെട്രോ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങളുടെയും തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് വികസനത്തിന്റെയും ഭാഗമായി വ്യാപകമായി പുറമ്പോക്ക് തോടുകളും ജലനിർഗമന മാർഗങ്ങളും മണ്ണിട്ട് നികത്തിയതായും പരാതി. തുടർന്ന് പദ്ധതി പ്രദേശത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ മഴക്കാലത്ത് വീടുകള്‍ വെള്ളക്കെട്ടിലാകുമെന്നും നാശനഷ്ടം ഉണ്ടാകുമെന്നുള്ള പൊതുജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പ്രശ്നബാധിത പ്രദേശങ്ങള്‍ നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ദീപ്തി സുമേഷ് എന്നിവര്‍ സന്ദർശിച്ചു. പ്രദേശത്തെ വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഒഴിവാക്കണമെന്നും തോടുകളുടെയും…
30 വിധവകൾക്ക് ഭവന നിർമാണ പദ്ധതിയുമായി മന്ത്രി പി. രാജീവ്
കളമശ്ശേരി: കുടുംബനാഥ വിധവകളായ 30 കുടുംബത്തിന് വീട് നിർമിക്കുന്നതിന് ‘വിധവകൾക്ക് ഒപ്പം’ പദ്ധതി ആവിഷ്കരിച്ച് വ്യവസായ മന്ത്രി പി. രാജീവ്. കളമശ്ശേരി മണ്ഡലത്തിലെ 30 കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുക. മണ്ഡലത്തിൽ മന്ത്രി നടപ്പാക്കുന്ന സൗജന്യഭവന നിർമാണ പദ്ധതിയാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും കൊച്ചി വിമാനത്താവള കമ്പനിയുടെയും സഹകരണത്തോടെ വിപുലീകരിക്കുന്നത്. ഒരാൾക്ക് നാലു ലക്ഷം രൂപ വീതം ചെലവഴിച്ചാണ് നിർമാണം. ഒരു കോടി പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി നാലു വീടിന്റെ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു.…
ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ
ആലുവ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ എടയന്നൂർ ദാറുൽഫലാഹ് മുഹമ്മദ് ഇർഫാനെയാണ് (21) ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ഒാൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് കാലടി മാണിക്യമംഗലം സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പുസംഘം പറഞ്ഞ മൂന്ന് അക്കൗണ്ടുകളിലേക്കാണ് ഇദ്ദേഹം പണം നിക്ഷേപിച്ചത്. ആദ്യം പണം നിക്ഷേപിച്ചപ്പോൾ ലാഭമെന്ന് പറഞ്ഞ് 5000 രൂപ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് നൽകി. ഇത് വിശ്വസിച്ച്…
ജനവാസ മേഖലയിലെ തോട് കൈയേറി പാടം നികത്താന്‍ ശ്രമം
പെരുമ്പാവൂര്‍: ജനവാസ മേഖലയിലെ പ്രധാന ജലസ്രോതസ്സായ തോട് കൈയേറി പാടം നികത്താന്‍ ശ്രമമെന്ന് ആക്ഷേപം. വല്ലം കൊച്ചങ്ങാടി ഭാഗത്താണ് തോട് കൈയേറി പാടം നികത്തുന്നത്. കൊച്ചങ്ങാടിയിലെ കമ്പനികളുടെ പരിസരത്തുള്ള പാടം നിലവില്‍ പ്ലൈവുഡ് കമ്പനികളിലെ ചാരവും മണ്ണും ഇട്ട് കുറേ ഭാഗം നികത്തി. കുടിവെള്ള സ്രോതസ്സായ പെരിയാറിന്റെ കൈവഴിയായ വല്ലം തോടിലേക്ക് കമ്പനികളിലെ മലിനജലം ഒഴുക്കാൻ നീക്കം നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പ്ലൈവുഡ്, പ്ലാസ്റ്റിക് കമ്പനികളിലെ മലിനീകരണം മൂലം ജനം പൊറുതിമുട്ടുന്ന പ്രദേശമാണ് വല്ലം. പാടം നികത്തിയാണ്…
കൊച്ചിന് ഷിപ് യാര്‍ഡ് 13ാമത്തെ വാട്ടര്‍ മെട്രോ ബോട്ട് കൈമാറി
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്കു വേണ്ടി കൊച്ചിന് ഷിപ് യാര്‍ഡ് ലിമിറ്റഡ് (സി.എസ്.എല്‍) നിർമിച്ച 13ാമത്തെ ഇലക്ട്രിക് ഹൈബ്രിഡ് വാട്ടര്‍ മെട്രോ ഫെറി കൈമാറി. 100 പേർക്കിരിക്കാവുന്ന ബി.വൈ 137 എന്ന പേരിലുള്ള ബോട്ടാണ് കൈമാറിയത്. കെ.എം.ആര്‍എല്ലിന്റെയും സി.എസ്.എല്ലിന്റെയും ഡയറക്ടര്‍മാരും കെ.എം.ആർ.എല്‍, സി.എസ്.എല്‍, ഡി.എൻ.വി, ഐ.ആര്.എസ് എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒപ്പു വെക്കല്‍ ചടങ്ങിൽ പങ്കെടുത്തു. സി.എസ്.എല്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. ഹരികൃഷ്ണന്, കെ.എം.ആർ.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഷാജി പി. ജനാര്ദ്ദനന് എന്നിവരാണ്…
വനംവകുപ്പ് മന്ദിരത്തിന് വേണ്ടി മരം മുറിക്കുന്നതിന് ഹൈകോടതി വിലക്ക്
കൊച്ചി: വനംവകുപ്പിന്റെ ഇടപ്പള്ളിയിലെ എറണാകുളം സാമൂഹ്യ വനവത്കരണ വിഭാഗം സ്ഥിതി ചെയ്യുന്ന ഭൂമിയിലെയടക്കം 53 മരങ്ങൾ മുറിക്കുന്നത് ഹൈകോടതി തടഞ്ഞു. വനം വകുപ്പ് മേഖല ആസ്ഥാന മന്ദിരത്തിനായി മരം മുറിക്കാൻ അനുമതി നൽകിയ കൊച്ചി മേയറുടെ അധ്യക്ഷതയിലുള്ള ‘ട്രീ കമ്മിറ്റി’ യോഗ തീരുമാനം ചോദ്യം ചെയ്ത് അഭിഭാഷകനായ ബി.എച്ച്. മൻസൂർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. മരങ്ങൾ മുറിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ സർക്കാറിനും കൊച്ചി കോർപറേഷനും കോടതി നോട്ടിസ് ഉത്തരവായി. തുടർന്ന്…
മത്സ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി
ഫോർട്ടുകൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട മത്സ്യ ബന്ധന ബോട്ട് മുങ്ങിത്താഴ്ന്നു. അഞ്ചു തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് കണ്ണമാലി തീരത്തിന് പടിഞ്ഞാറാണ് സാന്റ മരിയ എന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. മത്സ്യ ബന്ധനത്തിനിടെ ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ബോട്ട് മുങ്ങി താഴുകയായിരുന്നു. വിവരം ലഭിച്ചെത്തിയ മറൈൻ എൻഫോസ്മെന്റ് തൊഴിലാളികളെ രക്ഷപ്പെടുത്തി പൊലീസിന് കൈമാറി. ബോട്ട് പുർണ്ണമായും മുങ്ങിത്താഴ്ന്നു. കൊച്ചി സ്വദേശി സാൻ ജോസിന്റേതാണ് ബോട്ട്. പുതുവൈപ്പ് സ്വദേശികളായ ആൽബിൻ (65),…
പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അപാകത; ആർ.ഡി.എസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയത് ഹൈകോടതി റദ്ദാക്കി
കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അപാകതയെത്തുടർന്ന് കരാർ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ടിനെ കരിമ്പട്ടികയിൽപെടുത്തിയ സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. അഞ്ചുവർഷത്തേക്ക് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കിയ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. സർക്കാർ നടപടി ശരിവെച്ച് ആഗസ്റ്റ് 23ന് സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കമ്പനി നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. പാലാരിവട്ടം പാലത്തിന്റെ…
നെടുമ്പാശ്ശേരിയിൽ സി.പിഎമ്മിന് അട്ടിമറി ജയം; കോൺഗ്രസിന് പഞ്ചായത്ത് ഭരണവും നഷ്ടമാകും
അത്താണി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ 14-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സി.പി.എം അട്ടിമറി ജയം നേടിയതോടെ കോൺഗ്രസിന് പഞ്ചായത്ത് ഭരണവും നഷ്ടമാകും. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ 14-ാം വാർഡ് അത്താണി കൽപക നഗർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എൻ.എസ്. അർച്ചന 98 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു. ഇതോടെ യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു. എതിർ സ്ഥാനാർഥി യു.ഡി.എഫിലെ സ്വാതി ശിവനെയാണ് അർച്ചന പരാജയപ്പെടുത്തിയത്. ആകെയുള്ള 1094 വോട്ടർ മാരിൽ 859 പേരാണ് വോട്ട് രേഖപ്പെടുത്തി. അർച്ചനക്ക് 395 വോട്ടും സ്വാതിക്ക് 295…
പെട്രോൾ പമ്പിൽ സംഘർഷം; രണ്ട് ജീവനക്കാർ പിടിയിൽ
ആലുവ: പെട്രോൾ വാങ്ങിയതിലെ തർക്കം മൂലം യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പമ്പ് ജീവനക്കാർ പിടിയിൽ. ബിഹാർ സ്വദേശികളായ രാജ കുമാർ (20), അജീത് കുമാർ (19) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങല്ലൂരിൽ വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശി മഹേഷിനെയാണ് ആക്രമിച്ചത്. 18ന് രാത്രി ഒമ്പതോടെ മുട്ടം തൈക്കാവ് ഭാഗത്തെ പമ്പിലാണ് സംഭവം. പറഞ്ഞതിലും കൂടുതൽ തുകക്ക് ജീവനക്കാരൻ സ്കൂട്ടറിൽ പെട്രോളടിച്ചു. കൈവശം അധികം തുകയില്ലാത്തതിനാൽ കൂടുതലായി അടിച്ച പെട്രോൾ തിരികെ എടുത്തുകൊള്ളാൻ സ്കൂട്ടർ…

