കൊച്ചി: വിൽപനക്ക് സൂക്ഷിച്ചിരുന്ന 1.332 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് ചിറ്റടി മുണ്ടമറ്റം നിബിൻ (23), പാലക്കാട് ലക്കിടി അകലൂർ മങ്ങാട്ടുകുന്നത്ത് സുധീഷ് (23) എന്നിവരാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എളമക്കര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എളമക്കര പാടം റോഡിൽ കെ.ടി.സി നഗർ ഭാഗത്തുളള വീട്ടിൽ നിന്ന് പ്രതികൾ പിടിയിലായത്.
കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Estimated read time
0 min read