Ernakulam News
ശിവരാത്രി; ആലുവയിൽ ഗതാഗത നിയന്ത്രണം
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ ശനിയാഴ്ച ഉച്ചക്ക് രണ്ടു വരെ ആലുവ നഗരത്തിലും പരിസരത്തും പൊലീസ് ഗതാഗത നിയന്ത്രണങ്ങളും സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ ഇങ്ങനെ: മണപ്പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെ എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്ന് ജി.സി.ഡി.എ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം. മണപ്പുറത്ത് പാർക്കിങ്ങിന് ഗ്രൗണ്ടുകള്‍ തയാറാക്കിയിട്ടുണ്ട്. (വൺവേ ട്രാഫിക് ആയിരിക്കും). മണപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ എന്നിവ ഓള്‍ഡ് ദേശം റോഡ് വഴി നേരെ പറവൂര്‍ കവലയില്‍ എത്തണം. (വൺവേ…
പായിപ്രയിൽ വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസം ഇന്ന്; ലീഗ് വിട്ടുനിൽക്കും
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും വ്യാഴാഴ്ച നടക്കും. വോട്ടെടുപ്പിൽനിന്ന് മുസ്ലിം ലീഗ് അംഗങ്ങൾ വിട്ടുനിൽക്കും. നിയോജക മണ്ഡലം ഭാരവാഹികളുടെയും പ്രവർത്തക സമിതി അംഗങ്ങളുടെയും സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. കോൺഗ്രസ് അംഗങ്ങളും വിട്ടുനിൽക്കും. ഇതോടെ കോൺഗ്രസ് അംഗമായ വൈസ് പ്രസിഡൻറ് ഷോബി അനിലിനെതിരായ അവിശ്വാസം പാസാകാൻ സാധ്യതയില്ല. 22 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഇരുമുന്നണികൾക്കും 11 അംഗങ്ങൾ വീതമാണുള്ളത്. നേരത്തേ യു.ഡി.എഫ് 12, എൽ.ഡി.എഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫ്…
മെട്രോ ഒന്നാംഘട്ടം പൂർത്തിയായത് വലിയ നേട്ടം -മുഖ്യമന്ത്രി
കൊച്ചി: കൊച്ചി മെട്രോയിലെ ദൈനംദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിലേക്കെത്തുന്നു എന്നത് കുറഞ്ഞ നിരക്കിൽ മികച്ച വരുമാനത്തിലുള്ള പൊതുഗതാഗത സംവിധാനം നടത്താനുള്ള സർക്കാറിന്റെ ശ്രമങ്ങൾ വിജയം കാണുന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ വിഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ ഒന്നാംഘട്ടം പൂർത്തിയായത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണമുള്ളവർക്ക് മാത്രം എന്ന് കരുതപ്പെട്ടിരുന്ന കൊച്ചി മെട്രോ ഇന്ന് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ദീർഘദൂര…
ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവ് മരിച്ചു
വൈറ്റില: ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവ് മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) മരിച്ചത്. കളമശ്ശേരി സ്ക്കോഡ ഷോറൂമിൽ മെക്കാനിക്കലായി ജോലി ചെയ്യുന്ന നിധിൻ ബുധൻ രാവിലെ ജനതയിലുള്ള കെ ടി എം ഷോറൂമിൽ നിന്നും വാഹനം എടുത്ത് ട്രയൽ ഓടിച്ച് നോക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എളംകുളം മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടം നടന്ന് അഞ്ച് മിനിറ്റോളം റോഡിൽ കിടന്ന നിധിൻ നാഥിനെ അതുവഴി വന്ന…
വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം; കുഴൽനാടനും ഷിയാസും കോടതിയിലേക്ക് ഓടിക്കയറി, സ്ഥലത്ത് സംഘർഷം
കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ച മാത്യു കുഴൽനാടൻ എം.എൽ.എയെയും എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെയും വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. ഇതേതുടർന്ന് കുഴൽനാടനും ഷിയാസും കോതമംഗലം കോടതിയിലേക്ക് ഓടിക്കയറി. പൊലീസ് വാഹനം ആക്രമിച്ച കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് ശ്രമം. മുവാറ്റുപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് കോടതി വളപ്പിൽ ഉണ്ടായിരുന്നത്. ഇതേതുടർന്ന് കോടതി പരിസരത്ത് വലിയ സംഘർഷത്തിന് വഴിവെച്ചു. കോൺഗ്രസ്…
എക്കൽ നിറയുന്നു, കനത്ത ചൂടും: കായലുകൾ വറ്റുന്നു
പള്ളുരുത്തി: എക്കൽ നിറഞ്ഞതിനൊപ്പം പൊള്ളുന്ന ചൂടും മൂലം കായലുകളുടെ കൈവരികൾ വരളുന്നു. കൊച്ചിയുടെ ഹൃദയത്തിലൂടെ കടന്നുപോകുന്ന വേമ്പനാട്ടു കായലിന്റെ ഭാഗമായ പെരുമ്പടപ്പ് കായൽ, കുമ്പളങ്ങി കായൽ എന്നിവയുടെ കൈവരികളാണ് വറ്റുന്നത്. വേലിയേറ്റ സമയത്ത് മാത്രമാണ് ചെറിയ തോതിൽ വെള്ളം ദൃശ്യമാകുന്നത്. പരമ്പരാഗത മത്സ്യതൊഴിലാളികളാണ് മീൻ പിടിക്കാനാകാതെ ദുരിതത്തിലായിരിക്കുന്നത്. ചെറുവള്ളങ്ങൾ പോലും തുഴഞ്ഞുപോകാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് കോവളം മേഖലയിൽ ചെറുവള്ളം എക്കലിൽ പെട്ട് മണിക്കൂറുകൾ കുടുങ്ങിയിരുന്നു. അഗ്നി രക്ഷാ സേന എത്തിയാണ് രക്ഷിച്ചത്. പെരുമ്പടപ്പ്, കുമ്പളങ്ങി…
റേഷൻ കടയിലെ മസ്റ്ററിങ്; ഉപഭോക്താക്കൾ ദുരിതത്തിൽ
മരട്: റേഷൻ കടയിലെ മസ്റ്ററിങ് പണിമുടക്കിയതോടെ രണ്ട് ദിവസമായി ഉപഭോക്താക്കൾ ദുരിതത്തിൽ. നെട്ടൂർ എസ്.എൻ ജംഗ്ഷന് സമീപമുള്ള റേഷൻ കടയിൽ മസ്റ്ററിംഗ് നടത്താനെത്തുന്നവർ രണ്ട് ദിവസമായി ദുരിതത്തിലാണ്. മണിക്കൂറുകൾ കാത്തുനിന്നിട്ടും മസ്റ്ററിങ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. മസ്റ്ററിങ് നടത്താൻ റേഷൻ കാർഡിൽ പേരുള്ള എല്ലാവരെയും ആധാർ കാർഡുമായി റേഷൻ കടയിൽ കൊണ്ടുവരണം. ഇതു മൂലം പലർക്കും ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നും ആക്ഷേപമുണ്ട്. മഞ്ഞ, പിങ്ക് കാർഡുകളുടെ മസ്റ്ററിങാണ് നടത്തുന്നത്. ഈ മാസം 18നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ്…
മന്ത്രിയുടെയും മേയറുടെയും വാക്ക്; മാലിന്യ ലോറികളിലെ മലിനജലം റോഡിൽതന്നെ
കാക്കനാട്: കൊച്ചി കോർപ്പറേഷന്റെ മാലിന്യ ലോറികളിൽ നിന്നൊഴുകിയ മലിന ജലത്തിൽ പൊറുതി മുട്ടി ഇൻഫോപാർക്ക് റോഡിലെ യാത്രക്കാർ. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മലിന ജലത്തിൽ കയറിയ 10ഓളം ഇരുചക്രവാഹന യാത്രക്കാർ തെന്നിവീണിരുന്നു. വീഴ്ചയിൽ ഒരു യാത്രക്കാരൻ മുഖം അടിച്ച് വീണ് പല്ല് ഒടിയുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. മാലിന്യ ലോറിയിൽ നിന്നും റോഡിലേക്ക് മലിനജലം ഒഴുകുന്നത് നിത്യസംഭവമായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്. ഇൻഫോ പാർക്ക് റോഡിൽ നിന്നും ബ്രഹ്മപുരം റോഡ് വരെ…
പൊലീസുകാരൻ്റെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതി പിടിയിൽ
ഉദയംപേരൂർ: പൂത്തോട്ട ബോട്ട് ജെട്ടിയിൽ നിന്നും പൊലീസുകാരൻ്റെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞ കേസിൽ കോട്ടയം പുതുപ്പിള്ളി മാലിയേക്കൽ ദീപു എം. പ്രദീപ് (19) നെ ഉദയംപേരൂർ പൊലീസ് കോട്ടയത്ത് നിന്നും പിടികൂടി. ഇയാൾ 14 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയും, കോട്ടയത്ത് കാപ്പ കേസിൽപ്പെട്ടയാളുമാണ്. സി.ഐ. മനോജ്, എസ്.ഐ. ഹരിക്രിഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം ആർ. മേനോൻ, ഹരീഷ്, സിവിൽ പൊലീസ് ഓഫീസർ ഗുജറാൾ സി. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്…
ശിവരാത്രി വ്യാപാരോത്സവം; മണപ്പുറത്ത് ഒരുവശത്ത് നിർമാണവും മറുവശത്ത് പൊളിക്കലും തകൃതി
ആലുവ: ശിവരാത്രി വ്യാപാരോത്സവത്തോടനുബന്ധിച്ച് മണപ്പുറത്ത് ഒരു വശത്ത് നിർമാണവും മറുവശത്ത് പൊളിക്കലും തകൃതി. വ്യാപാരോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതിയുടെ നിർണായക വിധിയുണ്ടായത്. നഗരസഭ കരാർ നൽകിയിരുന്ന ബംഗളൂരു ആസ്ഥാഥാനമായ ഫൺ വേൾഡ് കമ്പനി ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ അനുകൂല വിധിയുടെ അടിസ്ഥാനത്തിൽ സ്റ്റാളുകളുടെയും അമ്യൂസ്മെൻറ് പാർക്കുകളുടെയും നിർമാണവുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയിലാണ് ടെൻഡറിൽ കൂടുതൽ തുക വാഗ്ദാനം ചെയ്തിരുന്ന ഷാ ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായത്. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ആലുവ…

