സ്ത്രീ​ക​ൾ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും പ​രി​ഗ​ണ​ന -മന്ത്രി പി. രാജീവ്​

Estimated read time 0 min read

ക​ള​മ​ശ്ശേ​രി: വ​നി​ത ബി​ൽ പാ​സ്സാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത് ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ക​ള​മ​ശ്ശേ​രി മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്ത്രീ​ക​ൾ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ് എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നും പി. ​രാ​ജീ​വ് പ​റ​ഞ്ഞു. മൂ​ന്ന് വ​നി​ത​ക​ളെ​യാ​ണ് എ​ൽ.​ഡി.​എ​ഫ് മ​ത്സ​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ള​മ​ശ്ശേ​രി​യി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ സി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗം അ​ഡ്വ: പി.​എ. അ​യ്യൂ​ബ് ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥാ​നാ​ർ​ഥി കെ.​ജെ. ഷൈ​ൻ, ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ പി​ള്ള, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ​ൻ. ദി​ന​ക​ര​ൻ, എ​ൻ.​സി.​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​ൺ​സ​ൻ, അ​ലി​ഗ​ഡ് ര​ജി​സ്ട്രാ​ർ ഡോ. ​അ​ബ്ദു​ൽ ജ​ലീ​ൽ, മേ​ക്ക​പ്പ്മാ​ൻ പ​ട്ട​ണം റ​ഷീ​ദ്, സി​നി​മ​നി​ർ​മാ​താ​വ് മെ​ക്കാ​ർ​ട്ടി​ൻ, ഡോ. ​എം.​എ. ഫി​റോ​സ് ഖാ​ൻ, മി​നി, എം.​സി. ജോ​യ് മേ​നാ​ച്ചേ​രി, കെ.​എം. ജ​ലീ​ൽ, ഷ​രീ​ഫ് മ​ര​യ്ക്കാ​ർ, പി.​എ. അ​ജി​ത് കു​മാ​ർ, ബി​നു ച​ന്ദ്ര​ശേ​ഖ​ർ, കെ.​ബി. വ​ർ​ഗ്ഗീ​സ്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

You May Also Like

More From Author