Ernakulam News
സ്കൂട്ടറും കാറും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു
തൃപ്പൂണിത്തുറ: കോട്ടയം-എറണാകുളം റോഡിൽ ആമ്പല്ലൂർ കാഞ്ഞിരമറ്റം ചാലക്കപ്പാറ വിൻകോസ് പ്രസിനു സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തിങ്കൾ രാത്രി 9.30 ടെയാണ് അപകടം നടന്നത്. അരയൻകാവ് തോട്ടറ, പോളക്കുളത്ത് മാർട്ടിൻ ജാൻസി ദമ്പതികളുടെ മകൻ ജോയൽ ആൻ്റണി ജോസഫ് (24) ആമ്പല്ലൂർ നരിപ്പാറയിൽ മജീദ് – സാജിത ദമ്പതികളുടെ മകൻ ഇൻസാം (25) എന്നിവരാണ് മരിച്ചത്.അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും പെയിൻ്റിംഗ് തൊഴിലാളികളാണ്. ഞായർ രാവിലെ…
ആട്ടായം -മുളവൂർ പി.ഒ ജങ്ഷൻ റോഡ് നിർമാണം പൂർത്തിയായി
മൂവാറ്റുപുഴ: വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ആട്ടായം -മുളവൂർ പി.ഒ ജങ്ഷൻ റോഡ് നിർമാണം പൂർത്തിയായി. നഗരത്തിലെ കീച്ചേരിപ്പടിയിൽനിന്ന് ആരംഭിക്കുന്ന പായിപ്ര പഞ്ചായത്തിലെ ആട്ടായം മുതൽ മുളവൂർ പി.ഒ ജങ്ഷൻ വരെയുള്ള 3.5 കിലോമീറ്റർ റോഡിന്റെ നിർമാണമാണ് പൂർത്തിയായത്. കഴിഞ്ഞ സർക്കാറിന്റ കാലത്ത് എം.എൽ.എയായിരുന്ന എൽദോ എബ്രഹാമിന്റെ ഇടപെടലിനെ തുടർന്ന് 2020 നവംബര് നാലിന് റീബില്ഡ് കേരളം പദ്ധതിയിൽ ഉള്പ്പെടുത്തിയാണ് പദ്ധതിക്ക് 3.5 കോടി രൂപ അനുവദിച്ചത്. ബി.എം.ബി.സി നിലവാരത്തിൽ നിർമിക്കാനാണ് തുക അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായങ്കിലും…
മട്ടുപ്പാവ് കൃഷിയിലും ഒരുകൈ നോക്കി സിന്ധു ഉല്ലാസ്
മൂവാറ്റുപുഴ: കവിത എഴുതുന്നതിനൊപ്പം മട്ടുപ്പാവ് കൃഷിയിലും ഒരു കൈ നോക്കുകയാണ് വാഴപ്പിള്ളി ചാരുതയിൽ സിന്ധു ഉല്ലാസ്. വീടിന് ചുറ്റുമുള്ള 10 സെന്റ് പുരയിടത്തിലും ടെറസിലും തന്റെ വീട്ടിലേക്ക് ആവശ്യമുള്ളവ സ്വയം കൃഷി ചെയ്തെടുക്കുകയാണ്. കാച്ചിൽ, ചേമ്പ്, ചേന, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ എന്നിവക്കൊപ്പം തന്റെ ചെറിയ ടെറസിൽ പച്ചക്കറി കൂടി കൃഷി ചെയ്യുന്നുണ്ട് സിന്ധു. നിരവധി ഗ്രോ ബാഗുകളിലായി പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, ചീര എന്നിവയാണ് കൃഷി ചെയ്തു വരുന്നത്. കുടുംബത്തിന് ആവശ്യമുള്ള പച്ചക്കറികൾ ഈ…
വാളകത്തെ ആൾക്കൂട്ട കൊല; പൊലീസിനെതിരെ നാട്ടുകാർ
മൂവാറ്റുപുഴ: ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് അരുണാചൽ സ്വദേശി മരിച്ച സംഭവം പൊലീസിന്റെ വീഴ്ച മൂലമാണന്ന ആരോപണവുമായി നാട്ടുകാർ. രാത്രി പത്തിന് നടന്ന സംഭവം അറിയിച്ചിട്ടും പൊലീസ് എത്താൻ താമസിച്ചന്നും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നുമാണ് ആരോപണം. മരിച്ച അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ മർദിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുമ്പോഴും നെഞ്ചിലും തലയിലും മർദനമേറ്റത് തന്നെയാണ് മരണമെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാളകം സ്വദേശികളായ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാളകത്ത് ഹോട്ടലിൽ ഒപ്പം…
വയോധികയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
വൈപ്പിൻ: കാൻസർ രോഗിയായ വയോധികയെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ ആറാട്ടുവഴി മണപ്പുറത്ത് ആനന്ദൻ (49) ആണ് അറസ്റ്റിലായത്. 67 കാരിയായ വയോധികയുടെ രോഗിയായ ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് സാമ്പത്തിക സഹായം സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് പ്രതി അടുത്തുകൂടിയത്. തുടർന്ന് ഏപ്രിൽ മൂന്നിന് വൈകീട്ട് പ്രതി ഇവരുടെ വീട്ടിലെത്തി ചെക്ക് റെഡിയായിട്ടുണ്ടെന്നും ഒപ്പിട്ട് വാങ്ങാൻ കൂടെ ചെല്ലണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഒപ്പിടാനെന്ന വ്യാജേന രാത്രി ഏഴരക്ക് പ്രതി…
കാവന ലിഫ്റ്റ് ഇറിഗേഷൾ പമ്പ് ഹൗസിലെ വൈദ്യുതി ഒടുവിൽ പുനഃസ്ഥാപിച്ചു
മൂവാറ്റുപുഴ: കാവന ലിഫ്റ്റ് ഇറിഗേഷൾ പമ്പ് ഹൗസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ഇടപെടലുകൾക്കൊടുവിൽ പുനഃസ്ഥാപിച്ചു. കർഷകർക്കടക്കം ഇരുട്ടടിയായതോടെ മുൻ എം.എൽ.എ എൽദോ എബ്രഹാം, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുമായി സംസാരിച്ച് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കണക്ഷൻ പുന:സ്ഥാപിച്ചത്. കടുത്ത വേനലിൽ കൃഷി ഉണങ്ങുന്ന സാഹചര്യത്തിലാണ് കർഷകരുടെ ഏക ആശ്രയമായ കാവന ജലസേചന പദ്ധതിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പമ്പ് ഹൗസിലെ വൈദ്യുതി ബിൽ 34000 രൂപ കുടിശ്ശികയായതോടെകഴിഞ്ഞ മൂന്നിന് മുന്നറിയിപ്പില്ലാതെയാണ് നടപടി…
കിഴക്കമ്പലത്ത് വൈദ്യുതി മുടക്കം പതിവ്; സെക്ഷൻ വിഭജിക്കണമെന്ന ആവശ്യം ശക്തം
പള്ളിക്കര: കിഴക്കമ്പലം സെക്ഷന്റെ കീഴിലെ അമ്പലപ്പടി, പെരിങ്ങാല, പാടത്തിക്കര, പോത്തിനാം പറമ്പ്, അധികാരി മൂല, പിണർ മുണ്ട പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം തുടർക്കഥ. രാത്രിയിലും പകലും ഇടക്ക് വൈദ്യുതി പോകുകയാണ്. ലോഡ് കൂടുമ്പോൾ ട്രിപ്പ് ആകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വൈദ്യുതി ബോർഡ് പറയുന്നത്. വെള്ളിയാഴ്ച രാത്രി എട്ടിന് ശേഷം പോയ വൈദ്യുതി രാത്രി 12 ഓടെയാണ് തിരിച്ചുവന്നത്. ചൂട് ശക്തമായതിനെ തുടർന്ന് ജനം ദുരിതം അനുഭവിക്കുമ്പോഴാണ് വൈദ്യുതി കൂടി ഇല്ലാതാകുന്നത്. റമദാനായതിനാൽ പള്ളികളിൽ രാത്രി നമസ്കാര സമയങ്ങളിൽ…
സമ്മാന കൂപ്പൺ വിവാദം; എൽ.ഡി.എഫ് അംഗങ്ങൾ വിജിലൻസിൽ പരാതി നൽകി
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ അക്കൗണ്ടുള്ള ബാങ്കിൽനിന്ന് നഗരസഭ വൈസ് ചെയർമാൻ സമ്മാന കുപ്പൺ കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 18 എൽ.ഡി.എഫ് കൗൺസിലർമാർ വിജിലൻസിന് പരാതി നൽകി. 5000 രൂപ വിലവരുന്ന 50 ഗിഫ്റ്റ് കൂപ്പണുകളാണ് കൗൺസിലർമാർക്ക് വിതരണം ചെയ്യാൻ വൈസ് ചെയർമാൻ വാങ്ങിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വൈസ് ചെയർമാൻ പി.എം. യൂനസ് നഗരസഭയുടെ കോടികളുടെ ഫണ്ട് ഡിപ്പോസിറ്റുള്ള കാക്കനാട് സൗത്ത് ഇന്ത്യൻ ബാങ്കിനെ സ്വാധീനിച്ച് അധികാരം ദുരുപയോഗം ചെയ്തതായും പരാതിയിൽ പറയുന്നു. ടാക്സ് ഇനത്തിൽ ഗവൺമെന്റിലേക്ക്…
വിജിലൻസ് അന്വേഷണത്തെ നിയമപരമായി നേരിടും–പറവൂർ സഹകരണ ബാങ്ക്
പറവൂർ: പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നേരിടുമെന്ന് പറവൂർ സഹകരണ ബാങ്ക് ഭരണസമിതി. ബാങ്കിന്റെയും അംഗങ്ങളുടെയും ഇടപാടുകാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സ്വീകരിച്ച രണ്ട് ഇടപാടുകളിൽ സാങ്കേതിക പിശക് മൂലം ഉണ്ടായ വീഴ്ചകളാണ് കേസിന് കാരണമായത്. ആദായനികുതി വകുപ്പ് ചുമത്തിയ ഭീമമായ നികുതി ഡിമാൻറുകൾ ഒഴിവാക്കി കിട്ടുന്നതിനും അപേക്ഷകളും അപ്പീലുകളും സമർപ്പിക്കുന്നതിനുമാണ് പ്രത്യേക അഭിഭാഷക ഓഫീസിന്റെ സേവനം ബാങ്ക് ഉപയോഗപ്പെടുത്തിയത്. 2021ൽ ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വരുന്നതുവരെ അഭിഭാഷകന്റെ സേവനത്തിന്…
ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവും പിഴയും
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പറവൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു. പറവൂർ അതിവേഗ സ്പെഷൽ കോടതി അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും ചുമത്തിയാണ് പ്രതി ചേന്ദമംഗലം തെക്കുംപുറം പൊന്നാനിപറമ്പ് വീട്ടിൽ ബാബുവിനെ (44) ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകാനും ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. 2023 ഫെബ്രുവരി അഞ്ചിന് വൈകിട്ട് വളർത്തുനായയുമായി നടക്കാനിറങ്ങിയ പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം കാട്ടിയെന്നാണ് കേസ്.…

