Ernakulam News
ശുചിമുറിയിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ
പെരുമ്പാവൂര്‍: ശുചിമുറിയിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. മഴുവന്നൂര്‍ ചീനിക്കുഴി വെട്ടിക്കാട്ടു മാരിയില്‍ അരൂപിനെയാണ് (36) റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്റെ കക്കൂസില്‍ വാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് ലിറ്റര്‍ ചാരായം, വാഷ്, വാറ്റുപകരണങ്ങള്‍, ഗ്യാസ് സിലിണ്ടര്‍, കുക്കര്‍ എന്നിവ കണ്ടെടുത്തു.
മൂവാറ്റുപ്പുഴയിൽ കുളിക്കാനിറങ്ങിയ മുത്തശ്ശിയും കൊച്ചുമകളും മുങ്ങി മരിച്ചു; ഒരാളുടെ നില ഗുരുതരം
മൂവാറ്റുപ്പുഴ: മൂവാറ്റുപ്പുഴയിൽ കുളിക്കാനിറങ്ങിയ മുത്തശ്ശിയും കൊച്ചുമകളും മുങ്ങി മരിച്ചു. ഒരാളുടെ നില ഗുരുതരം. കിഴക്കേക്കുടിയിൽ ആമിന (60), കൊച്ചുമകൾ ഫർഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ഫർഹയുടെ സഹോദരി ഫന ഫാത്തിമയെ ഗുരുതരനിലയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫന നിലവിൽ വെന്റിലേറ്ററിലാണുള്ളത്. രാവിലെ 11 മണിയോടെ മൂവാറ്റുപ്പുഴ നഗരസഭ പതിനൊന്നാം വാർഡിലെ രണ്ടാർകരയിൽ നെടിയാൻമല കടവിലാണ് അപകടമുണ്ടായത്. തുണി അലക്കുന്നതിനും കുളിക്കുന്നതിനുമാണ് ആമിനയും കൊച്ചുമക്കളും കടവിലെത്തിയത്. രണ്ടു പേർ പുഴയിൽ മുങ്ങിയതായി പ്രദേശവാസികളാണ് സ്ത്രീകളാണ്…
നെട്ടൂരിൽ വാഹനാപകടം: നാലു പേർക്ക് പരിക്ക്
മരട്: ദേശീയപാതയിൽ നെട്ടൂർ പള്ളി സ്റ്റോപ്പിലുണ്ടായ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ തലക്കും കൈക്കും ഗുരുതര പരിക്കുണ്ട്. തൃശൂർ സ്വദേശികളാണ് പരിക്കേറ്റ നാല് പേരും. വ്യാഴാഴ്ച ഉച്ചക്ക് 1.15 ഓടെയാണ് അപകടം. അരൂർ ഭാഗത്ത് നിന്നും വൈറ്റിലയിലേക്ക് ബ്രെഡുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. പിക് അപ്പ് വാൻ നിയന്ത്രണം തെറ്റി നിർത്തിയിട്ട നിർത്തിയിട്ട ടിപ്പറിലും ഇന്നോവ കാറിലും ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് വിവരം. വാഹനം…
കടുത്ത വരൾച്ചയിൽ തളർന്ന് കാർഷിക മേഖല; നീരൊഴുക്ക് തടസ്സപ്പെട്ട് മോറത്തോട്
പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ കാർഷിക മേഖല കടുത്ത വരൾച്ച നേരിടുമ്പോൾ പ്രധാന ജലസേചന പദ്ധതിയായ മോറത്തോട് നീരൊഴുക്ക് തടസപ്പെട്ട നിലയിൽ. മോറത്തോടിന്റെ ഷട്ടർ ഉയർത്തി, അടിഞ്ഞുകൂടിയ പായലും മറ്റും നീക്കം ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പുത്തൻവേലിക്കര റിസോഴ്സ് കമ്മ്യൂണിറ്റി സെൻറർ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ മറ്റു കാർഷിക ജലസേചന പദ്ധതികളും പ്രവർത്തനക്ഷമമാക്കണം. ഓരോ ജലസേചന പദ്ധതികളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക കാർഷിക-ജലസേചന സമിതികൾ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പത്തുകോടിയിലധികം രൂപ ചെലവഴിച്ച്…
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യ തീ അണക്കാൻ ശ്രമം
പള്ളിക്കര: ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചിട്ട് എട്ട് ദിവസം കഴിഞ്ഞങ്കിലും ഇനിയും പൂർണമായും അണക്കാനായില്ല. വ്യാഴാഴ്ച രണ്ട് അഗ്നിരക്ഷാ യൂനിറ്റും ഒരു എസ്കവറേറ്ററും ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമം നടത്തി. മാലിന്യം ഇളക്കിമറിച്ച് വെള്ളം അടിച്ചാൽ മാത്രമേ തീ പൂർണമായും അണയുകയുള്ളു. കഴിഞ്ഞ മാർച്ച് 28നാണ് തീ പിടുത്തം ഉണ്ടായത്.
ടാറിങ് ആരംഭിച്ചു; ഒടുവിൽ ആട്ടായം നിവാസികൾക്ക് പൊടിശല്യത്തിൽനിന്ന് ആശ്വാസം
മൂവാറ്റുപുഴ: ഒടുവിൽ ആട്ടായം നിവാസികൾക്ക് പൊടിശല്യത്തിൽനിന്ന് ആശ്വാസം. ആട്ടായം-കുറ്റിക്കാട്ടുച്ചാലിൽ പടി-മുളവൂർ റോഡിൽ ടാറിങ് ആരംഭിച്ചു. മാസങ്ങൾക്ക് മുമ്പ് മെറ്റിൽ വിരിച്ചിട്ടും ടാറിങ് നടത്താത്തതിനെ തുടർന്ന് പൊടിശല്യം രൂക്ഷമായ മേഖലയിൽ ജനം ദുരിതത്തിലായിരുന്നു. സംഭവം സംബന്ധിച്ച് മാധ്യമം വാർത്തനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ടാറിങ്ങ് ആരംഭിച്ചത്. 2020ൽ റീബിൽഡ് കേരളം പദ്ധതിയിൽപ്പെടുത്തി 3.5 കോടി രൂപ അനുവദിച്ച റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. പ്രതിഷേധത്തിനൊടുവിൽ ഈ ജനുവരിയിലാണ് നിർമാണത്തിന് തുടക്കമായത്. എന്നാൽ മെറ്റൽ വിരിച്ചതല്ലാതെ തുടർനടപടി ഉണ്ടായില്ല. പഴയ…
15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റ എല്ലാവരും വാക്സിൻ എടുക്കണമെന്ന് നഗരസഭ
ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് 15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നഗരസഭ പിടികൂടി സൂക്ഷിച്ചിരുന്ന നായ് ഇന്നലെ ചത്തിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിൽ പേവിഷ ബാധയുടെ ലക്ഷണമൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ല. പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നായുടെ കടിയേറ്റ എല്ലാവരും ആന്റി റാബിസ് വാക്സിൻ തുടർ ഡോസുകൾ മുടക്കം കൂടാതെ സ്വീകരിക്കണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. എല്ലാവർക്കും ഒന്നാം…
രണ്ടാഴ്ചക്കിടെ റോഡിൽ പൊലിഞ്ഞത് പത്തു ജീവൻ; വിതുമ്പി ജില്ല
കൊച്ചി: ജില്ലയുടെ നിരത്തുകൾ കുരുതിക്കളങ്ങളായപ്പോൾ രണ്ടാഴ്ചക്കിടെ അപകടങ്ങളിൽ പൊലിഞ്ഞത് പത്തു ജീവനാണ്. 11ഓളം പേർ പരിക്കേറ്റ് ചികിത്സ തേടിയിട്ടുമുണ്ട്. കൊച്ചി നഗരത്തിലും എറണാകുളം റൂറലിലും അപകടങ്ങൾ വർധിച്ചതായിരുന്നു കാഴ്ച. എം.സി റോഡ്, ആലുവ-പെരുമ്പാവൂർ റോഡ്, മൂവാറ്റുപുഴ-തേനി സംസ്ഥാന പാത എന്നിവിടങ്ങളിലൊക്കെ അപകടങ്ങൾ പതിയിരിക്കുകയാണ്. അമിതവേഗത മുതൽ അശ്രദ്ധ വരെ വിവിധ കാരണങ്ങളാണ് പ്രധാനമായും അപകടങ്ങൾക്ക് വഴിവെക്കുന്നത്. അപകടങ്ങളിൽ പെടുന്നതിലധികവും ഇരുചക്ര വാഹനങ്ങളാണ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾക്കും സംസ്ഥാനത്ത് കുറവില്ല. തങ്കളം കാക്കനാട് പാതയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്…
വേട്ടാമ്പാറ പടിപ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടം
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പടിപ്പാറയിൽ തുടർച്ചയായ രണ്ടാം ദിവസവും ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ആയിരക്കണക്കിന് പൈനാപ്പിൾ നശിപ്പിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി നൂറോളം വാഴകളാണ് നശിപ്പിച്ചത്. റോഡിരികിലെ പറമ്പിൽ കയറിയ ആനക്കൂട്ടം ഞാലിപ്പൂവൻ വാഴകൾ തിന്നും ചവിട്ടിമെതിച്ചും നശിപ്പിക്കുകയായിരുന്നു. തെങ്ങ്, കമുക് തൈകൾക്കും നാശമുണ്ടാക്കി. പറമ്പുടമസ്ഥർ സ്ഥലത്തുള്ളവരല്ല. കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ബ്രഹ്മപുരത്ത് തീ അണയാതെ പ്ലാസ്റ്റിക് മാലിന്യം
പള്ളിക്കര: ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മലക്ക് തീ പിടിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞെങ്കിലും പൂർണമായും തീ അണക്കാനായിട്ടില്ല. മാർച്ച് 28 നാണ് തീ പിടുത്തം ഉണ്ടായത്. വാർഡ് അംഗം നവാസിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ, പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് തിങ്കളാഴച്ച അഗ്നിരക്ഷാസേനയുടെ നാല് യൂനിറ്റ് എത്തി തീ അണച്ചിരുന്നങ്കിലും പൂർണമായും അണഞ്ഞിരുന്നില്ല. പിന്നീട് അണക്കാനും ശ്രമം നടന്നില്ല. ഇതേ…

