Ernakulam News
15 പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷ ബാധയില്ലെന്ന്; രണ്ടുദിവസം നിരീക്ഷിക്കും
ആലുവ: ടൗണിൽ ജനങ്ങളെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷ ബാധയില്ലെന്ന് പ്രാഥമിക നിഗമനം. എന്നാൽ, നായ്ക്ക് കാര്യമായ മറ്റെന്തോ അസ്വസ്ഥതകളുള്ളതായാണ് പരിശോധിച്ച ആലുവ വെറ്റിനറി സർജൻ പ്രിയ, നായയെ സംരക്ഷിക്കുന്ന നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്. ആഹാരം കഴിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട്. രണ്ട് ദിവസം നിരീക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി പരിസരത്താണ് 15 ഓളം പേരെ തെരുവുനായ് കടിച്ചത്. ഇതിൽ രണ്ട് പേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവിൽ ഒരു സ്ത്രീ ഭക്ഷണം…
യു.ഡി.എഫ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി
ആലുവ: നിയമാനുസൃതം സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചരണ ബോർഡുകൾ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെരഞ്ഞുപിടിച്ച് വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് തെരെഞ്ഞടുപ്പ് കമീഷന് പരാതി നൽകി. ചില സർക്കാർ ഉദ്യോഗസ്ഥരാണ് സ്വകാര്യ വ്യക്തികളുടെ പറമ്പിനുള്ളിൽ പോലും സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹ്നാൻ്റെ ബോർഡുകളും പ്രചരണ സാമഗ്രികളും നശിപ്പിച്ചതെന്ന് യു.ഡി.എഫ് യോഗം ചൂണ്ടിക്കാട്ടി. ചെയർമാൻ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി.ജെ. ജോയ്, അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, എം.എ.…
ഉദ്ഘാടനം നടത്തിയാൽ മതിയോ? സൗകര്യവും ഒരുക്കണ്ടേ!…
ആലുവ: പുനർനിർമാണം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇപ്പോഴും അസൗകര്യങ്ങളെന്ന് ആക്ഷേപം. 14.5 കോടിയിലേറെ രൂപ ചെലവഴിച്ചായിരുന്നു ആധുനിക രീതിയിലുള്ള നവീകരണം. ഇതിനായി അഞ്ചുവർഷത്തിലേറെയാണ് സ്റ്റാൻഡ് അടച്ചിട്ടത്. കാൻറീൻ, ശൗചാലയം, വിശ്രമമുറികൾ, ഓഫിസുകൾ, സ്റ്റാളുകൾ തുടങ്ങി പ്രഖ്യാപിക്കപ്പെട്ടതും അത്യാവശ്യമുള്ളതുമായ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലില്ലാത്തത്. വലിയ രീതിയിലുള്ള പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ഒന്നാം നിലയിൽ അഞ്ച് ഓഫിസ് റൂം, 43 സീറ്റുള്ള വിശ്രമമുറി, നാല് ടോയ്ലറ്റുകൾ നാല് യൂറിനലുകളുള്ള പുരുഷ വിശ്രമമുറി, നാല് ടോയ്ലറ്റുള്ള സ്ത്രീകളുടെ വിശ്രമമുറി, അംഗപരിമിതർക്കുള്ള ടോയ്ലറ്റ്…
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു
പള്ളിക്കര: ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മലക്ക് തീപിടിത്തം. മാർച്ച് 28ന് തുടങ്ങിയ തീപിടിത്തം ചൊവ്വാഴ്ചയും പൂർണമായി അണക്കാനായിട്ടില്ല. വാർഡ് അംഗം നവാസിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ, പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് അഗ്നിരക്ഷാസേനയുടെ നാല് യൂനിറ്റുകൾ തിങ്കളാഴ്ച തുടർച്ചയായി പരിശ്രമിച്ചെങ്കിലും തീ പൂർണമായും അണക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ചയും ശ്രമം തുടരുകയാണ്. 28ന് തീപിടിത്തം ഉണ്ടായെങ്കിലും അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് പ്രദേശത്തേക്ക് പ്രവേശനം പ്രയാസമായതിനാൽ…
മെഡിക്കൽ സ്റ്റോർ പൂട്ടിയ സംഭവം; പ്രചാരണായുധമാക്കി ട്വൻറി 20
കൊച്ചി: മെഡിക്കൽ സ്റ്റോർ പൂട്ടിയ സംഭവം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി ട്വൻറി 20. കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷ മാർക്കറ്റിനോടനുബന്ധിച്ച് ആരംഭിച്ച മെഡിക്കൽ സ്റ്റോറാണ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി വരണാധികാരികൂടിയായ ജില്ല കലക്ടർ അടപ്പിച്ചത്. പ്രദേശവാസികളായ അൽതാഫ്, സുധീർ എന്നിവർ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. എന്നാൽ, നടപടിക്ക് പിന്നിൽ കുന്നത്തുനാട് എം.എൽ.എയും പാർട്ടിയും ആണെന്ന് ആരോപിച്ച് ട്വൻറി 20 രംഗത്ത് വന്നതോടെയാണ് സംഭവത്തിന് രാഷ്ട്രീയമാനം കൈവന്നത്. പരാതി നൽകിയവർ എം.എൽ.എയുമായി അടുത്ത ബന്ധമുള്ളവരാണെന്നതാണ് ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിച്ചത്. ഇതോടെയാണ്…
പെരിയാറിൽ മണൽക്കൊള്ള രൂക്ഷം
ആലുവ: മധ്യകേരളത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാറിൽ മണൽക്കൊള്ള രൂക്ഷമായി. ഇത് വിശാലകൊച്ചിയുടെയടക്കം കുടിവെള്ളത്തിന് ഭീഷണിയായിട്ടുണ്ട്. ആലുവ ജലശുചീകരണ കേന്ദ്രത്തോട് ചേർന്നാണ് മണലൂറ്റ് കൂടുതലും നടക്കുന്നത്. ജലശുചീകരണ ശാലയിലേക്ക് വെള്ളം ശേഖരിക്കാനുള്ള കാച്ച്മെൻറ് ഏരിയയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് പ്രധാനമായും മണൽ വാരുന്നത്. ഈ പ്രദേശത്ത് മാത്രം രാത്രികാലങ്ങളിൽ നിരവധി ലോഡ് മണലാണ് കയറിപ്പോകുന്നത്. അതിനാൽതന്നെ ശുചീകരണ ശാലയിലേക്ക് നല്ല വെള്ളം കിട്ടാതെയാകും. ആഴ്ചകളോളമായി ആലുവ പട്ടണത്തോട് ചേർന്ന പുഴയോരങ്ങളിലാണ് മണൽവാരൽ വീണ്ടും രൂക്ഷമായത്. രാത്രി ഒമ്പതരയോടെ കടത്തുകടവ്…
ഐ.എസ്.എൽ മത്സരം: അധിക സർവിസ് ഒരുക്കി കൊച്ചി മെട്രോ
കൊച്ചി: ബുധനാഴ്ച ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐ.എസ്.എൽ മത്സരം നടക്കുന്നതിനാൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് കൊച്ചി മെട്രോ അധിക സർവിസ് ഒരുക്കുന്നു. സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്കും അവസാന ട്രെയിൻ സർവിസ് രാത്രി 11.30ന് ആയിരിക്കും. മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ…
ട്യൂമറുകൾ നീക്കംചെയ്യാൻ യുവാവ് ചികിത്സ സഹായം തേടുന്നു
ആലുവ: സ്പൈനൽകോഡിലും തലക്കുള്ളിൽ പിറ്റ്യൂട്ടറി ഗ്രന്ഥിയിലുമുണ്ടായ ട്യൂമറുകൾ നീക്കംചെയ്യാൻ യുവാവ് ചികിത്സ സഹായം തേടുന്നു. കീഴ്മാട് കുട്ടമശ്ശേരി വട്ടപ്പറമ്പ് വീട്ടിൽ സുലൈമാൻ അമ്പലപ്പറമ്പിന്റെ മകൻ അഷ്റഫിനാണ് രോഗബാധ. അടിയന്തരമായി സ്പൈനൽകോഡിൽനിന്ന് മുഴ നീക്കം ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. സർജറിയിലൂടെ മാത്രമേ അഷ്റഫിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകൂ. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന അഷ്റഫ് ഓട്ടോറിക്ഷ തൊഴിലാളിയാണ്. ചികിത്സാചെലവിനായി നാട്ടുകാർ സഹായ സമിതി രൂപവത്കരിച്ചിരിക്കുകയാണ്. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് സതി ലാലു (ചെയർമാൻ – 9496045758), ചാലക്കൽ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ്…
ഏലൂർ ഫാക്ട് ടൗൺഷിപ് ഹൈസ്കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിൽ
കളമശ്ശേരി: മുൻ ഫാക്ട് സി.എം.ഡി എം.കെ.കെ. നായർ ഏലൂരിൽ സ്ഥാപിച്ച ഫാക്ട് ടൗൺഷിപ് സ്കൂളിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. സ്കൂൾ നടത്തിയിരുന്ന കമ്പനി ജീവനക്കാർ ഉൾപ്പെട്ട ഫാക്ട് എജുക്കേഷനൽ സർവിസ് സൊസൈറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ സ്കൂൾ തിരികെ ഫാക്ടിനെ ഏൽപിച്ചതിനെത്തുടർന്നാണ് അനിശ്ചിതത്വം. ഇതോടെ എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെ 126ഓളം വരുന്ന കുട്ടികളും 26 അധ്യാപകരും ജീവനക്കാരുമാണ് ആശങ്കയിലായത്. ഫാക്ട് പുതിയ ടെൻഡർ ഇടുന്നതിനോ സ്കൂൾ തുടരുമെന്നത് സംബന്ധിച്ചോ ഒരുറപ്പും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രവുമല്ല, പുതിയ അഡ്മിഷൻ എടുക്കരുതെന്ന…
ഏഴു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ
കാക്കനാട്: വാഴക്കാലയിൽ വിൽപനക്കെത്തിച്ച ഏഴുകിലോ കഞ്ചാവ് പിടികൂടി. ഒഡിഷ സ്വദേശികളായ രമാകാന്ത് (27), ലോചൻ സ്വയിൻ (23) എന്നിവരെയാണ് യോദ്ധാവ് ടീമും തൃക്കാക്കര പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. വാഴക്കാല ഓലിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന ഇരുവരും ഒന്നരമാസം മുമ്പ് ഒഡിഷയിലേക്ക് മടങ്ങിപ്പോയിരുന്നു. തിരിച്ച് വരുംവഴി വിൽപനക്കായി ട്രെയിനിൽ ഏഴുകിലോ കഞ്ചാവ് എത്തിക്കുകയായിരുന്നു. ഒഡിഷയിൽനിന്ന് ഒരുകിലോ കഞ്ചാവ് 1000 രൂപക്ക് വാങ്ങി കൊച്ചിയിലെത്തിച്ച് 17,000 രൂപക്ക് വിൽക്കുകയായിരുന്നു പതിവ്. നാട്ടിലേക്ക് തിരിച്ചു പോയതുമുതൽ ഇവർ പൊലീസ്…

