ആലുവ: സ്പൈനൽകോഡിലും തലക്കുള്ളിൽ പിറ്റ്യൂട്ടറി ഗ്രന്ഥിയിലുമുണ്ടായ ട്യൂമറുകൾ നീക്കംചെയ്യാൻ യുവാവ് ചികിത്സ സഹായം തേടുന്നു. കീഴ്മാട് കുട്ടമശ്ശേരി വട്ടപ്പറമ്പ് വീട്ടിൽ സുലൈമാൻ അമ്പലപ്പറമ്പിന്റെ മകൻ അഷ്റഫിനാണ് രോഗബാധ. അടിയന്തരമായി സ്പൈനൽകോഡിൽനിന്ന് മുഴ നീക്കം ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.
സർജറിയിലൂടെ മാത്രമേ അഷ്റഫിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകൂ. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന അഷ്റഫ് ഓട്ടോറിക്ഷ തൊഴിലാളിയാണ്. ചികിത്സാചെലവിനായി നാട്ടുകാർ സഹായ സമിതി രൂപവത്കരിച്ചിരിക്കുകയാണ്.
കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് സതി ലാലു (ചെയർമാൻ – 9496045758), ചാലക്കൽ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.എം. ഹസൻ (സെക്രട്ടറി – 9895107864), ആറാം വാർഡ് അംഗം ടി.ആർ. രജീഷ് (ട്രഷറർ -8111873652), പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത് (കൺവീനർ – 9846271864) എന്നിവരുടെ നേതൃത്വത്തിലാണ് സമിതി.
ഭാര്യ ഷെഫീന അഷ്റഫിന്റെ പേരിൽ ഫെഡറൽ ബാങ്ക് മാറമ്പള്ളി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 19480 1000 55642, ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ0001948, ഗൂഗ്ൾ പേ നമ്പർ: 90610 02210.