ഐ.എസ്.എൽ മത്സരം: അധിക സർവിസ് ഒരുക്കി കൊച്ചി മെട്രോ

Estimated read time 0 min read

കൊ​ച്ചി: ബു​ധ​നാ​ഴ്ച ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ം ന​ട​ക്കു​ന്ന​തി​നാ​ൽ ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് കൊ​ച്ചി മെ​ട്രോ അ​ധി​ക സ​ർ​വി​സ് ഒ​രു​ക്കു​ന്നു.

സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ആ​ലു​വ ഭാ​ഗ​ത്തേ​ക്കും തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നി​ലേ​ക്കും അ​വ​സാ​ന ട്രെ​യി​ൻ സ​ർ​വി​സ് രാ​ത്രി 11.30ന് ​ആ​യി​രി​ക്കും. മ​ത്സ​രം കാ​ണാ​ൻ മെ​ട്രോ​യി​ൽ വ​രു​ന്ന​വ​ർ​ക്ക് മ​ത്സ​ര​ശേ​ഷം തി​രി​കെ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള ടി​ക്ക​റ്റ് ആ​ദ്യം ത​ന്നെ വാ​ങ്ങാ​ൻ സാ​ധി​ക്കും. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്റ്റേ​ഷ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ കൊ​ച്ചി മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ പേ ​ആ​ൻ​ഡ് പാ​ർ​ക്ക് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാം. തൃ​ശൂ​ർ, മ​ല​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത ശേ​ഷം മെ​ട്രോ​യി​ൽ സ്റ്റേ​ഡി​യം ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാം. 50 കാ​റും 10 ബ​സും ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ആ​ലു​വ സ്റ്റേ​ഷ​നി​ലു​ള്ള​ത്.

പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ വ​ഴി ദേ​ശീ​യ​പാ​ത 66ൽ ​എ​ത്തു​ന്ന​വ​ർ​ക്ക് ഇ​ട​പ്പ​ള്ളി മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പാ​ർ​ക്കി​ങ്ങി​ൽ വാ​ഹ​ന​മി​ട്ട്​ മെ​ട്രോ​യി​ൽ സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നാ​കും.

15 ബ​സും 30 കാ​റും ഇ​ട​പ്പ​ള്ളി​യി​ൽ പാ​ർ​ക്ക് ചെ​യ്യാം. ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന് റോ​ഡ് മാ​ർ​ഗം വ​രു​ന്ന​വ​ർ​ക്ക് വൈ​റ്റി​ല​യി​ൽ​നി​ന്ന് കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കെ​ത്താം. കോ​ട്ട​യം, ഇ​ടു​ക്കി മേ​ഖ​ല​യി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് എ​സ്.​എ​ൻ ജ​ങ്​​ഷ​ൻ, വ​ട​ക്കേ​ക്കോ​ട്ട, തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് മെ​ട്രോ സേ​വ​നം ഉ​പ​യോ​ഗി​ക്കാം.

You May Also Like

More From Author