Ernakulam News
കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ, പൊലീസുമായി വാക്കേറ്റം
കൊച്ചി: കോതമംഗലത്ത് കോട്ടപ്പടി പഞ്ചായത്തിൽ കിണറ്റിൽ വീണ കാട്ടനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. വടക്കുംഭാഗം പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് ഇന്നലെ രാത്രി കാട്ടാന വീണത്. ആൾമറയില്ലാത്ത ചതുരാകൃതിയിലുള്ള കിണറ്റിലാണ് കാട്ടാന വീണത്. കിണറിന് അധികം ആഴമില്ല. വനംവകുപ്പും പൊലീസും സ്ഥലത്തുണ്ട്. ആനയെ പുറത്തെടുത്ത് വിടുന്നതിന് പകരം മയക്കുവെടി വെച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസുമായി വാക്കേറ്റവുമുണ്ടായി. ജനവാസമേഖലയായതിനാൽ ആനയെ മയക്കുവെടി വെച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മേഖലയിൽ കാട്ടാനശല്യം…
ഗുണ്ട നേതാവിനെ കൊലപ്പെടുത്തിയ പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ
അങ്കമാലി: കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട നേതാവ് വിനു വിക്രമനെ നടുറോഡിൽ വെട്ടിക്കൊന്ന കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പാറക്കടവ് സ്വദേശികളായ കുറുമശ്ശേരി വേങ്ങൂപ്പറമ്പിൽ ‘തിമ്മയൻ’ എന്ന നിഥിൻ (30), കുറുമശ്ശേരി മണ്ണാറത്തറ വീട്ടിൽ ദീപക് (38) എന്നിവരെയാണ് കൃത്യംനടന്ന് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയത്. പിടിയിലായ ഇരുവരും നേരത്തെ വിനു കൊലപ്പെടുത്തിയ ബിനോയിയുടെ അനുയായികളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ബുധനാഴ്ച പുലർച്ചെ 1.30ഓടെ പ്രിയ ആശുപത്രിക്ക് സമീപമാണ് ‘അത്താണി ബോയ്സ്’ എന്ന കുപ്രസിദ്ധ ഗുണ്ട സംഘം തലവനും…
പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി; ഹോട്ടൽ പൂട്ടിച്ചു
ആലുവ: ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. തോട്ടുമുഖം ഖവാലി ഹോട്ടലിൽനിന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പഴകിയ വിവിധ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. ഇതേ തുടർന്ന് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ പഴകിയ ചിക്കൻ വിൽപന നടത്തിയെന്ന പരാതിയെ തുടർന്ന് ആലുവ, അങ്കമാലി ഭക്ഷ്യസുരക്ഷ ഓഫിസർമാരായ എ. അനീഷ, സമാനത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ പകുതി വേവിച്ച പഴകിയ ചിക്കൻ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസും പിടികൂടി. സംസ്ഥാനത്തുണ്ടായ ഭക്ഷ്യവിഷബാധയിൽ പ്രധാന കാരണം ഇത്തരം മയൊണൈസായിരുന്നു. അതിനാൽ ഇതിന്…
മൂവാറ്റുപുഴ സെൻട്രൽ മഹല്ല് നിർധനർക്ക് വീടൊരുക്കുന്നു
മൂവാറ്റുപുഴ: സെൻട്രൽ ജുമാമസ്ജിദ് കമ്മിറ്റി സകാത്തുൽമാൽ ഉപയോഗപ്പെടുത്തി നിർമിക്കുന്ന വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. മൂവാറ്റുപുഴ നിരപ്പിൽ വാങ്ങിയ 24 സെന്റ് സ്ഥലത്താണ് മഹല്ലിലെ വീടില്ലാത്ത എട്ട് കുടുംബങ്ങൾക്ക് കിടപ്പാടം ഒരുങ്ങുന്നത്. ഈ വർഷത്തെ അടക്കം രണ്ടുവർഷത്തെ സകാത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് വീടുകളുടെ നിർമാണം. ഇതിൽ ഏഴു വീടിന്റെ പണി 70 ശതമാനത്തോളം പൂർത്തിയായി. സ്ഥലത്തിനടക്കം ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 650 സ്ക്വയർ ഫീറ്റ് വീതമുള്ള വീടുകൾക്ക് രണ്ട് ബഡ്റൂം, ഹാൾ, സ്വിറ്റ്…
ചൂടിൽ വലഞ്ഞ് ജനം; നിർജീവമായി തെരഞ്ഞെടുപ്പ് പ്രചാരണവും വ്യാപാര മേഖലയും
കൊച്ചി: ഹൊ… എന്തൊരു ചൂട്..!! നാലാൾ കൂടുന്നിടത്തൊക്കെ സംസാരവിഷയം വെന്തുരുകുന്ന ചൂടിനെക്കുറിച്ചാണ്. ആഴ്ചകളായി ജില്ലയിൽ തുടരുന്ന കടുത്ത ചൂടാണ് ജനജീവിതത്തെ സാരമായി ബാധിച്ചത്. പൊള്ളുന്ന ചൂടിൽ ജനം പുറത്തിറങ്ങാൻ മടിക്കുന്നതോടെ പകൽ നിരത്തുകളും കാലിയാണ്. ഇത് തൊഴിൽ-വ്യാപാര മേഖലയിലടക്കം ഉണ്ടാക്കുന്ന നഷ്ടവും ചെറുതല്ല. ഇതോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും കൊടുംചൂട് ബാധിച്ചിട്ടുണ്ട്. വേനൽമഴയും കൈവിട്ടതോടെ ജില്ലയിൽ ചൂട് അസഹനീയമായി. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിലെ താപനില ഉയരുകയാണ്. ആലുവ -39.7, മട്ടാഞ്ചേരി -36.9, നോർത്ത് പറവൂർ…
കസേര കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം
പെരുമ്പാവൂർ: കസേര കമ്പനിയുടെ ഗോഡൗണിലുണ്ടായ അഗ്നിബാധയിൽ മൂന്ന് ലോറികള്‍ ഉൾപ്പെടെ കത്തിനശിച്ചു. ചേലാമറ്റത്ത് പ്രവർത്തിക്കുന്ന ഫ്രണ്ട്സ് പോളിപ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ‘ചെയർമാൻ ചെയർ’ കസേര നിര്‍മാണ കമ്പനിയോടനുബന്ധിച്ചുള്ളതായിരുന്നു ഗോഡൗൺ. നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കളും കസേരകളുമാണ് അഗ്നിക്കിരയായത്. നാല് തട്ടുകളായി നിര്‍മിച്ചിരുന്ന കെട്ടിടവും കസേരകളും ടൺ കണക്കിന് മെറ്റീരിയലും കെട്ടിടത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ലോറികളും അഗ്നിക്കിരയായി. ചൊവ്വാഴ്ച പുലര്‍ച്ച മൂന്നോടെയായിരുന്നു അപകടം. രണ്ട് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമകൾ പറഞ്ഞു. പെരുമ്പാവൂർ,…
തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ ഇന്നു മുതൽ
ആലുവ: പേവിഷബാധ നിയന്ത്രണത്തിന്റെ ഭാഗമായി ആലുവ മുനിസിപ്പൽ പ്രദേശത്തെ തെരുവുനായ്ക്കൾക്ക് ചൊവ്വാഴ്ച മുതൽ ആന്റി റാബിസ് വാക്സിനേഷൻ നൽകും. കഴിഞ്ഞയാഴ്ച പേവിഷ ബാധയുണ്ടായിരുന്ന നായ് നിരവധിയാളുകളെ കടിച്ചിരുന്നു. ഇതേ തുടർന്നാണ് നഗരസഭ പേവിഷ ബാധ നിയന്ത്രിക്കാൻ നടപടിയെടുത്തത്. നഗരസഭയിലെ വിവിധ വാർഡുകളിൽ നാല് ദിവസങ്ങളിലാണ് കുത്തിവെപ്പ് നടത്തുക. ചൊവ്വാഴ്ച 15 മുതൽ 21 വരെയുള്ള വാർഡുകളിലും ബുധനാഴ്ച ഒമ്പത് മുതൽ 14 വരെയും വ്യാഴാഴ്ച എട്ട്, 22 മുതൽ 26 വരെയും വെള്ളിയാഴ്ച ഒന്നു മുതൽ ഏഴു…
അതിരപ്പിള്ളി -കോടനാട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി നിലച്ചു
കാലടി: മധ്യകേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ ഉള്‍ക്കൊള്ളുന്ന അതിരപ്പിള്ളി -കോടനാട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി അധികൃതരുടെ അനാസ്ഥയില്‍ ഉപേക്ഷിച്ച നിലയില്‍. അതിരപ്പിള്ളിയില്‍ നിന്നാരംഭിച്ച് തുമ്പൂര്‍മുഴി, ഏഴാറ്റുമുഖം, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, തിരുവൈരാണിക്കുളം, നാഗഞ്ചേരി മന, ഇരിങ്ങോള്‍, കല്ലില്‍ ക്ഷേത്രം എന്നിവിടങ്ങളിലൂടെ കോടനാട് അവസാനിക്കുന്ന വിധത്തിലാണ് സര്‍ക്യൂട്ട് രൂപകൽപന ചെയ്തിരുന്നത്. പ്രകൃതിയുടെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടു തന്നെ നവീന വികസന പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ ഏറ്റെടുക്കുക എന്നതായിരുന്നു ലക്ഷ്യം. കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്‍ശനില്‍ ഉള്‍പ്പെടുത്താനായി മുന്‍ എം.പി ഇന്നസെന്റാണ് ഈ പദ്ധതി…
കടുത്ത ചൂട്: പെരിയാറിൽ ജലനിരപ്പ് താഴ്ന്നു
കളമശ്ശേരി: വേനൽ കടുത്തതോടെ പെരിയാറിൽ മുമ്പെങ്ങുമില്ലാത്ത വിധം ജലനിരപ്പ് താഴ്ന്നു. നദിയിൽ മണൽത്തിട്ടകൾ തെളിഞ്ഞുവന്നു. ഇത് വരാനിരിക്കുന്ന വരൾച്ചയുടെ സൂചനയാണെന്നാണ് പഴമക്കാർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ കുടിവെള്ള ക്ഷാമമുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഏലൂർ നഗരസഭ വിപുലമായ മുന്നൊരുക്കം നടത്തിയതായി ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു. ആവശ്യമുള്ള പ്രദേശത്ത് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചു. കൂടാതെ കൗൺസിലർമാർക്ക് പ്രത്യേകം നിർദേശം നൽകിയതായും ചെയർമാൻ പറഞ്ഞു. കുടിവെള്ളത്തിന് ബുദ്ധിമുട്ടുവരുന്ന പക്ഷം വാർഡ് കൗൺസിലർമാരെ ബന്ധപ്പെട്ടാൽ മതിയെന്നും…
ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 65കാരന് മൂന്ന് ജീവപര്യന്തം തടവ്
കൊച്ചി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരന് മൂന്ന് ജീവപര്യന്തം തടവ്. കൊച്ചി മുണ്ടംവേലി സാന്തോം കോളനിയിൽ പുളിമൂട്ടിപ്പറമ്പ് വീട്ടിൽ ശിവനെയാണ് (65) എറണാകുളം പ്രത്യേക പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. മൂന്ന് ജീവപര്യന്തം തടവിന് പുറമെ 25 വർഷം കഠിനതടവും 4,60,000 രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. 2018 മേയിലാണ് സംഭവം. പ്രതി പിഴ അടക്കുകയാണെങ്കിൽ അത് കുട്ടിക്ക് നൽകാനാണ് നിർദേശം. പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ആരംഭിക്കുന്നതിനുമുമ്പ് കോടതി വിധിച്ച 25…

