ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്​; 65കാരന്​ മൂന്ന്​ ജീവപര്യന്തം തടവ്

Estimated read time 0 min read

കൊച്ചി: ആറ്​ വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരന്​ മൂന്ന്​ ജീവപര്യന്തം തടവ്​. കൊച്ചി മുണ്ടംവേലി സാന്തോം കോളനിയിൽ പുളിമൂട്ടിപ്പറമ്പ്​ വീട്ടിൽ ശിവനെയാണ്​ (65) എറണാകുളം പ്രത്യേക പോക്​സോ കോടതി ജഡ്​ജി കെ. സോമൻ ശിക്ഷിച്ചത്​. മൂന്ന്​ ജീവപര്യന്തം തടവിന്​ പുറമെ 25 വർഷം കഠിനതടവും 4,60,000 രൂപ പിഴ അടക്കാനും ഉത്തരവുണ്ട്​.

2018 മേയിലാണ്​ സംഭവം​. പ്രതി പിഴ അടക്കുകയാണെങ്കിൽ അത്​ കുട്ടിക്ക്​ നൽകാനാണ്​ നിർദേശം. പ്രതിയുടെ ജീവപര്യന്തം തടവ്​ ശിക്ഷ ആരംഭിക്കുന്നതിനുമുമ്പ്​ കോടതി വിധിച്ച 25 വർഷം തടവ്​ അനുഭവിക്കണമെന്നാണ്​ നിർദേശം. പ്രതി ഇതുവരെ ജയിലിൽ ചെലവഴിച്ച 635 ദിവസം ശിക്ഷയിൽനിന്ന്​ ഇളവ്​ ചെയ്യാനും കോടതി ഉത്തരവിൽ പറയുന്നു.

തോപ്പുംപടി പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസിൽ സി.ഐ എൻ.എ. അനൂപാണ്​ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്​.

You May Also Like

More From Author