Category: Crime News
കുമ്പളത്ത് റോഡരികിലൂടെ നടന്നുപോകുന്നതിനിടെ പിക്ക് അപ്പ് വാനിടിച്ച് വൃദ്ധന് ദാരുണാന്ത്യം
മരട്: കുമ്പളത്ത് റോഡരികിലൂടെ നടന്നുപോകുന്നതിനിടെ പിക്ക് അപ്പ് വാനിടിച്ച് വൃദ്ധന് ദാരുണാന്ത്യം. കുമ്പളം അമീപറമ്പില് വീട്ടില്‍ എ.പി.ജോര്‍ജ് (79) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. കുമ്പളം റേഷന്‍ കടയ്ക്കു സമീപം [more…]
കോൺഗ്രസ് നേതാക്കൾക്കെതിരെ കലാപാഹ്വാനത്തിന് കേസ്; പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന്
കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എൽ.എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത് എന്നിവരടക്കം 75 പേരെ [more…]
ബൈക്കിൽ കഞ്ചാവ് വിൽപന: പ്രതിക്ക് മൂന്നുവർഷം കഠിനതടവ്
പറവൂർ: ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും. കോട്ടയം വിജയപുരം വൃന്ദാവനം വീട്ടിൽ ലക്ഷ്മണനെ (33) ആണ് പറവൂർ അഡീഷനൽ സെഷൻസ് കോടതി [more…]
ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
എറണാകുളം: ചോറ്റാനിക്കരയിൽ ഭർതൃവീട്ടിൽ യുവതിയായ ശാരി (37) യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവും എരുവേലി സ്വദേശിയുമായ പാണക്കാട് ഷൈജു (37) വിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. [more…]
അങ്കമാലി തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
അങ്കമാലി: വെള്ളിയാഴ്ച കറുകുറ്റി ന്യൂ ഇയർ ഗ്രൂപ്പിന്റെ മൂന്നുനില കെട്ടിടത്തിൽ തീപിടിത്തത്തിന് ഇടയാക്കിയത് ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. എങ്കിലും ഇലക്ട്രിക്, സയന്റിഫിക് വിഭാഗങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശേഷമേ കാരണവും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകളും [more…]
മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് കെ.എസ്.യു നേതാവ്
കോതമംഗലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ഷൂ എറിഞ്ഞ സംഭവത്തിൽ മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടന്നിട്ടില്ലെന്ന് കേസിലെ ഒന്നാം പ്രതിയും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബേസിൽ പാറേക്കുടി. അങ്ങനെ തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നും ബേസിൽ [more…]
വൺവേ തെറ്റിച്ച് വാഹനമോടിക്കൽ 40 പേരുടെ ലൈസൻസ് സസ്പൻഡ് ചെയ്തു
കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ വൺവേ തെറ്റിച്ച് വാഹനമോടിച്ച 40 പേരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം [more…]
അങ്കമാലിയിലെ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം
അങ്കമാലി: ദേശീയപാത അങ്കമാലി കറുകുറ്റിയിൽ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഭിന്നശേഷിക്കാരൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. രാത്രി വൈകിയും തീയണക്കാൻ ശ്രമം തുടരുകയാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് വീണ് പരിക്കേൽക്കുകയും മറ്റ് ചിലർക്ക് ചെറിയതോതിൽ പൊള്ളലേൽക്കുകയും [more…]
അതിജീവിതയെ പീഡിപ്പിച്ച കേസിൽ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യഹരജിയിൽ ഇന്ന് വിധി
കൊച്ചി: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈകോടതി വിധി പറയും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. [more…]
ഓട്ടത്തിനിടെ കാർ കത്തിനശിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടു
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ മേൽപാലത്തിൽ ഓട്ടത്തിനിടെ കാർ പൂർണമായും കത്തിനശിച്ചു. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡി.സി.സി മുൻ ജന.സെക്രട്ടറി സക്കറിയ്യ കട്ടിക്കാരന്റെ സുസുകി എസ് ക്രോസ് കാറാണ് കത്തിനശിച്ചത്. ഇദ്ദേഹം മാത്രമാണ് കാറിൽ [more…]