Category: Crime News
വണ്ടിപ്പെരിയാർ പീഡനം: വെറുതെ വിട്ട പ്രതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണം -ഹൈകോടതി
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ട പ്രതി അർജുന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈകോടതി. വണ്ടിപ്പെരിയാര്‍ പൊലീസിനാണ് ഹൈകോടതി നിർദേശം നല്‍കിയത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും [more…]
ചേന്ദമംഗലം കവലയിൽ കാറും ജീപ്പും കൂട്ടിയിടിച്ചു; അപകടത്തിൽ രണ്ട് വാഹനവും തകർന്നു
പറവൂർ: ചേന്ദമംഗലം കവലയിൽ സിഗ്നലിനു സമീപം ജീപ്പും കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനവും തകർന്നു. തിങ്കളാഴ്ച പുലർച്ച നാലിനാണ് അപകടം. കോഴിക്കോടുനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോയ വാഹനം ചേന്ദമംഗലം കവലയിൽ എത്തിയപ്പോൾ [more…]
ബസ് യാത്രക്കിടെ യുവതിയുടെ എട്ട് പവന്റെ മാല നഷ്ടമായി
കരുമാല്ലൂർ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ എട്ട് പവൻ വരുന്ന മാല നഷ്ടപ്പെട്ടു. നാടോടി സ്ത്രീകൾ മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആലുവ-പറവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുന്നതിനിടെ കരുമാല്ലൂർ പുതുക്കാട് സ്വദേശിനിയായ [more…]
നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
മരട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. കുണ്ടന്നൂര്‍, കണ്ണാടിക്കാട്, നെട്ടൂര്‍ പ്രദേശത്ത് പാന്‍മസാലകള്‍ വില്പന നടത്തുന്നതിന്റെ മറവില്‍ വ്യാപാരം ചെയ്തിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡില്‍ [more…]
നഴ്സിങ് സീറ്റ് തട്ടിപ്പ്: ഇടനിലക്കാരന്റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ അറസ്റ്റിൽ
കൊച്ചി: പണം വാങ്ങിയിട്ടും വാഗ്ദാനം ചെയ്ത നഴ്സിങ് സീറ്റ് നൽകാത്തതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ച സംഘത്തിലെ അഞ്ചു പേർ അറസ്റ്റിൽ. എറണാകുളത്ത് വാടകക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി ജോഷി [more…]
വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി
പറവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. വീട്ടുടമ മനോജ് കുമാർ (53) നെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. മനോജും മകനുമാണ് [more…]
പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചതിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
കൊച്ചി: പഴയ മോഡൽ ഇരുചക്രവാഹനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. നെടുമ്പാശ്ശേരി സ്വദേശി അരവിന്ദ് ജി. ജോൺ [more…]
പറവൂരിലെ രാസലഹരി വേട്ട; അന്വേഷണം കൂടുതൽ പേരിലേക്ക്
പറവൂർ: മന്ദം അത്താണിയിൽ നടന്ന വൻ രാസലഹരി വേട്ടയിൽ പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും. കേരളത്തിൽ രാസലഹരി വിൽപന നടത്തുന്ന വൻകിട സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഡൽഹിയിൽനിന്നാണ് ഇവർ ലഹരിമരുന്നുകൾ [more…]
സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ആലുവ: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശിയും ആലുവ ഇൻഡസിൻഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ ആർ. രാഹുലാണ് (27) മരിച്ചത്. എറണാകുളം റോഡിൽ പെട്രോൾ പമ്പിനു [more…]
പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യനാണ് (59) എടത്തല പൊലീസിൻറെ പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ [more…]