Tag: Ernakulam News
വിദേശജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ
കിടങ്ങൂർ (കോട്ടയം): വിദേശജോലി വാഗ്ദാനംചെയ്ത് കിടങ്ങൂർ സ്വദേശിനിയായ യുവതിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം പുന്നയ്ക്കൽ പാപ്പാലിൽ വീട്ടിൽ ഷാൻ വർഗീസിനെയാണ് (32) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. [more…]
ഓണ്‍ലൈ ന് ടാക്സിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര് പിടിയില്‍
കൊച്ചി: ഓണ്‍ലൈ ന് ടാക്സിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര് പിടിയില്‍. കണ്ണമാലി ഇലഞ്ഞിക്കല്‍ വീട്ടില്‍ ആല്ഡ്രിന് ജോസഫ് (32), മട്ടാഞ്ചേരി പറവാനമുക്ക് ദേശത്ത് ജന്മ പറമ്പില്‍ വീട്ടില്‍ സാബു [more…]
പെരിയാറിലെ മത്സ്യക്കുരുതി: കോടികളുടെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പ്
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്റെ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. പുഴ മലിനമായതുവഴി ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. സംരംഭകരുടെ 100ലേറെ മത്സ്യക്കൂടുകളും പൂർണമായി നശിച്ചു. ഓരോ കൂടുകൃഷിയിൽനിന്നും അഞ്ചുലക്ഷം വീതമാണ് കഴിഞ്ഞ തവണത്തെ [more…]
ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ
വൈപ്പിൻ: ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലിൽ വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് (55) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവൈപ്പ് സ്വദേശിയായ യുവാവിൽ [more…]
ലൈംഗിക അതിക്രമം; മദ്റസ അധ്യാപകൻ അറസ്റ്റിൽ
വൈപ്പിൻ: മതപഠന ക്ലാസിലെ ഏഴും ഒമ്പതും വയസ്സുള്ള സഹോദരങ്ങളെ ലൈംഗിക അതിക്രമത്തിനു വിധേയനാക്കിയ മദ്റസ അധ്യാപകൻ അറസ്റ്റിൽ. ചെറായിയിലെ മദ്റസ അധ്യാപകനായ കാക്കനാട് തെങ്ങോട് പുതുമനപ്പറമ്പിൽ യൂസഫിനെയാണ് (44) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ [more…]
തട്ടിപ്പുകേസ് പ്രതി പിടിയിൽ
മട്ടാഞ്ചേരി: തട്ടിപ്പുകേസിൽ ജാമ്യമെടുത്ത് മുങ്ങിനടന്ന മട്ടാഞ്ചേരി പനയപ്പിള്ളിയിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയെ (60) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 2009ൽ മട്ടാഞ്ചേരി സ്വദേശിനിയായ സ്ത്രീയെ കബളിപ്പിച്ച് 21 പവനും അരലക്ഷം രൂപയും തട്ടിയ കേസിൽ പ്രതിയാണ് [more…]
എസ്.എസ്.എല്‍.സി പരീക്ഷക്ക് എറണാകുളം ജില്ലയിൽ 32,530 പേര്
കൊച്ചി: ഇത്തവണ ജില്ലയിൽനിന്ന് സ്റ്റേറ്റ് സിലബസിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 32,530 പേർ. എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായാണ് ഇത്രയും റെഗുലര്‍ കുട്ടികളും ഒമ്പത് സ്വകാര്യ വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നത്. ഈ [more…]
എറണാകുളം ജില്ലയിൽ 22 പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് 2.51 കോടി
കൊച്ചി: ജില്ലയിൽ കാലപ്പഴക്കംചെന്ന 22 പാലങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക് 2.51 കോടി അനുവദിച്ച് സർക്കാർ ഉത്തരവായി. ദുർബലമായതും അപകടഭീഷണി നേരിടുന്നതുമായ പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാനാണ് തുക അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് [more…]
അപകട ഭീഷണിയായി പാലക്കാട്ടുതാഴം പാലത്തിലെ കുഴികള്‍
പെരുമ്പാവൂര്‍: ആലുവ-മൂന്നാര്‍ റോഡിലെ പാലക്കാട്ടുതാഴം പാലത്തില്‍ രൂപപ്പെട്ട കഴികള്‍ അപകട ഭീഷണിയായി. പെരുമ്പാവൂരില്‍ നിന്ന് ആലുവക്ക് പോകുന്ന പുതിയ പാലത്തില്‍ രണ്ടിടത്താണ് ടാറിളകി നീളത്തില്‍ വിള്ളലുള്ളത്. ഇതില്‍ ഇരുചക്ര വാഹനങ്ങള്‍ ചാടുന്നത് പതിവാണ്. അപകടങ്ങളില്‍ [more…]
വിമാനമിറങ്ങിയ യുവാവ് പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ
നെടുമ്പാശ്ശേരി: ബംഗളൂരുവിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ. ചാലക്കുടി പാച്ചക്കൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ നിതീഷിനെയാണ് (32) മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച അർധരാത്രി വിമാനമിറങ്ങിയ നിതീഷ്, താൻ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയെന്നും [more…]