Tag: Ernakulam News
അങ്കമാലിയിലും നെടുമ്പാശ്ശേരിയിലും രാസലഹരി ശേഖരം പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ
അങ്കമാലി: ബുധനാഴ്ച രാത്രി അങ്കമാലി ടൗണിൽ വച്ചും, വ്യാഴാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി കരിയാട് വളവിൽ വച്ചും വൻ രാസലഹരി ശേഖരം പൊലീസ് പിടികൂടി. വ്യാഴാഴ്ച പുലർച്ചെ 350 ഗ്രാം എം.ഡി.എം.എയും, അര കിലോ കഞ്ചാവും, [more…]
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു; വെള്ളപ്പൊക്ക ഭീഷണി
മൂവാറ്റുപുഴ: കനത്ത മഴയിൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്ന് നഗരത്തിൽ വെള്ളപ്പൊക്ക ഭീഷണി. ദുരന്ത സാഹചര്യം നേരിടാൻ മുന്നൊരുക്കം ആരംഭിച്ചു. കനത്ത മഴക്ക് പുറമെ മലങ്കര ഡാമിന്റെ ആറ് ഷട്ടറിൽ നാലെണ്ണവും ഒരു മീറ്റർ ഉയർത്തി [more…]
ബൈക്ക് മീഡിയനിലിടിച്ച് യുവാവിന് ദാരുണാന്ത്യം
ചെങ്ങമനാട്: സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ മീഡിയനിലിടിച്ച് റോഡിൽ തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. കുന്നുകരയിൽ വാടകക്ക് താമസിക്കുന്ന ആലുവ മുപ്പത്തടം വലിയങ്ങാടി വീട്ടിൽ അബ്ദു റഹ്മാന്റെ മകൻ ഷാഹുൽ ഹമീദ് (34) ആണ് മരിച്ചത്. [more…]
അങ്കമാലിയിൽ നാല് പേർ മരിക്കാനിടയായവീട് പൊലീസ് ഏറ്റെടുത്തു
അങ്കമാലി: പറക്കുളം റോഡിൽ എട്ടും, അഞ്ചും വയസ്സുള്ള കുട്ടികളടക്കം നാല് പേർ ദാരുണമായി മരിക്കാനിടയായ വീട്ടിൽ പരിശോധനയും, അന്വേഷണവും കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പൊലീസ് കാവൽ ഏർപ്പെടുത്തി. തീപിടിത്തമുണ്ടായ രണ്ടാം നിലയിലെ കിടപ്പുമുറി സീൽ ചെയ്തു. [more…]
എറണാകുളം ജനറൽ ആശുപത്രിക്ക്മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം
കൊച്ചി: എറണാകുളം ജനറലാശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയതിനാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾ, ഫാക്ടറികൾ, കമ്പനികൾ, [more…]
ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഉയർത്തിത്തുടങ്ങി
കോതമംഗലം: മഴ തുടരുന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് 30 മീറ്ററായി ക്രമീകരിക്കും. പെരിയാർവാലി കനാലുകളിലൂടെയുള്ള ജലവിതരണം കഴിഞ്ഞ ദിവസം നിർത്തിയതോടെ ജല നിരപ്പ് 34.85 മീറ്ററിൽ നിന്ന് താഴ്ത്തി 32 [more…]
ആട്ടിൻകാഷ്ഠമെന്ന പേരിൽ വ്യാജ ജൈവ വളം വിൽപ്പന സജീവം
കൂത്താട്ടുകുളം: കോഴിവളം നിരോധിച്ചതോടെ, ആട്ടിൻ കാഷ്ഠമെന്ന പേരിൽ വ്യാജ ജൈവ വള വിൽപന സജീവം . ഇത് ദുർഗന്ധത്തിനും പരിസരമലിനീകരണത്തിനുമിടയാക്കുന്നതായി പരാതിയുണ്ട്. സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരിലാണ് ഏജൻസികൾ വ്യാജ ജൈവ വളം [more…]
കാലടിയിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങള്‍ പരിശോധിക്കാൻ നേരിട്ടെത്തി ഗതാഗത മന്ത്രി
കാലടി: എം.സി റോഡിലെ പ്രധാന പട്ടണമായ കാലടിയിലേയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങള്‍ നേരില്‍ കണ്ട് പരിഹാരം കാണാന്‍ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ എത്തി. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം [more…]
കാനകളുടെ ശുചീകരണം കലക്ടർ അധ്യക്ഷനായ വിദഗ്ധ സമിതി ഉറപ്പുവരുത്തണം -ഹൈകോടതി
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് കാരണമാകുന്ന കനാലുകളും കാനകളും ശുചീകരിച്ചെന്ന് കലക്ടർ അധ്യക്ഷനായ വിദഗ്ധ സമിതി ഉറപ്പു വരുത്തണമെന്ന് ഹൈകോടതി. മുല്ലശേരി കനാലിലെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സൗകര്യ ഒരുക്കണം. വെള്ളക്കെട്ട് സാധ്യത വർധിച്ചയിടങ്ങളിൽ നിവാരണപ്രവർത്തനങ്ങൾ തിങ്കളാഴ്ചക്കകം [more…]
മൂവാറ്റുപുഴ സ്വദേശി അമേരിക്കയിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ
മൂവാറ്റുപുഴ: അമേരിക്കയിലെ ഹൂസ്റ്റണിൽ നീന്തൽകുളത്തിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂർ വാത്യാംപിള്ളിൽ പൗലോസിന്റെയും സാറാമ്മയുടെയും മകൻ ജോർജ് വി. പോളിനെ (അനി–56) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച നീന്തൽകുളത്തിൽ കുളിക്കുന്നതിനിടെയാണ് [more…]