Month: April 2024
വയോധികയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
വൈപ്പിൻ: കാൻസർ രോഗിയായ വയോധികയെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ ആറാട്ടുവഴി മണപ്പുറത്ത് ആനന്ദൻ (49) ആണ് അറസ്റ്റിലായത്. 67 കാരിയായ [more…]
കാവന ലിഫ്റ്റ് ഇറിഗേഷൾ പമ്പ് ഹൗസിലെ വൈദ്യുതി ഒടുവിൽ പുനഃസ്ഥാപിച്ചു
മൂവാറ്റുപുഴ: കാവന ലിഫ്റ്റ് ഇറിഗേഷൾ പമ്പ് ഹൗസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ഇടപെടലുകൾക്കൊടുവിൽ പുനഃസ്ഥാപിച്ചു. കർഷകർക്കടക്കം ഇരുട്ടടിയായതോടെ മുൻ എം.എൽ.എ എൽദോ എബ്രഹാം, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുമായി [more…]
കിഴക്കമ്പലത്ത് വൈദ്യുതി മുടക്കം പതിവ്; സെക്ഷൻ വിഭജിക്കണമെന്ന ആവശ്യം ശക്തം
പള്ളിക്കര: കിഴക്കമ്പലം സെക്ഷന്റെ കീഴിലെ അമ്പലപ്പടി, പെരിങ്ങാല, പാടത്തിക്കര, പോത്തിനാം പറമ്പ്, അധികാരി മൂല, പിണർ മുണ്ട പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം തുടർക്കഥ. രാത്രിയിലും പകലും ഇടക്ക് വൈദ്യുതി പോകുകയാണ്. ലോഡ് കൂടുമ്പോൾ ട്രിപ്പ് [more…]
സമ്മാന കൂപ്പൺ വിവാദം; എൽ.ഡി.എഫ് അംഗങ്ങൾ വിജിലൻസിൽ പരാതി നൽകി
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ അക്കൗണ്ടുള്ള ബാങ്കിൽനിന്ന് നഗരസഭ വൈസ് ചെയർമാൻ സമ്മാന കുപ്പൺ കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 18 എൽ.ഡി.എഫ് കൗൺസിലർമാർ വിജിലൻസിന് പരാതി നൽകി. 5000 രൂപ വിലവരുന്ന 50 ഗിഫ്റ്റ് [more…]
വിജിലൻസ് അന്വേഷണത്തെ നിയമപരമായി നേരിടും–പറവൂർ സഹകരണ ബാങ്ക്
പറവൂർ: പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നേരിടുമെന്ന് പറവൂർ സഹകരണ ബാങ്ക് ഭരണസമിതി. ബാങ്കിന്റെയും അംഗങ്ങളുടെയും ഇടപാടുകാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സ്വീകരിച്ച രണ്ട് ഇടപാടുകളിൽ സാങ്കേതിക പിശക് മൂലം ഉണ്ടായ [more…]
ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവും പിഴയും
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പറവൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു. പറവൂർ അതിവേഗ സ്പെഷൽ കോടതി അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും ചുമത്തിയാണ് പ്രതി [more…]
ശുചിമുറിയിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ
പെരുമ്പാവൂര്‍: ശുചിമുറിയിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. മഴുവന്നൂര്‍ ചീനിക്കുഴി വെട്ടിക്കാട്ടു മാരിയില്‍ അരൂപിനെയാണ് (36) റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്റെ [more…]
മൂവാറ്റുപ്പുഴയിൽ കുളിക്കാനിറങ്ങിയ മുത്തശ്ശിയും കൊച്ചുമകളും മുങ്ങി മരിച്ചു; ഒരാളുടെ നില ഗുരുതരം
മൂവാറ്റുപ്പുഴ: മൂവാറ്റുപ്പുഴയിൽ കുളിക്കാനിറങ്ങിയ മുത്തശ്ശിയും കൊച്ചുമകളും മുങ്ങി മരിച്ചു. ഒരാളുടെ നില ഗുരുതരം. കിഴക്കേക്കുടിയിൽ ആമിന (60), കൊച്ചുമകൾ ഫർഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ഫർഹയുടെ സഹോദരി ഫന ഫാത്തിമയെ ഗുരുതരനിലയിൽ കോലഞ്ചേരി [more…]
നെട്ടൂരിൽ വാഹനാപകടം: നാലു പേർക്ക് പരിക്ക്
മരട്: ദേശീയപാതയിൽ നെട്ടൂർ പള്ളി സ്റ്റോപ്പിലുണ്ടായ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ തലക്കും കൈക്കും ഗുരുതര പരിക്കുണ്ട്. തൃശൂർ സ്വദേശികളാണ് പരിക്കേറ്റ നാല് പേരും. വ്യാഴാഴ്ച [more…]
കടുത്ത വരൾച്ചയിൽ തളർന്ന് കാർഷിക മേഖല; നീരൊഴുക്ക് തടസ്സപ്പെട്ട് മോറത്തോട്
പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ കാർഷിക മേഖല കടുത്ത വരൾച്ച നേരിടുമ്പോൾ പ്രധാന ജലസേചന പദ്ധതിയായ മോറത്തോട് നീരൊഴുക്ക് തടസപ്പെട്ട നിലയിൽ. മോറത്തോടിന്റെ ഷട്ടർ ഉയർത്തി, അടിഞ്ഞുകൂടിയ പായലും മറ്റും നീക്കം ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ അടിയന്തര [more…]