സമ്മാന കൂപ്പൺ വിവാദം; എൽ.ഡി.എഫ് അംഗങ്ങൾ വിജിലൻസിൽ പരാതി നൽകി

Estimated read time 0 min read

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കി​ൽ​നി​ന്ന്​ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ സ​മ്മാ​ന കു​പ്പ​ൺ കൈ​പ്പ​റ്റി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് 18 എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ വി​ജി​ല​ൻ​സി​ന്​ പ​രാ​തി ന​ൽ​കി. 5000 രൂ​പ വി​ല​വ​രു​ന്ന 50 ഗി​ഫ്റ്റ് കൂ​പ്പ​ണു​ക​ളാ​ണ് കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ വാ​ങ്ങി​യ​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം. യൂ​ന​സ് ന​ഗ​ര​സ​ഭ​യു​ടെ കോ​ടി​ക​ളു​ടെ ഫ​ണ്ട് ഡി​പ്പോ​സി​റ്റു​ള്ള കാ​ക്ക​നാ​ട് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​നെ സ്വാ​ധീ​നി​ച്ച്​ അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ടാ​ക്സ് ഇ​ന​ത്തി​ൽ ഗ​വ​ൺ​മെ​ന്റി​ലേ​ക്ക് അ​ട​ക്കേ​ണ്ട തു​ക ഗി​ഫ്റ്റ് വൗ​ച്ച​റാ​യി വാ​ങ്ങി​യ​ത് നി​യ​മ വി​രു​ദ്ധ​മാ​ണ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ലെ​റ്റ​ർ പാ​ഡി​ൽ ര​ണ്ട​ര ല​ക്ഷം രൂ​പ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ട​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച്​ വ്യാ​ജ​മാ​യി നി​ർ​മി​ച്ച ക​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഒ​പ്പും സീ​ലും വ​ച്ച് വ്യാ​ജ​രേ​ഖ ച​മ​ച്ച​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ്​ പ​രാ​തി​യി​ലു​ള്ള​ത്. 

You May Also Like

More From Author