പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പറവൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു. പറവൂർ അതിവേഗ സ്പെഷൽ കോടതി അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും ചുമത്തിയാണ് പ്രതി ചേന്ദമംഗലം തെക്കുംപുറം പൊന്നാനിപറമ്പ് വീട്ടിൽ ബാബുവിനെ (44) ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകാനും ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. 2023 ഫെബ്രുവരി അഞ്ചിന് വൈകിട്ട് വളർത്തുനായയുമായി നടക്കാനിറങ്ങിയ പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം കാട്ടിയെന്നാണ് കേസ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വടക്കേക്കര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടറായിരുന്ന എം.എസ്. ഷെറിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവും പിഴയും
Estimated read time
0 min read
You May Also Like
ഹൃദ്രോഗ ചികിത്സയില്‍ ചരിത്രം കുറിച്ച് നവജാത ശിശുവിന് പുതുജീവൻ
December 25, 2024
ആഘോഷിക്കാം, കൈപൊള്ളാതെ…
December 24, 2024
മൂവാറ്റുപുഴ നഗരം ഗതാഗതക്കുരുക്കിൽ
December 24, 2024
More From Author
ഹൃദ്രോഗ ചികിത്സയില്‍ ചരിത്രം കുറിച്ച് നവജാത ശിശുവിന് പുതുജീവൻ
December 25, 2024
ആഘോഷിക്കാം, കൈപൊള്ളാതെ…
December 24, 2024
മൂവാറ്റുപുഴ നഗരം ഗതാഗതക്കുരുക്കിൽ
December 24, 2024