Month: April 2024
ചൂടിൽ വലഞ്ഞ് ജനം; നിർജീവമായി തെരഞ്ഞെടുപ്പ് പ്രചാരണവും വ്യാപാര മേഖലയും
കൊച്ചി: ഹൊ… എന്തൊരു ചൂട്..!! നാലാൾ കൂടുന്നിടത്തൊക്കെ സംസാരവിഷയം വെന്തുരുകുന്ന ചൂടിനെക്കുറിച്ചാണ്. ആഴ്ചകളായി ജില്ലയിൽ തുടരുന്ന കടുത്ത ചൂടാണ് ജനജീവിതത്തെ സാരമായി ബാധിച്ചത്. പൊള്ളുന്ന ചൂടിൽ ജനം പുറത്തിറങ്ങാൻ മടിക്കുന്നതോടെ പകൽ നിരത്തുകളും കാലിയാണ്. [more…]
കസേര കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം
പെരുമ്പാവൂർ: കസേര കമ്പനിയുടെ ഗോഡൗണിലുണ്ടായ അഗ്നിബാധയിൽ മൂന്ന് ലോറികള്‍ ഉൾപ്പെടെ കത്തിനശിച്ചു. ചേലാമറ്റത്ത് പ്രവർത്തിക്കുന്ന ഫ്രണ്ട്സ് പോളിപ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ‘ചെയർമാൻ ചെയർ’ കസേര നിര്‍മാണ കമ്പനിയോടനുബന്ധിച്ചുള്ളതായിരുന്നു ഗോഡൗൺ. നിര്‍മാണത്തിന് ആവശ്യമായ [more…]
തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ ഇന്നു മുതൽ
ആലുവ: പേവിഷബാധ നിയന്ത്രണത്തിന്റെ ഭാഗമായി ആലുവ മുനിസിപ്പൽ പ്രദേശത്തെ തെരുവുനായ്ക്കൾക്ക് ചൊവ്വാഴ്ച മുതൽ ആന്റി റാബിസ് വാക്സിനേഷൻ നൽകും. കഴിഞ്ഞയാഴ്ച പേവിഷ ബാധയുണ്ടായിരുന്ന നായ് നിരവധിയാളുകളെ കടിച്ചിരുന്നു. ഇതേ തുടർന്നാണ് നഗരസഭ പേവിഷ ബാധ [more…]
അതിരപ്പിള്ളി -കോടനാട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി നിലച്ചു
കാലടി: മധ്യകേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ ഉള്‍ക്കൊള്ളുന്ന അതിരപ്പിള്ളി -കോടനാട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി അധികൃതരുടെ അനാസ്ഥയില്‍ ഉപേക്ഷിച്ച നിലയില്‍. അതിരപ്പിള്ളിയില്‍ നിന്നാരംഭിച്ച് തുമ്പൂര്‍മുഴി, ഏഴാറ്റുമുഖം, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, തിരുവൈരാണിക്കുളം, നാഗഞ്ചേരി മന, ഇരിങ്ങോള്‍, [more…]
കടുത്ത ചൂട്: പെരിയാറിൽ ജലനിരപ്പ് താഴ്ന്നു
കളമശ്ശേരി: വേനൽ കടുത്തതോടെ പെരിയാറിൽ മുമ്പെങ്ങുമില്ലാത്ത വിധം ജലനിരപ്പ് താഴ്ന്നു. നദിയിൽ മണൽത്തിട്ടകൾ തെളിഞ്ഞുവന്നു. ഇത് വരാനിരിക്കുന്ന വരൾച്ചയുടെ സൂചനയാണെന്നാണ് പഴമക്കാർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ കുടിവെള്ള ക്ഷാമമുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഏലൂർ നഗരസഭ [more…]
ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 65കാരന് മൂന്ന് ജീവപര്യന്തം തടവ്
കൊച്ചി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരന് മൂന്ന് ജീവപര്യന്തം തടവ്. കൊച്ചി മുണ്ടംവേലി സാന്തോം കോളനിയിൽ പുളിമൂട്ടിപ്പറമ്പ് വീട്ടിൽ ശിവനെയാണ് (65) എറണാകുളം പ്രത്യേക പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. [more…]
സ്കൂട്ടറും കാറും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു
തൃപ്പൂണിത്തുറ: കോട്ടയം-എറണാകുളം റോഡിൽ ആമ്പല്ലൂർ കാഞ്ഞിരമറ്റം ചാലക്കപ്പാറ വിൻകോസ് പ്രസിനു സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തിങ്കൾ രാത്രി 9.30 ടെയാണ് അപകടം നടന്നത്. അരയൻകാവ് തോട്ടറ, പോളക്കുളത്ത് [more…]
ആട്ടായം -മുളവൂർ പി.ഒ ജങ്ഷൻ റോഡ് നിർമാണം പൂർത്തിയായി
മൂവാറ്റുപുഴ: വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ആട്ടായം -മുളവൂർ പി.ഒ ജങ്ഷൻ റോഡ് നിർമാണം പൂർത്തിയായി. നഗരത്തിലെ കീച്ചേരിപ്പടിയിൽനിന്ന് ആരംഭിക്കുന്ന പായിപ്ര പഞ്ചായത്തിലെ ആട്ടായം മുതൽ മുളവൂർ പി.ഒ ജങ്ഷൻ വരെയുള്ള 3.5 കിലോമീറ്റർ റോഡിന്റെ നിർമാണമാണ് [more…]
മട്ടുപ്പാവ് കൃഷിയിലും ഒരുകൈ നോക്കി സിന്ധു ഉല്ലാസ്
മൂവാറ്റുപുഴ: കവിത എഴുതുന്നതിനൊപ്പം മട്ടുപ്പാവ് കൃഷിയിലും ഒരു കൈ നോക്കുകയാണ് വാഴപ്പിള്ളി ചാരുതയിൽ സിന്ധു ഉല്ലാസ്. വീടിന് ചുറ്റുമുള്ള 10 സെന്റ് പുരയിടത്തിലും ടെറസിലും തന്റെ വീട്ടിലേക്ക് ആവശ്യമുള്ളവ സ്വയം കൃഷി ചെയ്തെടുക്കുകയാണ്. കാച്ചിൽ, [more…]
വാളകത്തെ ആൾക്കൂട്ട കൊല; പൊലീസിനെതിരെ നാട്ടുകാർ
മൂവാറ്റുപുഴ: ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് അരുണാചൽ സ്വദേശി മരിച്ച സംഭവം പൊലീസിന്റെ വീഴ്ച മൂലമാണന്ന ആരോപണവുമായി നാട്ടുകാർ. രാത്രി പത്തിന് നടന്ന സംഭവം അറിയിച്ചിട്ടും പൊലീസ് എത്താൻ താമസിച്ചന്നും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ [more…]