Month: April 2024
കാലടി ‘ബ്ലോക്ക് ’ പഞ്ചായത്തായി മാറുന്നു
കാലടി: എം.സി റോഡില്‍ ഗതാഗത തടസ്സം രൂക്ഷമായതോടെ കാലടി ‘ബ്ലോക്ക്’ പഞ്ചായത്തായി മാറുന്നു. രണ്ടാഴ്ചയിലേറെയായി തുടരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവത്തതിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്. 24 മണിക്കൂറും ഗതാഗതം [more…]
ചേന്ദമംഗലം കവലയിൽ അപകടം പതിവാകുന്നു; റോഡ് വികസനം അകലെ
പറവൂർ: നഗരത്തിലെ തിരക്കേറിയ കവലകളിലൊന്നായ കിഴക്കെ നാലുവഴി എന്നു വിളിപ്പേരുള്ള ചേന്ദമംഗലം കവലയിൽ അപകടം പതിവാകുന്നു. അവസാനമായി വ്യാഴാഴ്ച പുലർച്ചേ 3.30ന് ഉണ്ടായ അപകടത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്ര ഏജൻറ് നന്തികുളങ്ങര [more…]
മൂവാറ്റുപുഴയിൽ വണ്ടര്‍ വേള്‍ഡ് എക്സ്പോക്ക് തുടക്കം
മൂവാറ്റുപുഴ: പുത്തന്‍ അറിവും നയന മനോഹര കാഴ്ചകളും പകര്‍ന്ന് വണ്ടര്‍ വേൾഡ് എക്സ്പോക്ക് മൂവാറ്റുപുഴ നഗരസഭ സ്റ്റേഡിയത്തില്‍ തുടക്കമായി. അവധിക്കാലം ആഘോഷമാക്കാൻ ദൃശ്യ വിസ്മയ വിരുന്നൊരുക്കി 50,000 സ്ക്വയര്‍ഫീറ്റിലാണ് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ [more…]
അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
കിഴക്കമ്പലം: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വാഴക്കുളം സൗത്ത് ഏഴിപ്രം എത്തിയിൽ വീട്ടിൽ റഫീകിനെയാണ് (48) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2007ൽ അയൽവാസിയെ ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് [more…]
കൊച്ചി കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്സൻ സുനിത ഡിക്സൺ രാജിവെച്ചു
കൊച്ചി: കൊച്ചി കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ആർ.എസ്.പി കൗൺസിലറുമായ സുനിത ഡിക്സൺ ചെയർപേഴ്സൻ സ്ഥാനം രാജിവെച്ചു. കഴിഞ്ഞ വർഷം രാജി വിവാദങ്ങൾ അരങ്ങേറിയിരുന്നെങ്കിലും ഒരുവർഷം പിന്നിടുമ്പോൾ അപ്രതീക്ഷിതമായാണ് രാജിനീക്കം. കഴിഞ്ഞ ജനുവരിയിൽ [more…]
‘ആഘോഷങ്ങൾ അഭയാർഥി ക്യാമ്പായി മാറുന്ന ലോകത്തോടുള്ള ഐക്യദാർഢ്യം’
കൊച്ചി: മാസത്തോളം നീണ്ട റമദാൻ വ്രതാനുഷ്ഠാനത്തിന്റെ ആത്മീയ ചൈതന്യവുമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഈദ്ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വ്രതാനുഷ്ഠാനത്തിലൂടെ കൈവരിച്ച ആത്മവിശുദ്ധി ജീവിതത്തിലുടനീളം നിലനിർത്താൻ [more…]
കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ, പൊലീസുമായി വാക്കേറ്റം
കൊച്ചി: കോതമംഗലത്ത് കോട്ടപ്പടി പഞ്ചായത്തിൽ കിണറ്റിൽ വീണ കാട്ടനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. വടക്കുംഭാഗം പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് ഇന്നലെ രാത്രി കാട്ടാന വീണത്. ആൾമറയില്ലാത്ത ചതുരാകൃതിയിലുള്ള കിണറ്റിലാണ് കാട്ടാന വീണത്. കിണറിന് [more…]
ഗുണ്ട നേതാവിനെ കൊലപ്പെടുത്തിയ പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ
അങ്കമാലി: കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട നേതാവ് വിനു വിക്രമനെ നടുറോഡിൽ വെട്ടിക്കൊന്ന കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പാറക്കടവ് സ്വദേശികളായ കുറുമശ്ശേരി വേങ്ങൂപ്പറമ്പിൽ ‘തിമ്മയൻ’ എന്ന നിഥിൻ (30), കുറുമശ്ശേരി മണ്ണാറത്തറ [more…]
പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി; ഹോട്ടൽ പൂട്ടിച്ചു
ആലുവ: ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. തോട്ടുമുഖം ഖവാലി ഹോട്ടലിൽനിന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പഴകിയ വിവിധ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. ഇതേ തുടർന്ന് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ പഴകിയ ചിക്കൻ വിൽപന നടത്തിയെന്ന പരാതിയെ തുടർന്ന് [more…]
മൂവാറ്റുപുഴ സെൻട്രൽ മഹല്ല് നിർധനർക്ക് വീടൊരുക്കുന്നു
മൂവാറ്റുപുഴ: സെൻട്രൽ ജുമാമസ്ജിദ് കമ്മിറ്റി സകാത്തുൽമാൽ ഉപയോഗപ്പെടുത്തി നിർമിക്കുന്ന വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. മൂവാറ്റുപുഴ നിരപ്പിൽ വാങ്ങിയ 24 സെന്റ് സ്ഥലത്താണ് മഹല്ലിലെ വീടില്ലാത്ത എട്ട് കുടുംബങ്ങൾക്ക് കിടപ്പാടം ഒരുങ്ങുന്നത്. ഈ [more…]