Month: April 2024
പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കാറുമായി മുങ്ങി; സാഹസികമായി പിന്തുടർന്ന് പൊക്കി
അങ്കമാലി: വിൽപന സംബന്ധിച്ച തർക്കത്തെ തുടർന്ന് പൊലീസ് പിടികൂടി സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച കാർ, വിൽപന സംഘാംഗം രാത്രി എടുത്തുകൊണ്ടുപോയി. ഇയാളെ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. മലപ്പുറം തിരുനാവായ അനന്തപുരം ചാലമ്പാട്ട് വീട്ടിൽ [more…]
മയക്കുമരുന്ന് വില്പന വ്യാപകമാകുന്നതില്‍ പ്രതിഷേധം
പെരുമ്പാവൂര്‍: കണ്ടന്തറ മേഖലയില്‍ മയക്കുമരുന്ന് വില്പന വ്യാപകമാകുന്നതില്‍ പ്രതിഷേധമുയരുന്നു. ദിനംപ്രതി ഹെറോയിന്‍ ഉള്‍പ്പെടെ മുന്തിയ ഇനം മയക്കുമരുന്നുകള്‍ പിടികൂടുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ കച്ചവടക്കാരെ പിടികൂടാന്‍ പൊലീസിനും എക്സൈസിനും സാധിക്കുന്നില്ലെന്നാണ് ആരോപണം. ശനിയാഴ്ച [more…]
കൊടും ചൂടും ഗതാഗതക്കുരുക്കും; വലഞ്ഞ് യാത്രക്കാർ
കൊച്ചി: ആഴ്ചകളായി തുടരുന്ന ഗതാഗതക്കുരുക്ക് നഗരത്തിലും സമീപ പ്രദേശങ്ങളിലും യാത്രക്കാർക്ക് ദുരിതമാകുന്നു. തിരക്കേറിയ രാവിലെയും വൈകീട്ടും ഇതുമൂലം വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവും പ്രമുഖരുടെ സന്ദർശനവും തുടർച്ചയായ ആഘോഷ ദിനങ്ങളുമെല്ലാം ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നുണ്ട്. [more…]
നെടുമ്പാശ്ശേരിയിൽ രഹസ്യമായി വിൽക്കാൻ കൊണ്ടുവന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
അങ്കമാലി: നെടുമ്പാശ്ശേരി അത്താണിയിൽ രഹസ്യമായി വിപണനത്തിന് ഏഴര ഗ്രാം എം.ഡി.എം.എ കൊണ്ട് വന്ന രണ്ട് പേരെ നാടകീയമായി പൊലീസ് പിടികൂടി. ആലുവ മാറമ്പിള്ളി ചാലക്കൽ തോലാട്ട് വീട്ടിൽ സാദിഖ് അലി (32), ചെങ്ങമനാട് തുരുത്ത് [more…]
അപകടത്തിൽ പരിക്കേറ്റ മകൾ മരിച്ചതറിഞ്ഞ് മഹാരാഷ്ട്ര സ്വദേശിയായ മാതാവ് ജീവനൊടുക്കി
കോതമംഗലം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണ വാർത്തയറിഞ്ഞ് മാതാവ് ജീവനൊടുക്കി ആലുവ യു.സി കോളജ് എം.ബി.എ വിദ്യാർഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകൾ സ്നേഹ(സോനു 24)യാണ് ശനിയാഴ്ച്ച രാത്രി മരിച്ചത്. [more…]
മെട്രോ കാന നവീകരണം അശാസ്ത്രീയം; ആലുവയിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല
ആലുവ: മെട്രോ കാന നവീകരണത്തിന് ശേഷവും ടൗണിൽ വെള്ളക്കെട്ട് ദുരിതം ഒഴിയുന്നില്ല. കാന നിർമാണത്തിലെ അശാസ്ത്രീയതയാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് ആരോപണം. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ മഴയിലാണ് മാർക്കറ്റ് റോഡിൽ വെള്ളക്കെട്ടുണ്ടായത്. ചെറുമഴയിൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണിത്. [more…]
ഗതാഗതതടസ്സം സൃഷ്ടിച്ച് ദീർഘദൂര സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്
കളമശ്ശേരി: സംസ്ഥാനത്തിന് പുറത്തേക്ക് യാത്രക്കാരുമായി പോകുന്ന ദീർഘദൂര സ്വകാര്യ ബസുകൾ ആളെ കയറ്റാൻ നിരനിരയായി നിർത്തിയിടുന്നത് മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ദേശീയപാത നോർത്ത് കളമശ്ശേരിയിൽ ആലുവ ഭാഗത്തേക്കുള്ള സിഗ്നലിന് സമീപത്താണ് തടസ്സം സൃഷ്ടിച്ചുള്ള [more…]
15 മണിക്കൂർ കിണറ്റിൽ; ഒടുവിൽ കാട്ടാനക്ക് പുതുജീവൻ
കോതമംഗലം: 15 മണിക്കൂറിലേറെ നീണ്ട ഉദ്വേഗഭരിതരംഗങ്ങൾക്കൊടുവിൽ കിണറ്റിൽ വീണ കാട്ടാനയെ കരക്കെത്തിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയിൽ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വെള്ളിയാഴ്ച പുലർച്ച വീണ കാട്ടാനയെയാണ് വൈകീട്ട് 5.30 ഓടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്റെ [more…]
അഭിഭാഷകരെ ആക്രമിച്ച കേസിൽ ഹോട്ടലുടമ അറസ്റ്റിൽ
കൊച്ചി: അഭിഭാഷകരെ ആക്രമിച്ച കേസിൽ ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു. എറണാകുളം ബോൾഗാട്ടി ജങ്ഷനിലുള്ള ബോൾഗാട്ടി ഫുഡ് സ്റ്റാൾ ഉടമ എളമക്കര കീർത്തിനഗർ സേഫ് വേ അപ്പാർട്മെൻറിൽ കണ്ണാട്ടിൽ വീട്ടിൽ യുസഫ് മുഹമ്മദ് (41) ആണ് [more…]
ആകാംക്ഷയുടെ രാപ്പകൽ; പ്രതിഷേധച്ചൂടിൽ വിയർത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ
കോതമംഗലം: കോട്ടപ്പടി മുട്ടത്ത് പാറയിൽ വെള്ളിയാഴ്ച പുലർച്ച രണ്ട് മണിയോടെ കിണറ്റിൽ വീണ ആനയെ കാണാനും ആനയെ കരക്ക് കയറ്റുന്നതറിയാനും എത്തിച്ചേർന്നത് ആയിരങ്ങൾ. വനമേഖലയിൽ നിന്ന് നാല് കിലോമീറ്ററോളം മാറി ജനവാസ മേഖലയിലെ കിണറ്റിലാണ് [more…]