Month: March 2024
മൃതദേഹവുമായി പ്രതിഷേധം: മാത്യു കുഴൽനാടനും ഷിയാസും അറസ്റ്റിൽ; പൊലീസ് ബസിന് നേരെ ആക്രമണം, സംഘർഷം
കോതമംഗലം: കാട്ടാന ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് മാത്യു കുഴൽനാടൻ എം.എൽ.എയെയും എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എം.എൽ.എമാരായ മാത്യു കുഴൽനാടനും എൽദോസ് [more…]
ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
അങ്കമാലി: ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. അങ്കമാലി തുറവൂർ പുല്ലാനി മേനാച്ചേരി വീട്ടിൽ യാക്കോബിന്റെ മകൻ വർഗീസാണ് (48) മരിച്ചത്. അങ്കമാലി – മഞ്ഞപ്ര റോഡിൽ കിടങ്ങൂര്‍ പെട്രോൾ ബങ്കിന് സമീപം തിങ്കളാഴ്ച [more…]
സീപോർട്ട് – എയർപോർട്ട് റോഡ്: രണ്ടാംഘട്ട നിർമാണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചു
ആലുവ: സീപോർട്ട് – എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട നിർമാണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചു. രണ്ടാം ഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിർമാണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്. റോഡിനായി 76 ഏക്കർ [more…]
ഓൺലൈൻ ട്രേഡിങിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതികളിലൊരാൾ പിടിയിൽ
ആലുവ: ഓൺലൈൻ ട്രേഡിങിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതികളിലൊരാൾ പിടിയിൽ. മുംബൈ ഗ്രാൻറ് റോഡിൽ അറബ് ലൈനിൽ ക്രിസ്റ്റൽ ടവറിൽ ജാബിർ ഖാൻ (46) നെയാണ് ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം [more…]
ആലുവ ശിവരാത്രി ആഘോഷം; വിപുലമായ ഒരുക്കങ്ങളോടെ നഗരസഭ
ആലുവ: ശിവരാത്രി ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങളോടെ ആലുവ നഗരസഭ. മണപ്പുറത്തേയും നഗരത്തിലേയും ഒരുക്കം പൂര്‍ത്തിയാകുന്നതായി ചെയർമാൻ എം.ഒ. ജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പതിവുപോലെ ശിവരാത്രി മുതല്‍ ഒരു മാസം നീളുന്ന വ്യാപാരമേളയും അമ്യൂസ്മെന്റ് പാര്‍ക്കും [more…]
നായരമ്പലം മാർക്കറ്റിൽ മാലിന്യം കുമിഞ്ഞുകൂടി, നടപടിയില്ല
വൈപ്പിൻ: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുമിഞ്ഞുകൂടുമ്പോഴും നായരമ്പലം മാർക്കറ്റിൽ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് നോക്കുകുത്തിയായി തുടരന്നു. വൃത്തിഹീന അന്തരീക്ഷത്തിലാണ് മാംസവും മത്സ്യവും വിൽക്കുന്നത്. മാർക്കറ്റിൽനിന്ന് മോശമല്ലാത്ത വരുമാനം ഉണ്ടാക്കുന്ന പഞ്ചായത്ത് ഇതെല്ലാം [more…]
മണപ്പുറത്ത് സംഘർഷാവസ്ഥ; ശിവരാത്രി വ്യാപാരമേളയും അമ്യൂസ്മെന്റ് പാർക്കും വീണ്ടും അനിശ്ചിതത്വത്തിൽ
ആലുവ: സുപ്രീംകോടതി വിധി ശിവരാത്രി വ്യാപാരമേളയുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിലാക്കി. മണപ്പുറത്ത് മാർച്ച് എട്ടുമുതൽ ആരംഭിക്കേണ്ട വ്യാപാരമേള നടക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ഹൈകോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് [more…]
കുടിവെള്ളം വേണം, വാളകം പഞ്ചായത്തുകാർക്ക്
മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമത്തിൽ പൊറുതിമുട്ടി ജനം. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ആവുണ്ട, ചെറിയ ഊരയം, പൂവാലൻകുന്ന്, പൊട്ടുമുകൾമല തുടങ്ങിയ പ്രദേശങ്ങളിലാണ് വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായത്. അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാര നടപടികളൊന്നും [more…]
പുന്നേക്കാട്-തട്ടേക്കാട് റോഡിൽ വീണ്ടും കാട്ടാനകൾ; യാത്രക്കാർ ഭീതിയിൽ
കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി. ശനിയാഴ്ച രാവിലെ ആറോടെ ആനക്കൂട്ടത്തിൽ നിന്ന് ഇരുചക്ര വാഹന യാത്രികർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എസ് വളവിൽ ആനകൾ റോഡ് കുറുകെ കടക്കുമ്പോൾ തട്ടേക്കാട് ഭാഗത്ത് നിന്നത്തിയ [more…]
കളം പിടിക്കാൻ സ്ഥാനാർഥികൾ
കൊച്ചി: ചൂട് കത്തിക്കയറുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയില്ലെങ്കിലും പ്രചാരണം ചൂട് പിടിക്കുന്നതിന് മുമ്പേ കളത്തിൽ സാന്നിധ്യം ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. സ്ഥനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ എൽ.ഡി.എഫ് സാരഥികളാണ് ഇക്കാര്യത്തിൽ ഒരു മുഴം മുന്നിൽ. സ്ഥാനാർഥികളെക്കുറിച്ച് [more…]