കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി. ശനിയാഴ്ച രാവിലെ ആറോടെ ആനക്കൂട്ടത്തിൽ നിന്ന് ഇരുചക്ര വാഹന യാത്രികർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എസ് വളവിൽ ആനകൾ റോഡ് കുറുകെ കടക്കുമ്പോൾ തട്ടേക്കാട് ഭാഗത്ത് നിന്നത്തിയ സ്കൂട്ടർ, ബൈക്ക് യാത്രികരാണ് മുമ്പിൽപ്പെട്ടത്.
ആനകൾ വാഹനങ്ങൾക്ക് നേരെ തിരിഞ്ഞതോടെ ഇരുവരും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നാല് ആനകളാണ് റോഡ് മുറിച്ച് കടന്നത്. 16 ആനകളടങ്ങുന്ന സംഘമാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.
നേരത്തെ ഇവിടെ തമ്പടിച്ചിരിന്ന ആനക്കൂട്ടത്തെ ആർ.ആർ.ടി അംഗങ്ങളെ ഉപയോഗിച്ച് തുരത്തിയതോടെ രണ്ട് മാസമായി പ്രദേശത്ത് ശല്യമുണ്ടായിരുന്നില്ല. പുലർച്ചയും സന്ധ്യക്കും കുട്ടമ്പുഴ ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ഭയത്തോടെയാണ് ഇതുവഴികടന്നു പോകുന്നത്.