Ernakulam News
വീട്ടമ്മയിൽനിന്ന് 2.88 കോടി തട്ടിയ കേസ്; രണ്ടുപേർകൂടി പിടിയിൽ
മട്ടാഞ്ചേരി: വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന്2 കോടി 88 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കൂടി മട്ടാഞ്ചേരി പൊലീസ് പിടികൂടി. യു.പി സ്വദേശി അതുല്‍ താക്കൂര്‍(29), ബിഹാർ സ്വദേശി മുഹമ്മദ് ദില്‍ഷാദ്(25) എന്നിവരെയാണ് ഡല്‍ഹിയില്‍നിന്ന് എസ്.ഐ ജിമ്മി ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്. കേസില്‍ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി സന്തോഷ് കുമാറിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇപ്പോൾ പിടികൂടിയ രണ്ടു പേരും ഈ കോമേഴ്സ്…
രാത്രി റോഡിൽ കാട്ടാനയെക്കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് പരിക്ക്
പ്രതീകാത്മക ചിത്രം കോതമംഗലം: കോട്ടപ്പടി വാവേലിയിൽ രാത്രി റോഡിൽ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. മുട്ടത്തുപാറ തട്ടുപറമ്പിൽ സിജോ ശിവനാണ് (അപ്പു-40) പരിക്കേറ്റത്. കുളങ്ങാട്ടുകുഴി ഗ്രൗണ്ടിൽ വോളിബാൾ കളികഴിഞ്ഞ് മടങ്ങുമ്പോൾ പ്ലാന്റേഷനിലൂടെയുള്ള വാവേലി-വേട്ടാമ്പാറ റോഡിൽ രാത്രി ഏഴരയോടെയാണ് സംഭവം. പ്രദേശത്ത് പതിവ് ശല്യക്കാരനായ മുറിവാലൻ കൊമ്പന്റെ മുന്നിൽ ഇയാൾ പെടുകയായിരുന്നു.എതിരെ വന്ന കാറിന്റെ വെളിച്ചത്തിലാണ് ആന റോഡ് കുറുകെ കടക്കുന്നത് ശ്രദ്ധയിൽപെടുന്നത്. ആനയെ കണ്ട് കാർ റോഡരികിൽ നിർത്തി. പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബൈക്ക്…
മകളുടെ വിവാഹത്തിന് സ്വരൂപിച്ച ആഭരണവുമായി മുങ്ങിയയാൾ കാമുകിയെ വധുവാക്കി
Represennaional Image പെരുമ്പാവൂര്‍: മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും പണവുമായി രണ്ട് മാസം മുമ്പ് മുങ്ങിയയാൾ കാമുകിയെ വിവാഹം ചെയ്തു. വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കഴിയുകയായിരുന്ന ഇയാളെ കണ്ടെത്തി. പൊലീസ് ഉപദേശിച്ചിട്ടും സ്ത്രീയെ പിരിയാന്‍ ഇയാൾ തയാറായില്ല. പണവും സ്വര്‍ണവും ചേർത്ത് അഞ്ചു ലക്ഷത്തിന്റെ മുതലുമായി വിവാഹത്തിന് ഒരു മാസം മാത്രമുള്ളപ്പോഴാണ് ഇയാള്‍ നാടുവിട്ടത്. നിശ്ചയിച്ചിരുന്ന പ്രകാരം വിവാഹം നടത്താന്‍ വരന്…
കൊച്ചി വിമാനത്താവളത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ വജ്രം പിടികൂടി
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ വജ്രം പിടികൂടി. എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് വജ്രം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി യാത്രക്കാരനെ പിടികൂടുകയായിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മരം വെട്ടുന്നതിനിടെ മുകളിൽ കുടുങ്ങി അസം സ്വദേശി; രക്ഷകരായി അഗ്നി രക്ഷാ സേന
മരത്തിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നി രക്ഷ സേന താഴെ ഇറക്കുന്നു കോതമംഗലം: മരം വെട്ടുന്നതിനിടെ പരിക്കേറ്റ് മുകളിൽ കുടുങ്ങിയ അസം സ്വദേശിയെ അഗ്നി രക്ഷ സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് 12.45ന് കോട്ടപ്പടി പഞ്ചായത്ത് നാഗഞ്ചേരി പാനിപ്രയിൽ തോമ്പ്രയിൽ പൈലി പൗലോസിന്റെ പറമ്പിൽ മരങ്ങൾ മുറിക്കുന്നതിനിടെയാണ് സംഭവം. 70 ഇഞ്ച് വണ്ണമുള്ള മാവിന്റെ 60 അടി പൊക്കത്തിൽ ശിഖരങ്ങൾ മുറിക്കുന്നതിനിടയിൽ അസം സ്വദേശി സദ്ദാം ഹുസൈൻ (32) തോളിന് പരിക്കേറ്റ് മരത്തിൽ കുടുങ്ങുകയായിരുന്നു. ഒരു മണിക്കൂർ…
പെരുമറ്റം പാലം നവീകരണം ആരംഭിച്ചു; രണ്ടുവരി ഗതാഗതം സുഗമമാകും
പെരുമറ്റം പാലത്തിന്റെ നവീകരണം ആരംഭിച്ചപ്പോൾ മൂവാറ്റുപുഴ: റോഡ് വികസനം നടക്കുന്ന കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പ്രധാന പാലങ്ങളിൽ ഒന്നായ മൂവാറ്റുപുഴ പെരുമറ്റം പാലത്തിന്റെ വീതി കൂട്ടുന്ന ജോലികൾക്ക് തുടക്കമായി. ചെറുവട്ടൂർ ഭാഗത്തുനിന്ന് ഒഴുകി കോതമംഗലം പുഴയിലേക്ക് പതിക്കുന്ന മുളവൂർ തോടിന്റെ ഭാഗമായ കടവുംപാട് തോടിന്റെ കുറുകെയുള്ള പെരുമറ്റം പാലം നിലവിൽ ദേശീയപാതയുടെ ഭാഗമാണെങ്കിലും ഏറ്റവും വീതി കുറഞ്ഞ പാലങ്ങളിൽ ഒന്നാണ്. ഒറ്റവരി ഗതാഗതം മാത്രമാണ് 16 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയും ഉള്ള പാലത്തിലൂടെ സാധ്യമാകുകയുള്ളൂ. ദേശീയപാത…
ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ: കോടതിയിൽനിന്ന് സംരക്ഷണ ഉത്തരവ് നേടിയതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ ഇരിങ്ങോൾ വെള്ളൂരംകുന്ന് വീട്ടിൽ അനൂപിനെയാണ് (46) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിൽ അതിക്രമിച്ച് കയറി ബ്ലേഡ് പോലുള്ള വസ്തു കൊണ്ട് മുഖത്ത് വരയുകയായിരുന്നു. കാലിലും വരഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കുറ്റകൃത്യങ്ങൾ പെരുകുന്നു; നഗരത്തിൽ നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതം
പ്രതീകാത്മക ചിത്രം മൂവാറ്റുപുഴ: നഗരത്തിൽ കുറ്റകൃത്യങ്ങൾ പെരുകുമ്പോഴും നിരീക്ഷണ കാമറകളുടെ അഭാവത്തിൽ പ്രവർത്തനരഹിതം. സമീപ പട്ടണങ്ങളിലെല്ലാം നിരീക്ഷണ കാമറകൾ ഉണ്ടെങ്കിലും മൂവാറ്റുപുഴയിലെ കാമറകൾ കണ്ണടച്ചിട്ട് എട്ടുവർഷം പിന്നിടുന്നു. അപകടങ്ങളും വാഹന മോഷണങ്ങളും മറ്റു കുറ്റകൃത്യങ്ങളും പെരുകിയതോടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കാമറകൾ സ്ഥാപിക്കണം എന്ന ആവശ്യവുമായി പൊലീസ് തന്നെ രംഗത്തെത്തി. എന്നാൽ നഗരസഭയുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് 32 കാമറകളാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. എന്നാൽ വളരെ പെട്ടെന്നു…
വിദ്യാർഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി മർദനം; നാലുപേർ കസ്റ്റഡിയിൽ
മർദനമേറ്റ വിദ്യാർഥി കോതമംഗലം: പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ. പായിപ്ര മൈക്രോപ്പടി ദേവിക വിലാസം അജി ലാൽ (47), ചെറുവട്ടൂർ കാനാപറമ്പിൽ കെ.എസ്. അൽഷിഫ് (22), മുളവൂർ കുപ്പക്കാട്ട് അമീൻ നസീർ (24), ചെറുവട്ടൂർ ചെങ്ങനാട്ട് അഭിറാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്. വാരപ്പെട്ടി സ്വദേശിയായ വിദ്യാർഥിയെ തിങ്കളാഴ്ച രാത്രി വീട്ടിൽനിന്ന് വിളച്ചിറക്കി കാറിൽ കയറ്റി കുറ്റിലഞ്ഞിയിലെ വാടകവീട്ടിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.മുഖത്തും വയറിനും പരിക്കേറ്റ വിദ്യാർഥി കോലഞ്ചേരി…
മട്ടാഞ്ചേരിയിൽ നടുറോഡില്‍ യുവാവിന് കുത്തേറ്റു; മുൻവൈരാഗ്യത്തിൽ കുത്തിയത് എട്ട് തവണ
മട്ടാഞ്ചേരി: നടുറോഡില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആലപ്പുഴ സ്വദേശി ബിനുവിനാണ് (36) കുത്തേറ്റത്. കൊച്ചി സ്വദേശിയായ ഇര്‍ഫാനാണ് കുത്തിയതെന്ന് പൊലിസ് പറഞ്ഞു. തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ കൂവപ്പാടം കവലയിലാണ് സംഭവം. മുന്‍ വൈരാഗ്യമാണ് അക്രമണത്തിന് കാരണം. ബിനുവിന് എട്ടോളം കുത്തുകളേറ്റിട്ടുണ്ട്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇര്‍ഫാനെ മട്ടാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി സംഭവസ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി.










