Ernakulam News
ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ
ജിതിൻ, സുമിത് ,ഗൗതം കൃഷ്ണ പറവൂർ: 265 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. പള്ളിപ്പുറത്ത് താമസിക്കുന്ന മണ്ണുത്തി മുളയം തൃക്കുകാരൻ വീട്ടിൽ ജിതിൻ ജോസഫ് (28), പള്ളിപ്പുറം കോലോത്തുംകടവ് തെക്കേടത്ത് വീട്ടിൽ ഗൗതം കൃഷ്ണ (22), കോലോത്തുംകടവ് മണ്ണുംതറ സുമിത്ത് (27) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും വടക്കേക്കര പൊലീസും ചേർന്ന് പിടികൂടിയത്. ജില്ല റൂറൽ പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ബംഗളുരുവിൽനിന്നാണ് ഹാഷിഷ്…
കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവുവേട്ട; കൊടുങ്ങല്ലൂർ സ്വദേശിയുടെ ബാഗിൽ നിന്ന് പിടിച്ചത് ഹൈബ്രിഡ് കഞ്ചാവ്
1. കസ്റ്റംസ് പിടിച്ചെടുത്ത കഞ്ചാവ്, 2. പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവുവേട്ട. കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നാണ് ആറു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തത്. ഹൈബ്രിഡ് കഞ്ചാവിന് വിപണിയിൽ ആറു കോടി രൂപ വില വരുമെന്നാണ് പ്രാഥമിക വിവരം. സിംഗപൂർ എയർലൈൻസിൽ ബാങ്കോക്കിൽ നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാൻ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾ ഫാഷൻ ഡിസൈനർ ആണെന്ന് പറയപ്പെടുന്നു. ഇയാളുടെ ചെക്കിൻ ബാഗിലാണ് കഞ്ചാവ്…
ഓട്ടോറിക്ഷ മോഷ്ടാവ് പിടിയിൽ
മട്ടാഞ്ചേരി: ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവ് തോപ്പുംപടി പൊലീസിന്റെ പിടിയിൽ. മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി ശിഹാബിനെയാണ് (28) മട്ടാഞ്ചേരി അസി. കമീഷണര്‍ ഉമേഷ് ഗോയലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചുള്ളിക്കല്‍ ആബാദ് ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട നജീബ് എന്നയാളുടെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് ഇയാളെ എറണാകുളം ശ്രീധര്‍ തിയറ്ററിന് സമീപത്തുനിന്ന് പിടികൂടിയത്. ഓട്ടോറിക്ഷ മുപ്പത്തടത്തിൽനിന്ന് കണ്ടെടുത്തു. ചേരാനല്ലൂര്‍, സെന്‍ട്രല്‍, ബിനാനിപുരം തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാള്‍ക്ക് വാഹന മോഷണം, ബാറ്ററി മോഷണം എന്നിവയില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. തോപ്പുംപടി ഇന്‍സ്പെക്ടര്‍…
സി.പി.ഐയിലെ വിഭാഗീയത പറവൂരില്‍ നൂറോളം പേർ സി.പി.എമ്മിലേക്ക്
പ്രതീകാത്മക ചിത്രം പറവൂർ: പറവൂര്‍, കളമശ്ശേരി മണ്ഡലങ്ങളിലെ സി.പി.ഐയിലെ വിഭാഗീയത പൊട്ടിത്തെറിക്ക് വഴിവെച്ചു. സി.പി.ഐയുടെ സ്ഥാപക നേതാവ് കെ.സി. പ്രഭാകരന്റെ മകള്‍ രമ ശിവശങ്കരന് ഉൾപ്പെടെയുള്ളവര്‍ സി.പി.എമ്മിലേക്ക്.കളമശ്ശേരി മണ്ഡലം മുന്‍ സെക്രട്ടറിയും മുന്‍ ജില്ല കമ്മിറ്റി അംഗവുമായിരുന്ന കെ.വി. രവീന്ദ്രന് ജില്ല പഞ്ചായത്ത് അംഗത്വം രാജിവെച്ചു. നിലവില്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും കിസാന്‍ സഭ സംസ്ഥാന കമ്മിറ്റി അംഗവുമായ രവീന്ദ്രന് സംഘടന ചുമതലകളും രാജിവെച്ചിട്ടുണ്ട്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പുത്തന്വേലിക്കരയില്നിന്നുള്ള ഷെറൂബി സെലസ്റ്റിൻ തിങ്കളാഴ്ച ബ്ലോക്ക്…
കോട്ടപ്പടിയിൽ മുറിവാലൻ കൊമ്പന്റെ ആക്രമണം; വീടിന്റെ ജനൽചില്ല് തകർത്തു, കൃഷി നശിപ്പിച്ചു
ആന തകർത്ത ജനലുകൾ കോതമംഗലം: കോട്ടപ്പടിയിൽ വീടിനു നേരേ മുറിവാലൻ കൊമ്പന്റെ ആക്രമണം. ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. കാർഷിക വിളകൾ നശിപ്പിച്ച ആന വീടിന്റെ ജനൽചില്ലുകൾ തകർത്തു. കോട്ടപ്പടി വാവേലിയിൽ ഞായറാഴ്ച വെളുപ്പിനു നാലു മണിയോടെ മുറിവാലൻ കൊമ്പൻ ജനവാസ മേഖലയിൽ എത്തിയത്. അതിരമ്പുഴ പോളിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് ഉണർന്ന പോൾ മുൻവശത്തെ കതക് തുറന്നപ്പോഴേക്കും ആന സമീപത്ത് എത്തിയിരുന്നു. അക്രമാസക്തനായ കാട്ടുകൊമ്പൻ വീടിന്റെ ജനലിനു നേരെ പാഞ്ഞടുത്ത് ജനൽ പാളിയുടെ…
ഡിജിറ്റൽ അറസ്റ്റിലൂടെ വീട്ടമ്മയിൽനിന്ന് 2.8 കോടി തട്ടിയയാൾ പിടിയിൽ
മട്ടാഞ്ചേരി: ഡിജിറ്റൽ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയയാൾ പിടിയിൽ. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മൻസാരൻ എന്ന 50കാരനാണ് പിടിയിലായത്. വീട്ടമ്മയിൽനിന്നും രണ്ടു കോടി 80 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മട്ടാഞ്ചേരി പൊലീസ് മഹാരാഷ്ട്രയിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു. എയർവേഴ്സ് തട്ടിപ്പിൽ പങ്കുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മുംബൈയിൽ വ്യാജ കോടതിയും സാക്ഷിയെയും സൃഷ്ടിച്ച് ഇത് കാണിച്ചാണ് ഇയാൾ വീട്ടമ്മയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. കേസിൽനിന്ന്…
പെരുമ്പളം പാലം ഡിസംബറില്‍ നാടിന് സമര്‍പ്പിക്കും
അരൂർ: കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പെരുമ്പളം പാലം ഡിസംബറിൽ നാടിന് സമർപ്പിക്കും. ഇതിനായി അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. പാലം നിർമാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. അപ്രോച്ച് റോഡുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നേതൃത്വത്തിലാണ് വേമ്പനാട്ട് കായലിന് കുറുകെ പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്നപദ്ധതിയായ പാലം നിര്‍മിച്ചത്. പാലത്തിന്റെ പെയിന്റിങ് ജോലികള്‍ മാത്രമാണ് ബാക്കി. സമീപപാതയായ വടുതല ഭാഗത്തെ റോഡ് നിര്‍മാണം 95 ശതമാനവും പെരുമ്പളം ഭാഗത്ത് 70 ശതമാനവും…
വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന അയല്‍വാസി പിടിയില്‍
റോയി പെരുമ്പാവൂര്‍: വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസി പിടിയിൽ. വാഴക്കുളം മുടിക്കല്‍ പെരിയാര്‍ ജങ്ഷന് സമീപം ചക്കാലപ്പറമ്പില്‍ റോയിയെയാണ് (54) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിന് സമീപം താമസിക്കുന്ന മേരി ഫ്രാന്‍സിസിന്റെ (76) ആഭരണങ്ങളാണ് കവര്‍ന്നത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ വയോധിക വാടകക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി ചുറ്റികകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചശേഷം മാലയും രണ്ട് വളയും രണ്ട് മോതിരവും ഉൾപ്പെടെ നാലുപവനോളം കവരുകയായിരുന്നു. സംഭവശേഷം ഒന്നും അറിയാത്തരീതിയില്‍ നാട്ടുകാര്‍ക്കൊപ്പം വയോധികയെ ആശുപത്രിയില്‍…
നവരാത്രി ആഘോഷങ്ങള്‍ക്കായി ബൊമ്മക്കൊലു ഒരുങ്ങി
കാലടി: നവരാത്രി ആഘോഷങ്ങള്‍ക്കായി ആദിശങ്കര കീര്‍ത്തി സ്തംഭത്തിൽ ബൊമ്മക്കൊലു ഒരുങ്ങി. ഒമ്പത് ദിവസങ്ങളിലായുള്ള ദേവിയുടെ ഓരോ ഭാവത്തെയും പൂജിക്കാനാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ ഒറ്റസംഖ്യ വരുന്ന പടികൾ കെട്ടി അതിൽ ദേവീദേവന്മാരുടെ ബൊമ്മകൾ (കളിമൺ പ്രതിമകൾ) നിരത്തിവെക്കും. ഏറ്റവും മുകളിലായി ശിവ-പാര്‍വതി, ബ്രഹ്മാവ്, വിഷ്ണു, അഷ്ടലക്ഷ്മി എന്നിവരും തുടര്‍ന്ന് നവദുര്‍ഗയും സംഗീത മൂര്‍ത്തികളും ഇതിനെ താഴെ ദശാവതാരത്തിലെ വിവിധ രൂപങ്ങളും പിന്നീട് രാമായണം, ശിവപാര്‍വതി കല്യാണം, സുബ്രഹ്മണ്യന്, ഏറ്റവും താഴെ കല്യാണ…
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിന് തമ്മിൽതല്ലി ഹോം ഗാർഡുകൾ; ഒരാൾക്ക് തലക്ക് പരിക്ക്
പള്ളുരുത്തി: ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയിൽ ഹോംഗാര്‍ഡുകള്‍ തമ്മില്‍തല്ലി. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് രണ്ട് ഉദ്യോഗസ്ഥർ തമ്മിൽതല്ലിയത്! പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് സംഭവം. തമ്മില്‍ തല്ലല്‍ സ്റ്റേഷന് മുന്നിലെ റോഡിലേക്ക് നീങ്ങിയതോടെ സംഭവം വലിയ നാണക്കേടായി മാറി. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ഹോം ഗാര്‍ഡുകളായ ചേര്‍ത്തല സ്വദേശികളായ ജോര്‍ജ്, രാധാകൃഷ്ണന് എന്നിവരാണ് തമ്മില്‍ തല്ലിയതെന്നാണ് വിവരം. ഇവര്‍…










