വികസനം വി.ഐ.പികൾക്ക്​ മാത്രമോ? -ഹൈകോടതി

Estimated read time 0 min read

കൊ​ച്ചി: വി.​ഐ.​പി​ക​ൾ താ​മ​സി​ക്കു​ന്നി​ട​ത്ത്​ മാ​ത്ര​മേ വി​ക​സ​നം ന​ട​പ്പാ​ക്കു​ക​യു​ള്ളോ​യെ​ന്ന്​ ഹൈ​കോ​ട​തി. പ​ണി​തീ​രാ​ത്ത മു​ല്ല​ശ്ശേ​രി ക​നാ​ൽ പ​ദ്ധ​തി​യും ചോ​ർ​ന്നൊ​ലി​ക്കു​ന്ന പി ​ആ​ൻ​ഡ് ടി ​ഫ്ലാ​റ്റ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ‌​ർ സം​വി​ധാ​ന​ങ്ങ​ളെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചാ​ണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ഇ​ക്കാ​ര്യം ആ​രാ​ഞ്ഞ​ത്. സ‌​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പി​ന്നാ​ലെ നി​ന്നി​ട്ടും ഭ​ര​ണ​നി​ർ​വ​ഹ​ണ സം​വി​ധാ​നം സ​ഹ​ക​രി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ ​പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും ര​ണ്ടാ​ഴ്ച​ക്ക​കം സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മാ​സ​ങ്ങ​ൾ​ക്ക​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ മു​ല്ല​ശ്ശേ​രി ക​നാ​ൽ ന​വീ​ക​ര​ണം വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ഇ​ഴ​യു​ക​യാ​ണ്. എ​ന്താ​ണ്​ ചെ​യ്യേ​ണ്ട​തെ​ന്ന്​ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ പോ​ലും ധാ​ര​ണ​യി​ല്ലാ​ത്ത അ​വ​സ്ഥ. പൈ​പ്പി​ടാ​നാ​യി മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ​കൂ​ടി കു​ത്തി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഇ​വി​ട​ത്തെ താ​മ​സ​ക്കാ​ർ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യി. ക​ലു​ങ്കു​ക​ൾ​ക്ക​ടി​യി​ലെ മാ​ലി​ന്യം നീ​ക്കാ​നോ പു​തു​ക്കി​പ്പ​ണി​യാ​നോ റെ​യി​ൽ​വേ​യും ത​യാ​റാ​കു​ന്നി​ല്ല. ജ​ന​ങ്ങ​ളാ​ക​ട്ടെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള​ട​ക്കം തോ​ന്നു​ന്ന​പോ​ലെ വ​ലി​ച്ചെ​റി​യു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഡി​സം​ബ​റി​ൽ​​പോ​ലും ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​ന്ന ഇ​ക്കാ​ല​ത്ത്​ മു​ല്ല​ശ്ശേ​രി ക​നാ​ൽ ഇ​ല്ലെ​ങ്കി​ൽ കൊ​ച്ചി മു​ങ്ങു​മെ​ന്ന് എ​ല്ലാ​വ​രും ഓ​ർ​മി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

പി ​ആ​ൻ​ഡ് ടി ​കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ പു​തു​താ​യി നി​ർ​മി​ച്ച ഫ്ലാ​റ്റ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​തി​ൽ കോ​ട​തി ജി.​സി.​ഡി.​എ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.

ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും അ​ധി​കൃ​ത​ർ​ക്ക് ധാ​ര​ണ​യി​ല്ലെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. മ​ദ്രാ​സ് ഐ.​ഐ.​ടി​യു​ടെ റി​പ്പോ‌​ർ​ട്ട് പ്ര​കാ​രം ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നു​ള്ള ടെ​ൻ​ഡ​ർ വി​ളി​ച്ച​താ​യും ശ​നി​യാ​ഴ്ച ടെ​ൻ​ഡ​ർ തു​റ​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക അ​റി​യി​ച്ചു.

You May Also Like

More From Author

+ There are no comments

Add yours