ആലുവ നഗരസഭ സ്റ്റേഡിയം; ടർഫാക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി

Estimated read time 0 min read

ആ​ലു​വ: ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ട​ർ​ഫ് ആ​ക്കി മാ​റ്റാ​നു​ള്ള ന​ഗ​ര​സ​ഭ തീ​രു​മാ​ന​ത്തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. സി.​പി.​എം ആ​ലു​വ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റു​മാ​യ രാ​ജീ​വ് സ​ഖ​റി​യ​യാ​ണ് പൊ​തു​സ്റ്റേ​ഡി​യം ട​ർ​ഫ് ആ​ക്കു​ന്ന​തി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര​ജി​യി​ൽ കോ​ട​തി ന​ഗ​ര​സ​ഭ​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി.

പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും കാ​യി​ക വി​നോ​ദ​ത്തി​നും വ്യാ​യാ​മ​ത്തി​നും പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ങ്ങ​ൾ​ക്കും ആ​ശ്ര​യി​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തെ​യാ​ണെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു.

പ്ര​കൃ​തി​ദ​ത്ത പു​ൽ​ത്ത​കി​ടി മാ​റ്റി സി​ന്ത​റ്റി​ക് ട​ർ​ഫ് പാ​കി ഫു​ട്‌​ബാ​ളി​ന് മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നീ​ക്ക​മെ​ന്ന് ഹ​ര​ജി​യി​ൽ ആ​രോ​പി​ച്ചു. മൈ​താ​നം ഏ​താ​നും സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കാ​യി മാ​റ്റാ​നു​ള്ള നീ​ക്ക​മാ​ണി​ത്. ട​ർ​ഫ് ആ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. 

You May Also Like

More From Author

+ There are no comments

Add yours