ജില്ലയിൽ 42,000 കടന്ന് സിറ്റി ഗ്യാസ് പൈപ്പ് ലൈൻ കണക്ഷൻ

കൊ​ച്ചി: ജി​ല്ല​യി​ൽ 42,000 ക​ട​ന്ന് സി​റ്റി ഗ്യാ​സ് ക​ണ​ക്ഷ​ൻ. ക​ള​മ​ശ്ശേ​രി, എ​റ​ണാ​കു​ളം, തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ, ആ​ലു​വ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഏ​ലൂ​ർ, മ​ര​ട് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യാ​ണ് 42,030 ക​ണ​ക്ഷ​ൻ ന​ൽ​കി​യ​ത്. ഇ​തി​ൽ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 15,868 ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​ങ്ങ​ളി​ൽ പൈ​പ്പ് ലൈ​നി​ലൂ​ടെ ഗ്യാ​സ് വി​ത​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ ഓ​യി​ൽ-​അ​ദാ​നി ഗ്യാ​സ് ക​മ്പ​നി​ക്ക് 2015 ഒ​ക്ടോ​ബ​റി​ലാ​ണ് കേ​ന്ദ്ര പെ​ട്രോ​ളി​യം ആ​ൻ​ഡ്​ പ്ര​കൃ​തി​വാ​ത​ക നി​യ​ന്ത്ര​ണ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. തു​ട​ർ​ന്നാ​ണ് കൊ​ച്ചി​യി​ൽ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ആ​റ് വ​ർ​ഷം; ഇ​ഴ​ഞ്ഞു​നീ​ങ്ങി പ്ര​വൃ​ത്തി​ക​ൾ

വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പ് ലൈ​ൻ വ​ഴി പാ​ച​ക​വാ​ത​ക​മെ​ത്തി​ക്കു​ന്ന​തി​ന്​ 2016ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, പ​ല​വി​ധ സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ കു​രു​ങ്ങി പ​ദ്ധ​തി ഇ​ഴ​ഞ്ഞു​നീ​ങ്ങി. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന്​ റോ​ഡ് കു​ഴി​ക്ക​ലാ​യി​രു​ന്നു പ്ര​ധാ​ന ത​ല​വേ​ദ​ന. പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്നു. ഇ​തോ​ടെ അ​നു​മ​തി ന​ൽ​കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വൈ​മ​ന​സ്യം കാ​ണി​ച്ചു. ഇ​താ​ണ് തു​ട​ർ​പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​യാ​ൻ കാ​ര​ണം. ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, കാ​ല​താ​മ​സം ഇ​വി​ടെ​യും വി​ല്ല​നാ​യി. 2016 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഇ​ട​ക്ക് ക​രാ​ർ നീ​ട്ടി ന​ൽ​കി​യ​ശേ​ഷം 2021 സെ​പ്റ്റം​ബ​റി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ല​ക്ഷ്യം നേ​ടു​ന്ന​ത് മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം

2021 സെ​പ്റ്റം​ബ​റി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത​ന്നെ 40,701 ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ണ​ക്ഷ​ൻ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ, സാ​ങ്കേ​തി​ക​ത്വം വി​ല്ല​നാ​യ​തോ​ടെ ഈ ​ല​ക്ഷ്യം നേ​ടാ​നാ​യി​ല്ല. ഒ​ടു​വി​ൽ സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ലാ​ണ് ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ 42,000 ക​ട​ന്ന​ത്. മു​ഴു​സ​മ​യ​വും ല​ഭ്യ​ത, ചെ​ല​വ് കു​റ​വ് എ​ന്നി​വ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പ​ദ്ധ​തി​യെ സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കി​യ ഇ​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​നു​കൂ​ല പ്ര​തി​ക​ര​ണ​വും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, എ​ൽ.​പി.​ജി സി​ലി​ണ്ട​റി​നെ​ക്കാ​ൾ വി​ല ഈ​ടാ​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ഇ​തോ​ടൊ​പ്പം ഇ​ട​ക്കാ​ല​ത്തു​യ​ർ​ന്നു. സു​വി​ധ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ശേ​ഷം മൊ​ബൈ​ൽ ന​മ്പ​റും ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും അ​പ്​​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷി​ച്ചാ​ൽ പു​തി​യ പൈ​പ് ലൈ​ൻ ഗ്യാ​സ് ക​ണ​ക്ഷ​ൻ ല​ഭി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം.

You May Also Like

More From Author

+ There are no comments

Add yours