Ernakulam News
ഓണക്കാലത്ത് കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് വരുമാനം
കൊച്ചി: ഓണാവധികഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമൊക്കെ മടങ്ങാൻ പൊതുജനം കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചപ്പോളുണ്ടായത് റെക്കോഡ് വരുമാനം. എറണാകുളം ഉൾപ്പെടുന്ന സെൻട്രൽ സോണിലെ ബസുകൾക്കൊപ്പം നിറഞ്ഞത് കെ.എസ്.ആർ.ടി.സിയുടെ വരുമാനപ്പെട്ടികൂടിയാണ്. ലക്ഷ്യമിട്ടതിനേക്കാൾ 112.42 ശതമാനം അധിക വരുമാനമാണ് സെൻട്രൽ സോണിന് കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ചത്. ഓണദിവസങ്ങളിലൊക്കെ ജനം കെ.എസ്.ആർ.ടി.സിയെ യാത്രകൾക്ക് ചേർത്തുപിടിച്ചു. അത്യാവശ്യ യാത്രകൾ മുതൽ വിനോദയാത്ര വരെ നീളുന്ന ആവശ്യങ്ങൾക്ക് അവർ പ്രധാനമായും പൊതുഗതാഗതത്തെ ഒപ്പം കൂട്ടിയതാണ് വരുമാന വർധനവിന് വഴിയൊരുക്കിയതിന് കാരണം. 3.06 കോടിയുടെ വരുമാനമാണ് കഴിഞ്ഞ എട്ടിന്…
എം.ഡി.എം.എയുമായി ഡോക്ടർ പിടിയിൽ
കൊച്ചി: എം.ഡി.എം.എയുമായി ഡോക്ടർ പിടിയിൽ. നോർത്ത് പറവൂർ സ്വദേശി ഹംജാദ് ഹസനാണ് ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഡോക്ടറെ പിടികൂടിയത്. 0.83 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽനിന്നും കണ്ടെടുത്തത്. ഇയാൾക്ക് ലഹരിഇടപാടുണ്ടെന്ന വിവരത്തെ തുടർന്ന് ഏറെക്കാലമായി ഡാൻസാഫിന്‍റെ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. നേരത്തെ കൊച്ചിയിൽ ടി.ടി.ഇ മൂന്നു ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടർ മയക്കുമരുന്നുമായി പിടിയിലായിരിക്കുന്നത്.
അപകടക്കേസിലെ വാഹനംവിട്ട് നൽകുന്നതിന് കൈക്കൂലി: ഗ്രേഡ് എസ്.ഐ. വിജിലൻസ് പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മരട് പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്ഐ ഗോപകുമാർ മരട്: വൈറ്റില ഹബ്ബിന് സമീപം അപകടമുണ്ടാക്കിയ കേസിലെ വാഹനം വിട്ട് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ മരട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പിടിയിൽ. കാഞ്ഞിരമറ്റം സ്വദേശി ഗോപകുമാറി (56) നെയാണ് വിജിലൻസ് പിടികൂടിയത്. വൈറ്റില ഹബ്ബിന് സമീപം 25-ാം തീയതി വൈകിട്ട് 5.30യോടെ പള്ളിക്കര സ്വദേശി ഷിബു വർഗീസിന്‍റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുകയും…
ആകാശ വഞ്ചിയിൽനിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്ക്
പ്രതീകാത്മക ചിത്രം തൃപ്പൂണിത്തുറ: ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറിലുള്ള അമ്യൂസ്മെൻറ് പാർക്കിലെ ആകാശ വഞ്ചിയിൽനിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി വിഷ്ണു (34)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാത്രി 10 ഓടെയായിരുന്നു അപകടം. യുവാവിനെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആകാശ വഞ്ചി വളരെ വേഗത്തിൽ ആട്ടിയപ്പോൾ യുവാവ് തെറിച്ചു വീഴുകയായിരുന്നുവെന്ന് ഒപ്പമുള്ളവർ പറഞ്ഞു. ആകാശവഞ്ചിയിൽ സുരക്ഷ തീരെയുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. എന്നാൽ, യുവാവ് എഴുന്നേറ്റ് നിന്നപ്പോൾ…
കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം; ശിക്ഷ ശരിവെച്ച് ഹൈകോടതി
കൊച്ചി: കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവെച്ചു. കാക്കനാട് മനക്കക്കടവ് സ്വദേശി സജിതക്ക് എറണാകുളം സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ശരിവെച്ചത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ച വിചാരണ കോടതി നടപടിയിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി പ്രതിയുടെ ഹരജി കോടതി തള്ളി. അതേസമയം, കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലാത്തതിനാൽ രണ്ടാംപ്രതി പാമ്പാടി സ്വദേശി ടിസൺ കുരുവിളയെ വെറുതെവിട്ട നടപടി ചോദ്യം…
ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്
മൂവാറ്റുപുഴ മുടവൂർ തവളക്കവലക്ക് സമീപം കൂട്ടിയിടിച്ച കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകൾ മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാക്കനാട് റൂട്ടിൽ മൂവാറ്റുപുഴ മുടവൂർ തവള കവലക്ക് സമീപം ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. മൂവാറ്റുപുഴയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി ബസും എതിരെ വന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരായ രണ്ട് പേർക്കും സ്വകാര്യ ബസിലെ എട്ട് പേർക്കുമാണ് പരിക്കേറ്റത്. ബസുകളുടെ മുൻഭാഗം തകർന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ…
വി.പി. മരക്കാർ റോഡിൽ അനധികൃത പാർക്കിങ്; പൊറുതിമുട്ടി നാട്ടുകാർ
വി.പി. മരക്കാർ റോഡിൽ അലക്ഷ്യമായി നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ കളമശ്ശേരി: കളമശ്ശേരിയിലേക്ക് എളുപ്പ മാർഗമായ വി.പി. മരക്കാർ റോഡിലെ അനധികൃത പാർക്കിങ് മൂലമുള്ള ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടി ജനങ്ങൾ. ഇടപ്പള്ളി ടോളില്‍നിന്ന് വട്ടേക്കുന്നം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വഴി കളമശ്ശേരിയിലേക്ക് എത്താനുള്ള എളുപ്പ വഴിയാണ് ഈ റോഡ്. ജനസാന്ദ്രതയേറിയ വട്ടേക്കുന്നം മുട്ടാർ പ്രദേശത്തെക്കുള്ള ഏക വഴിയും ഇതാണ്. രണ്ട് ദേശീയപാതകൾക്ക് സമാന്തരമായി പോകുന്ന റോഡായതിനാൽ നിരവധി ചെറുവാഹനങ്ങളാണ് എളുപ്പവഴി തേടി ഇതിലെ പോകുന്നത്. രണ്ട് സിനിമ തിയറ്റർ, ഗോഡൗണുകൾ, ചെറുകിട…
11കാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
പള്ളുരുത്തി: 11കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി പാരൽ ഡിസൂസ(24)യാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഫോർട്ടുകൊച്ചി അമരാവതിയിലെ കടയിലേക്ക് വരികയായിരുന്നു പെൺകുട്ടിയെ ആണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച പ്രതി കൂടെ വരുന്നോ എന്ന് ചോദിക്കുകയും നഗ്നത പ്രദർശനം നടത്തുകയുമായിരുന്നുവെന്ന് ഫോർട്ടുകൊച്ചി പൊലീസ് പറഞ്ഞു. പേടിച്ചുപോയ കുട്ടി കടയുടമയോട് സംഭവം വിവരിക്കുന്നതിനിടെ പ്രതി കടന്നുകളഞ്ഞു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂലംമ്പിള്ളിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ…
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
കൊച്ചി: ചേരാനല്ലൂരിൽ എം.ഡി.എം.എയുമായി ജിം ഇൻസ്ട്രക്ടർ ഉൾപ്പെടെ രണ്ടുയുവാക്കളെ പൊലീസ് പിടികൂടി. കണ്ണൂർ കീഴൂർ വള്ളിയാട് ആക്കപ്പറായിൽ എ.കെ. അനൂപ് (25), പറവൂർ ചേന്ദമംഗലം പാലത്തുരുത്ത് അങ്ങാടിപ്പറമ്പിൽ അബ്ദുൽ റൗഫ് (22) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്. രാസ ലഹരി വേട്ട. ചേരാനല്ലൂർ എച്ച്.പി പെട്രോൾ പമ്പിന് സമീപത്തു നിന്നും 24.130 ഗ്രാം എം.ഡി.എം.എയുമായാണ് ഇവർ വലയിലായത്. കൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ ലഹരി എത്തിക്കുന്നതിൽ മുഖ്യ കണ്ണികളായ ഇരുവരും കുറച്ചു നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.…
കൂത്താട്ടുകുളത്ത് സി.പി.എമ്മിന് വൻ തിരിച്ചടി; പാർട്ടി വിമത കലാ രാജു നഗരസഭാധ്യക്ഷ, സി.പി.എം സ്ഥാനാർഥി പരാജയപ്പെട്ടു
കൊച്ചി: സി.പി.എം വിമത അംഗം കലാ രാജു യു.ഡി.എഫ് പിന്തുണയോടെ കൂത്താട്ടുകുളം നഗരസഭയിൽ ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടു. 12നെതിരെ 13 വോട്ടുകൾക്കാണ് സി.പി.എം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ഈ മാസം അഞ്ചിന് യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് ഇടതുമുന്നണിക്ക് നഗരസഭ ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തില്‍ കലാ രാജു, സ്വതന്ത്ര അംഗം പി.ജി. സുനില്‍ കുമാര്‍ എന്നിവര്‍ യു.ഡി.എഫിനെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കലാ രാജുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു. കഴിഞ്ഞ…






