Ernakulam News
തുരുമ്പിച്ച കമ്പികളും ബലക്ഷയവും; ചാത്തനാട് പാലം ഉദ്ഘാടനം മാറ്റി
നിർമാണം പൂർത്തിയായ ചാത്തനാട് പാലം പറവൂർ: തുരുമ്പിച്ച കമ്പികൾ മാറ്റാതെയും ഭാരപരിശോധന നടത്താതെയും ചാത്തനാട്-വലിയ കടമക്കുടി പാലത്തിന്റെ ഉദ്ഘാടനം നടത്താനുള്ള ഗോശ്രീ പെലന്റ്സ് ഡവലപ്മെന്റ് അതോറിറ്റി യുടെ (ജിഡ)ശ്രമം പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ മൂലം മാറ്റിവെച്ചു. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ഉദ്ഘാടനം നീട്ടിവെക്കാൻ നിർദ്ദേശിച്ചത്. ഏഴ് വർഷത്തിന് ശേഷം പാലത്തിന്റെ നിർമാണം പുനരാരംഭിച്ചപ്പോൾ…
ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി; ദേശീയാംഗീകാര മികവിൽ
ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രി ഫോര്‍ട്ട്കൊച്ചി: ഫോർട്ട് കൊച്ചി സർക്കാർ താലൂക്ക് ആശുപത്രിക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം ലഭിച്ചു. രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന പരിശോധനകള്‍ക്ക് ശേഷം ദേശീയ തലത്തിലുള്ള സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. പരിശോധനയിൽ ആശുപത്രിക്ക് 89.08 ശതമാനം സ്കോർ ലഭിച്ചു. ഇതോടെ ജില്ലയിൽ…
ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടില്‍നിന്ന് കാല്‍ വഴുതി കായലിലേക്ക് വീണ യുവാവ് മരിച്ചു
പള്ളുരുത്തി: കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ മത്സ്യ ബന്ധന ബോട്ടില്‍ നിന്ന് കാല്‍ വഴുതി കായലിലേക്ക് വീണ യുവാവ് മരിച്ചു. ആലപ്പുഴ അര്‍ത്തൂങ്കല്‍ സ്വദേശി പാലത്തിങ്കല്‍ തൈ വീട്ടില്‍ ടിറ്റു(36) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് ഏഴര മണിയോടെയാണ് സംഭവം.ഹാര്‍ബറിലെ മത്സ്യവുമായി എത്തിയ ഭാരത് സാഗര്‍ എന്ന ബോട്ടില്‍ നിന്ന് ഇറങ്ങവേ കാല്‍ വഴുതി വീഴുകയായിരുന്നു. രാത്രി പത്ത് മണിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.
സി.ബി.എസ്.ഇ ക്ലസ്റ്റര്‍-11 അത്‌ലറ്റിക് മീറ്റ്; കിരീടം വിട്ടുകൊടുക്കാതെ കാർമൽ
കൊച്ചിയിൽ നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ ഇലവൻ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ വിദ്യാർഥികൾ കൊച്ചി: സി.ബി.എസ്.ഇ ക്ലസ്റ്റര്‍-11 അത്‌ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സി.ബി.എസ്.ഇ സ്കൂളുകൾ തമ്മിൽ മാറ്റുരച്ച മീറ്റിൽ 237 പോയന്റ് നേടിയാണ് കാര്‍മല്‍ സ്കൂള്‍ ചാമ്പ്യൻപട്ടം നിലനിർത്തിയത്. 182 പോയന്റുമായി വടുതല ചിന്മയ വിദ്യാലയ ഫസ്റ്റ് റണ്ണറപ്പും 142 പോയന്റുമായി സെന്റ്…
അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാന്‍റിൽ ബസിടിച്ച് വയോധിക മരിച്ചു
മരിച്ച ശാരദ അങ്കമാലി: അങ്കമാലി കെ.എസ്.ആർ. ടി.സി സ്റ്റാന്‍റിൽ ബസിടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക മരിച്ചു. ചാലക്കുടി മേലൂർ നക്ലക്കാട്ടുകുടി വീട്ടിൽ അയ്യപ്പന്‍റെ ഭാര്യ ശാരദയാണ് (73) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറിനായിരുന്നു അപകടം. ചികിത്സയിൽ കഴിയുന്ന മകളുടെ വീട്ടിൽ പോകാൻ സ്റ്റാൻഡിലേക്ക് വരുന്ന വഴി ചാലക്കുടി ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിടെയായിരുന്നു അപകടം. അവശനിലയിലായ ശാരദയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സന്ധ്യയോടെ മരിച്ചു. ചാലക്കുടി തൊറോപ്പടി…
ശീതീകരിച്ച ജൈവമാലിന്യ സംസ്കരണ ബൂത്ത് സ്ഥാപിച്ച് ആലുവ നഗരസഭ
ആലുവ ടൗൺഹാളിന് മുന്നിൽ സജ്ജമായ നഗരസഭയുടെ എ.സി ജൈവമാലിന്യ സംസ്കരണബൂത്ത് ആലുവ: രാജ്യത്ത് ആദ്യമായി ശീതീകരിച്ച ജൈവമാലിന്യ സംസ്കരണ ബൂത്ത് സ്ഥാപിച്ച് ആലുവ നഗരസഭ. ബാങ്ക് എ.ടി.എം കൗണ്ടർ മാതൃകയിൽ ആലുവ ടൗൺഹാളിന് മുമ്പിലാണ് സ്വകാര്യസ്ഥാപനം 20 ലക്ഷം രൂപ മുടക്കി മാലിന്യസംസ്കരണ സംവിധാനം ഒരുക്കിയത്. എടയാർ റോബോബിൻ എൻവിറോ ടെക് ആണ് നഗരസഭക്ക് പണച്ചെലവില്ലാതെ പദ്ധതി നടപ്പാക്കുന്നത്. മാത്രമല്ല വരുമാനത്തിന്റെ 30 ശതമാനം നഗരസഭക്ക് ലഭിക്കുകയും ചെയ്യും. സ്വകാര്യ ബസ് സ്റ്റാൻഡ്, തോട്ടക്കാട്ടുകര മാർക്കറ്റ് എന്നിവിടങ്ങളിലും…
പലിശക്കെണി ആത്മഹത്യ: ഒളിവിൽ പോയ മുൻ പൊലീസുകാരന്‍റെ മകൾ കസ്റ്റഡിയിൽ
ആത്മഹത്യ ചെയ്ത ആശ ബെന്നി പറവൂർ: കോട്ടുവള്ളി സ്വദേശിനിയായ വീട്ടമ്മ പുളിക്കത്തറ ആശ ബെന്നി (46) പുഴയിൽ ചാടി ആത്മഹത്യചെയ്ത സംഭവത്തിൽ കൊള്ളപ്പലിശക്ക് പണം നൽകി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഒരാൾ കസ്റ്റഡിയിൽ. ആശ ബെന്നിയുടെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കോട്ടുവള്ളി കൈതാരം കടത്തുകടവ് പ്രദീപ്- ബിന്ദു ദമ്പതികളുടെ മകൾ ദീപയെയാണ് പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി ഭർത്താവിന്‍റെ കലൂരിലുള്ള സ്ഥാപനത്തിൽ നിന്നാണ് സർക്കാർ ജീവനക്കാരിയായ ദീപയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, യുവതിയെ…
ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കാലടി: കാലടി കുറ്റിലക്കരയിൽ ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്തി. കുറ്റിലക്കര തൂമ്പാലൻ വീട്ടീൽ പരേതനായ ദേവസി മകൻ ടി.ഡി. ജോസ്(55)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മുതൽ ജോസിനെ കാണാനില്ലായിരുന്നു. അന്വേഷണത്തിൽ വീടിന്റെ എതിർ വശത്തെ പറമ്പിലെ കിണറിന് സമീപം ജോസ് ഉപയോഗിക്കുന്ന മുണ്ട് കണ്ടെത്തി. കിണറ്റിൽ മൃതദേഹവും കണ്ടെത്തി. തുടർന്ന് കാലടി പൊലീസും അങ്കമാലി അഗ്നി രക്ഷസേനയും ചേർന്ന് മൃതദേഹം കിണറ്റിൽ നിന്നു കരകയറ്റി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മോർട്ടത്തിനായി അയച്ചു. സംസ്കാരം പിന്നീട്. ഭാര്യ:…
ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു
ചെങ്ങമനാട്: ദേശീയപാത ചെങ്ങമനാട് പറമ്പയം പാലത്തിന് സമീപം പാചകവാതക ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ചാലക്കുടി കൊരട്ടി കട്ടപ്പുറം എളാട്ട് കൃഷ്ണൻകുട്ടിയുടെ മകൻ ശ്രീഹരിയാണ് (27) മരിച്ചത്. തിങ്കളാഴ്ച രാത്രി 11.45ഓടെ പറമ്പയം പാലത്തിനും – പറമ്പയം കവലക്കും മധ്യേയായിരുന്നു അപകടം. സ്കൂട്ടറിൽനിന്ന് റോഡിൽ തെറിച്ച് വീണ ശ്രീഹരിയുടെ ദേഹത്ത് ടാങ്കർ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരിച്ചു. സംഭവമറിഞ്ഞ് നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. മുന്നിൽ പോയ കാറിൽ തട്ടി സ്കൂട്ടർ നിയന്ത്രണം…
കുരുക്കഴിയാതെ മൂവാറ്റുപുഴ; ഗർത്തം അടക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു
മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനു സമീപം രൂപപ്പെട്ട ഗർത്തം അടക്കുന്നത് എങ്ങിനെയെന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെ മുതൽ വലിയ പാലത്തിലൂടെ ഒറ്റവരി ഗതാഗതം പുനരാരംഭിക്കാൻ ധാരണയായി. റോഡ് വീണ്ടും ഇടിഞ്ഞ സാഹചര്യത്തിൽ ഞായറാഴ്ച രാവിലെ മുതൽ കൂടുതൽ ഇടിയാതിരിക്കാൻ പാലം അടച്ചിട്ട് റോഡ് നീളത്തിൽ തുരന്ന് ഷീറ്റ് പൈലിങ് നടത്തിയിരുന്നു. മഴ അടക്കമുള്ള പ്രശനങ്ങൾ മൂലം തിങ്കളാഴ്ചയേ ഷീറ്റ് പൈലിങ്ങ് പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു. ഷീറ്റ് പൈലിങ്ങ് നടത്തിയെങ്കിലും പാലത്തിലൂടെ ഒറ്റ വരിയായി തന്നെ വലിയ വാഹനങ്ങൾ…

