Ernakulam News
പീഡനക്കേസിൽ റിമാൻഡ് ചെയ്തു
സാജു മൂവാറ്റുപുഴ: പത്ത് വയസ്സുകാരിക്കെതിരെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗത്തെ റിമാൻഡ് ചെയ്തു. സൗത്ത് മാറാടി കടുക്കപ്പാറയിൽ സാജു (64)വിനെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പള്ളിയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ബാലികയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞാണ് സാജു വാഹനത്തിൽ കയറ്റിയത്. വിദ്യാർഥിനി സ്കൂളിലെ കൗൺസിലറോടാണ് അതിക്രമം നടന്ന കാര്യം വെളിപ്പെടുത്തിയത്. തുടർന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ സാജുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സാജു 11ാം വാർഡ്…
പാലിയേക്കര ടോൾ: വിടാനൊരുക്കമില്ലാതെ ഷാജി കോടങ്കണ്ടത്ത്; സുപ്രീംകോടതിയിൽ തടസ ഹരജി
ഷാജി കോടങ്കണ്ടത്ത് ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് മരവിപ്പിച്ച ഹൈകോടതി വിധിക്കെതിരെ കരാർ കമ്പനിയുടെ അപ്പീൽ മുന്നിൽ കണ്ട് സുപ്രീംകോടതിയിൽ തടസ ഹരജി. കരാറുകാരും ദേശീയ പാത അതോറിറ്റിയും സുപ്രീംകോടതിയെ സമീപിച്ചാൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിലെ ഹരജിക്കാരനായ കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് തടസ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. തൃശൂരിലെ അഭിഭാഷകൻ കൂടിയായ ഷാജി കോടങ്കണ്ടത്തിന്റെ അഞ്ച് വർഷം നീണ്ട നിയമപോരാട്ടമാണ് പാലിയേക്കരയിൽ തൽക്കാലത്തേക്കെങ്കിലും ടോൾ നിർത്തിവെക്കാൻ കാരണമായത്. മണ്ണുത്തി –…
‘ചാടല്ലേ, ചാടല്ലേ’ എന്ന് പലരും വിളിച്ചു കൂവി; കൊച്ചി മെട്രോ പാലത്തിൽനിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം
കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് മെട്രോ റെയിൽപ്പാലത്തിന് മുകളിൽനിന്ന് ചാടിയ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാ(32)ണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തൃപ്പൂണിത്തുറ വടക്കേക്കോട്ട-എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. പാളത്തിലൂടെ തലങ്ങും വിലങ്ങും നടക്കുകയും ചാടാൻ ശ്രമിക്കുകയും ചെയ്യുന്ന യുവാവിനോട് ‘ചാടല്ലേ, ചാടല്ലേ’ എന്ന് പലരും വിളിച്ചു കൂവിയെങ്കിലും ചെവിക്കൊണ്ടില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം കുതിച്ചെത്തി താഴെ വല വിരിച്ചെങ്കിലും വലയ്ക്ക് പുറത്തേക്ക് ഇയാൾ ചാടുകയായിരുന്നു. കൈയും തലയുമിടിച്ച് താഴെ…
പാലിയേക്കരയിൽ ഒരുമാസം ടോൾ പിരിക്കരുത് -ഹൈകോടതി ഉത്തരവ്
Paliyekkara toll plaza കൊച്ചി: പാലിയേക്കരയിൽ തകർന്ന റോഡിലെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഒരുമാസത്തേക്ക് ഇവിടെ ടോൾ പിരിക്കരുതെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ഉത്തരവിട്ടത്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്നുണ്ട്. നിലവിലെ അവസ്ഥയില് യാത്രചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും ടോള് പിരിക്കുന്നത് നിര്ത്തണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് കോടതിയെ സമീപിച്ചത്. ടോൾ പിരിവ് എന്നെന്നേക്കുമായി പൂർണമായും നിർത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ,…
സ്വകാര്യബസുകളുടെ മത്സരയോട്ടം തടഞ്ഞേ തീരൂ -മനുഷ്യാവകാശ കമീഷൻ
കൊച്ചി: സ്വകാര്യബസുകളുടെ മത്സരയോട്ടം കാരണം ഒമ്പത് ദിവസത്തിനിടെ രണ്ടു ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയൊരു മരണം നിരത്തിൽ സംഭവിക്കാതിരിക്കാൻ അധികാരികൾ കർശനനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. മത്സരയോട്ടത്തിനിടെ ബസിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരൻ അബ്ദുൽ സലീമിന്റെ (43) മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിച്ച് കർശനശിക്ഷ ഉറപ്പാക്കണം. ജില്ല പൊലീസ് മേധാവി അസി. കമീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണം. പത്രവാർത്തയുടെ…
യാത്ര-ടൂറിസ്റ്റ് ബോട്ടുകൾക്ക് അപകടഭീതി ഉയർത്തി മത്സ്യബന്ധന യാനങ്ങൾ
അഴിമുഖത്ത് ഇന്ധനം നിറക്കാൻ നിരയായി നിർത്തിയിട്ടിരിക്കുന്ന മത്സ്യബന്ധന യാനങ്ങൾ ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്ത് യാത്രാബോട്ടുകൾക്കും ടൂറിസ്റ്റ് ബോട്ടുകൾക്കും അപകട ഭീതിയുണർത്തി വീണ്ടും മത്സ്യബന്ധന യാനങ്ങൾ. കമാലക്കടവിലെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറക്കാനും തൊഴിലാളികളെ ഇറക്കാനുമായി എത്തുന്ന വലിയ വള്ളങ്ങളാണ് അപകടത്തിന് കാരണമാകുന്നത്. വള്ളങ്ങളുടെ മുൻഭാഗം ഉയർന്നുനിൽക്കുന്നതിനാൽ മുൻവശത്തെ കാഴ്ചകൾ കാണുന്നതിന് അമരത്ത് ഒരാൾ ഉണ്ടാകാറുണ്ട്. ചില അവസരങ്ങളിൽ ഇവിടെ ആളുണ്ടാകാത്തതാണ് അപകടങ്ങൾക്ക് ഇടനൽകുന്നതെന്നാണ് പറയുന്നത്. വള്ളങ്ങൾ പമ്പിൽനിന്ന് ഇന്ധനം നിറച്ചശേഷം പായുമ്പോൾ നിയന്ത്രണം വിടുന്നത് പമ്പിനു സമീപത്തെ…
തകരാറിലായ സോളാർ പ്ലാന്റ് മാറ്റി നൽകിയില്ല; 2.5 ലക്ഷം നഷ്ടപരിഹാരം
കൊച്ചി: വാറന്റി കാലയളവിനുള്ളിൽ തകരാറിലായ സോളാർ പ്ലാന്റ് ശരിയാക്കി നൽകുന്നതിൽ വീഴ്ചവരുത്തിയതിന് ഉപഭോക്താവിന് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം തേവരയിലെ വിദ്യോദയ സ്കൂൾ 2018ൽ തൃശൂർ ആസ്ഥാനമായ സൗര നാച്വറൽ എനർജി സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് എന്ന സ്ഥാപനത്തിൽനിന്ന് 13,36,677 രൂപ നൽകി 30 കിലോവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിച്ചിരുന്നു. പ്ലാന്റ് കമീഷൻ ചെയ്ത 2018 ഒക്ടോബർ മുതൽ അഞ്ചുവർഷത്തെ വാറന്റിയും നൽകിയിരുന്നു. എന്നാൽ, വാറന്റി…
അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്; പാമ്പിനെ കണ്ടത് കളിപ്പാട്ടത്തിനരികെ
അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ അങ്കമാലി: എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. അങ്കണവാടിയിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ച കോൺക്രീറ്റ് അലമാരയുടെ മൂലയിലാണ് മൂർഖനുണ്ടായിരുന്നത്. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മണിക്കൂറുകളോളം മൂർഖൻ അങ്കണവാടി ജീവനക്കാരെയും കുരുന്നുകളെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി. കരുമാല്ലൂർ പഞ്ചായത്തിലെ ആറ്റുപുഴക്കാവ് അങ്കണവാടിയിലാണ് സംഭവം. രാവിലെ അങ്കണവാടി ഹെൽപർ അങ്കണവാടി തുറന്ന് കളിപ്പാട്ടങ്ങൾ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴാണ് പാമ്പ് പത്തിവിടർത്തിയത്. തുടർന്ന് അവർ പേടിച്ചു പിൻമാറി. അപ്പോഴേക്കും അങ്കണവാടിയിൽ കുട്ടികൾ…
ഇ.ഇ.സി; മാർക്കറ്റ് കമ്പനി വന്നിട്ടും പഴയപടി തന്നെ
മൂവാറ്റുപുഴ: വിപുലീകരണം ലക്ഷ്യംവെച്ച് പുതിയ കമ്പനിക്കു കീഴിൽ കൊണ്ടുവന്നിട്ടും ഇ.ഇ.സി മാർക്കറ്റ് പഴയ പടി തന്നെ. മൂന്നു പതിറ്റാണ്ട് മുമ്പ് കർഷകരുടെ ഉന്നമനത്തിനായി കൊണ്ടു വന്ന മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റിന്റെ പ്രവർത്തനമാണ് മാറ്റം ഇല്ലാതെ തുടരുന്നത്. കർഷകർക്ക് അടക്കം ആർക്കും പ്രയോജനമില്ലാതെ വെള്ളാനയായി മാറിയ മാർക്കറ്റിനെ കരകയറ്റാൻ അഗ്രോ ബിസിനസ് കമ്പനിയുടെ കീഴിലാക്കിയിരുന്നു. മാർക്കറ്റിന്റെ ആറ് ഏക്കർ ഭൂമിയും കെട്ടിടങ്ങളും മറ്റ് സംവിധാനങ്ങളും രണ്ട് വർഷം മുമ്പാണ് ആഗ്രോ ബിസിനസ് കമ്പനിയായ കാബ്കോയുടെ ഉടമസ്ഥതിയിലേക്കു മാറ്റിയത്. ഇതോടെ…
പൈനാപ്പിളിന് കുമിൾരോഗം പടരുന്നു; വളർച്ചയെത്തും മുമ്പ് നശിക്കുന്നു
മൂവാറ്റുപുഴ: കാലവർഷം കനത്ത് മഴ ശക്തമായതോടെ പൈനാപ്പിളിന് കുമിൾരോഗം പടരുന്നു. നേരത്തെ മഴ എത്തിയതും, തുടർച്ചയായി പെയ്യുന്നതുമാണ് രോഗത്തിനു കാരണം. പൈനാപ്പിൾ ചെടിയും, ഫലവും അഴുകി നശിക്കുന്നതാണ് കുമിൾ രോഗം. രോഗത്തിന് മരുന്നുണ്ടെങ്കിലും തുടർച്ചയായി മഴ പെയ്യുന്നതുമൂലം ഇത് പ്രയോഗിക്കാൻ കഴിയാതെ വരുന്നതിനാൽ രോഗബാധ വ്യാപകമാകുകയാണ്. നേരത്തെ മഴയെത്തിയതുമൂലം മഴക്കാലത്തിനു മുമ്പേ ചെയ്യേണ്ട മുന്നൊരുക്കം വൈകിയതും രോഗം പടരാൻ കാരണമായി. മഴക്കു മുമ്പേ തോട്ടത്തിൽ മരുന്നുകൾ പ്രയോഗിക്കാനോ കള നീക്കാനോ സമയാസമയങ്ങളിൽ നടീൽ ഉൾപ്പെടെ ഉള്ള പണികൾ…
