Ernakulam News
ജൂലൈയിൽ ജില്ലയിൽ പെയ്തത് 577.8 മി.മീ. മഴ; 13 ശതമാനം കുറവെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം
കൊച്ചി: കോരിച്ചൊരിയുന്ന മഴക്കും ശക്തമായ കാറ്റിനും സാക്ഷ്യംവഹിച്ച മാസമാണ് കടന്നുപോയത്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂലൈയിൽ 577.8 മില്ലീമീറ്റർ മഴയാണ് പെയ്തത്. സാധാരണഗതിയിൽ കണക്കുകൾ പ്രകാരം ലഭിക്കേണ്ടത് 660.5 മില്ലീമീറ്റർ മഴയായിരുന്നു. 13 ശതമാനം മഴ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം 1275.3 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 1382.8 മില്ലീമീറ്ററാണ് സാധാരണ ലഭിക്കേണ്ടത്. എട്ട് ശതമാനത്തിന്റെ കുറവ്…
വയോധികയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി യുവാവ് പിടിയില്‍
അദ്വൈത് ഷിബു, അന്നമ്മ പെരുമ്പാവൂര്‍: വയോധികയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി യുവാവ് പിടിയിൽ. ചേരാനല്ലൂര്‍ തോട്ടുവ നെല്ലിപ്പിള്ളി വീട്ടില്‍ അദ്വൈത് ഷിബുവിനെയാണ് (24) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തോട്ടുവ സ്വദേശി അന്നമ്മ (84) കോടനാട് തോട്ടുവ അമ്പലത്തിനടുത്തുള്ള ജാതിക്ക തോട്ടത്തില്‍ ജൂലൈ 29ന് രാത്രി എട്ടരയോടെയാണ് കൊല്ലപ്പെട്ടത്. അന്നമ്മയുടെ ആഭരണങ്ങളില്‍ ചിലത് നഷ്ടപ്പെട്ടിരുന്നു. എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരു ബമ്മനഹള്ളിയില്‍ നിന്നാണ് ഷിബുവിനെ പിടികൂടിയത്.…
ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്ക്; പാലം നിർമാണം 25 ദിവസത്തിൽ പൂർത്തിയാക്കും; കൗണ്ട് ഡൗൺ ബോർഡുമായി ഫ്രാഗ്
വൈപ്പിൻ: ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തരപാലം അറ്റകുറ്റ പണികള്‍ക്കായി ഒന്നര മാസമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ രൂപപ്പെട്ട ഗതാഗതക്കുരുക്കിന് പരിഹാരം തേടി, വൈപ്പിന്നിവാസികളുടെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാഗിന്റെ നേതൃത്വത്തില്‍ നടന്ന സമരം ഒത്തുതീര്‍പ്പായി. ഫ്രാഗ് കത്ത് നല്‍കിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിച്ചത്. അടച്ചിട്ടിരിക്കുന്ന പാലത്തിന്റെ പണികള്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് വേഗത്തില്‍ തീര്‍ത്ത് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുക, പാലം തുറന്നുകൊടുക്കുന്നതുവരെ രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളില്‍…
കാഴ്ചക്കാർക്ക് വിരുന്നായി ശൂലം വെള്ളച്ചാട്ടം
മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടം മൂവാറ്റുപുഴ: മഴ ശക്തമായതോടെ കാഴ്ചക്ക് വിരുന്നായി ശൂലം വെള്ളച്ചാട്ടം. മാറാടി പഞ്ചായത്ത് 13ാം വാർഡിലെ കായനാട് ശൂലം കയറ്റത്തിന് സമീപത്തുള്ള വെള്ളച്ചാട്ടം കാണാൻ ദിനേന നിരവധിപേർ എത്തുന്നുണ്ട്. മൂവാറ്റുപുഴ നഗരത്തിൽനിന്ന് പിറവം റൂട്ടിൽ ഏഴുകിലോമീറ്റർ സഞ്ചരിച്ചാൽ ശൂലം വെള്ളച്ചാട്ടത്തിന് അടുത്തെത്താം. ശൂലം കയറ്റം കയറിയശേഷം 200 മീ. ഉള്ളിലായാണിത്. രണ്ട് മലകൾക്കിടയിലെ ചെങ്കുത്തായ പാറയിലൂടെ പല തട്ടുകളായി പരന്നൊഴുകി നൂറടി ഉയരത്തിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മനോഹരകാഴ്ചയാണ്.പിറമാടം കൊച്ചരുവിയ്ക്കൽ, വിരുപ്പുകണ്ടം…
കാന നിർമാണത്തിനിടെ പൈപ്പ് പൊട്ടിച്ചു; മൂന്ന് ദിവസമായി കുടിവെള്ളമില്ല
പറവൂർ ടൗണിൽ കുടിവെള്ളവും ഗതാഗതവും തടസ്സപ്പെടുത്തി നടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമാണം പറവൂർ: സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം കാന നിർമാണത്തിനിടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി മൂന്ന് ദിവസമായി ചേന്ദമംഗലം പഞ്ചായത്തിൽ പൂർണമായും പറവൂർ നഗരസഭയിൽ ഭാഗികമായും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. തിങ്കളാഴ്ച ബസ് സ്റ്റാൻഡ് കവാടത്തിൽ കാന നിർമിക്കാൻ റോഡ് കുത്തിപ്പൊളിക്കുമ്പോഴാണ് 400 എം.എം പൈപ്പ് പൊട്ടിയത്. പൊതുമരാമത്ത് വകുപ്പ് നിർമാണം തുടങ്ങിയ കാന നിർമാണമാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം നിർത്തിയത്. കാന…
നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമാണം ഡിസംബറിൽ തുടങ്ങും, ഒരു വർഷത്തിനകം പൂർത്തിയാകും; വന്ദേഭാരതിനും ഇന്റർസിറ്റിക്കും സ്റ്റോപ്പ്
കൊച്ചി: വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. ഈ വർഷം ഡിസംബറിൽ നിർമാണത്തിന് തുടക്കമിട്ട് ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് റെയിൽവേയുടെ പദ്ധതി. നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേർന്നുള്ള സോളാർ പാടത്തോട് ചേർന്നാണ് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുക. 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താവുന്ന തരത്തിൽ രണ്ട് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനാണ് നെടുമ്പാശ്ശേരിയിൽ നിർമിക്കുക. അത്താണി ജങ്ഷൻ-എയർപോർട്ട് റോഡിലെ റെയിൽവേ മേൽപ്പാലത്തിന്റെ സമീപത്ത് നിന്നാണ് പ്ലാറ്റ്ഫോം ആരംഭിക്കുക. ഹൈലെവൽ പ്ലാറ്റ്ഫോം, ഫുട്ട് ഓവർ ബ്രിഡ്ജ്, പ്ലാറ്റ്ഫോമിലേക്ക്…
കൗൺസിൽ യോഗം ബ്രഹ്മപുരം ബയോമൈനിങ്; കരാർ കാലാവധി നീട്ടി കോർപറേഷൻ പ്രതിഷേധവുമായി പ്രതിപക്ഷം
ബ്രഹ്മപുരത്തെ ബയോമൈനിങ് കരാർ കാലാവധി നീട്ടുന്നതിനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിങ് നടത്തുന്ന ‘ഭൂമി ഗ്രീൻ എനർജി’ക്ക് സെപ്റ്റംബർ 30 വരെ കരാർ കാലാവധി നീട്ടി നൽകി കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. യു.ഡി.എഫിന്റെ പ്രതിഷേധവും ബി.ജെ.പിയുടെ എതിർപ്പും മറികടന്നാണ് തീരുമാനം. സാമ്പത്തിക പ്രയാസം, മഴ എന്നിവ കാരണം നിലവിലെ സമയക്രമത്തിൽ ബയോമൈനിങ് പൂർത്തിയാകാനാകില്ലെന്നും കരാർ കാലാവധി നീട്ടി നൽകണമെന്നും ‘ഭൂമി ഗ്രീൻ എനർജി’ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാലാവധി…
ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
മുളന്തുരുത്തി (കൊച്ചി): ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജാണ് (42) ബുധനാഴ്ച രാവിലെ 5.30ന് പൈനുങ്കൽ പാറക്ക് സമീപത്തുള്ള ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചത്. സാധാരണ രാവിലെ ആറോടെ ജിമ്മിൽ എത്താറുള്ള രാജ് മറ്റാവശ്യങ്ങൾ ഉള്ളതിനാൽ രാവിലെ അഞ്ചോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നുവെന്ന് പറയുന്നു. 5.26ന് കുഴഞ്ഞുവീഴുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. 5.45ഓടെ ജിമ്മിലെത്തിയവരാണ് രാജ് വീണുകിടക്കുന്നത് കാണുന്നത്. ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലപ്പുറം…
പൊന്നുമോളുടെ ഓർമദിനത്തിൽ കണ്ണീർപൂക്കളുമായി ബിഹാർ കുടുംബം
കീഴ്മാട് സ്മൃതിതീരം ശ്മശാനത്തിൽ മകളെ അടക്കം ചെയ്ത സ്ഥലത്ത് കുടുംബാംഗങ്ങൾ പ്രാർഥിക്കുന്നു ആലുവ: പൊന്നുമോളുടെ ഓർമദിനത്തിൽ കണ്ണീർ പൂക്കളർപ്പിച്ച് കുടുംബം. ആലുവ മാർക്കറ്റിൽ ക്രൂരമായ പീഡനത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശിനിയായ പിഞ്ചുബാലികയുടെ കുടുംബമാണ് കീഴ്മാട് സ്മൃതിതീരം ശ്മശാനത്തിലെത്തി മകളെ അടക്കം ചെയ്തിടത്ത് പുഷ്പാർച്ചന നടത്തിയത്. അച്ഛനും അമ്മയും നാല് സഹോദരങ്ങളും പുഷ്പചക്രം സമർപ്പിച്ച് മാലയും ചാർത്തി. ചന്ദനത്തിരികളും കർപ്പൂരവും കത്തിച്ച് പ്രാർഥിച്ചു. ഒരു മണിക്കൂറോളം മകളുടെ ഓര്‍മകളും പ്രാർഥനകളുമായി ശ്മശാനത്തില്‍ ചെലവഴിച്ച ശേഷമാണ് കുടുംബം ചൂർണിക്കരയിലെ വാടക…
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
സജീഷ്, ആദര്‍ശ് ഫോര്‍ട്ട്കൊച്ചി: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ ഫോർട്ട്കൊച്ചി പൊലീസിന്റെ പിടിയിലായി. സെന്റ് ജോണ്‍ പാട്ടത്തെ രണ്ട് വീടുകളില്‍ നടത്തിയ പരിശോധനയിലാണ് പുത്തന്‍പുരക്കല്‍ വീട്ടില്‍ സജീഷ് മാനുവല്‍ (23), കൊച്ചിക്കാരന് വീട്ടില്‍ ആദര്‍ശ് ജോസഫ് (28) എന്നിവരെ പിടികൂടിയത്. 3.74 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. പൊലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍, സബ് ഇന്‍സ്പെക്ടര്‍മാരായ എസ്. നവീന്‍, ജോസഫ് ജേക്കബ്, എ.എസ്.ഐമാരായ അനില്‍കുമാര്‍, പ്രിന്‍സി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
