
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ ജോണി ലോപസ്
കോതമംഗലം: കാട്ടുപന്നികളുടെ അക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. നേര്യമംഗലം നീണ്ടപാറ പാലക്കാടൻ ജോണി ലോപസിനെയാണ് പന്നിക്കൂട്ടം ആക്രമിച്ചത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികളെ ഓടിക്കുന്നതിനിടെയാണ് സംഭവം.
തോളെല്ലുപൊട്ടിയ ജോണിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാനകൾ നിരന്തരം കൃഷിനശിപ്പിക്കുന്ന ഇവിടെ കാട്ടുപന്നികളും കുരങ്ങും കൃഷിയിടങ്ങളിൽ എത്തുന്നത് പതിവായിരിക്കയാണ്.
