
നജ്മുൽ ഇസ്ലാം
കോതമംഗലം: വാരപ്പെട്ടി ഇളങ്ങവത്ത് നിന്ന് രണ്ട് കിലോയിലധികം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം സ്വദേശി നജ്മുൽ ഇസ്ലാമാണ് (35) പിടിയിലായത്.
കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ്, പ്രിവന്റിവ് ഓഫിസർമാരായ പി.ബി. ലിബു, എം.ടി. ബാബു, സോബിൻ ജോസ്, കെ.എ. റസാക്ക്, സിവിൽ എക്സൈസ് ഓഫിസർമാരായ ആസിഫ് മുഹമ്മദ്, എം.എം. അബിൻസ്, പി.എം. ഉബൈസ്, എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
