Ernakulam News
ആശങ്കക്ക് ഇടയാക്കി പെരുമ്പാവൂരിൽ മോഷണം വ്യാപകം
പെരുമ്പാവൂര്‍: മേഖലയില്‍ മോഷണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കക്ക് ഇടയാകുന്നു. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് നിരവധി പരാതി പൊലീസിന് ലഭിക്കുന്നത് ഗൗരവകരമാണ്. തൊഴിലിടങ്ങളിലെ മോഷണങ്ങള്‍ക്ക് പുറമെ വീടുകളിലും സ്ഥാപനങ്ങളിലും കവര്‍ച്ച നിത്യസംഭവമാകുകയാണ്. പല കേസുകളിലും പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും സൂചനപോലും ലഭിക്കാത്ത സംഭവങ്ങളുണ്ട്. മൊബൈല്‍ ഫോൺ മോഷണവും വ്യാപകമാണ്. നഗരത്തിലെ പി.പി റോഡിലും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡിലും ഫോണുകള്‍ തട്ടിപ്പറിക്കുന്ന സംഘങ്ങള്‍ പോലുമുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. എ.എം റോഡിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഒരു ലക്ഷം രൂപ അപഹരിച്ചു. ഈ…
ഫാ. ആന്റണി കാട്ടിപറമ്പില്‍ കൊച്ചി മെത്രാന്
കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി ലിയോ പാപ്പ നിയമിച്ചു. ഇന്ന് വൈകീട്ട് 3.30നായിരുന്നു പ്രഖ്യാപനം. ഫാ. ആന്റണി കാട്ടിപറമ്പില്‍ നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്. 1970 ഒക്ടോബര്‍ 14 ന് മുണ്ടംവേലിയില്‍ ജനിച്ച ഫാ. ആന്റണി മുണ്ടംവേലിയിലെ സെന്റ് ലൂയിസ് പള്ളിയില്‍ അംഗമാണ്. പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴ് മക്കളില്‍ ഇളയ ആളാണ്.
മത്സരയോട്ടം; സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
കാലടി: അപകടകരമായ രീതിയിൽ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസിനെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഇടപെടലിനെത്തുടർന്ന് നടപടി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ബസിന്റെ പെർമിറ്റ് റദ്ദാക്കാനും നടപടി തുടങ്ങി. അപകടകരമായ രീതിയിൽ ഓടിച്ച കെ.എൽ-33-2174 നമ്പർ ബസാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ കാലടി പട്ടണത്തിലാണ് സംഭവം. സമൂഹമാധ്യമംവഴി മന്ത്രിക്ക് ലഭിച്ച വിഡിയോയാണ് സംഭവത്തിന് ആധാരമായത്. ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമീഷണറോട് അടിയന്തര അന്വേഷണത്തിന് നിർദേശിച്ചു. തുടർന്ന് ബസിന്റെ ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയന്റ് ആർ.ടി.ഒ…
ഐ.എൻ.എസ് മാഹി’ നാവികസേനക്ക് കൈമാറി
കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് ആധുനിക സാങ്കേതികത്തികവോടെ നിർമിച്ച ‘ഐ.എൻ.എസ് മാഹി’ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേനക്ക് കൈമാറി. നാവികസേനക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന എട്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണിത്. രൂപകൽപന, നിർമാണം, പരിപാലനം എന്നിവയിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്ന ഡെറ്റ് നോസ്കെ വെരിറ്റസ് (ഡി.എൻ.വി) ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് കപ്പൽ നിർമിച്ചിരിക്കുന്നത്. 78 മീ. നീളമുള്ള ഐ.എൻ.എസ് മാഹി രാജ്യത്തെ ഏറ്റവും വലിയ ഡീസൽ എൻജിൻ-വാട്ടർജെറ്റിൽ പ്രവർത്തിക്കുന്ന നാവിക പടക്കപ്പലാണ്. മണിക്കൂറിൽ 25 നോട്ടിക്കൽ…
എസ്.എൽ.കെ രണ്ടാം സീസൺ; കൊച്ചിയിലെ ആദ്യമത്സരം നാളെ മഹാരാജാസ് ഗ്രൗണ്ടിൽ
സൂപ്പർ ലീഗ് കേരള ഫുട്ബാളിന് വേദിയായ മഹാരാജാസ് ഗ്രൗണ്ടിലെ അവസാനവട്ട ഒരുക്കം (ചിത്രം: രതീഷ് ഭാസ്കർ) കൊച്ചി: മെട്രോ നഗരത്തിന്റെ കളിത്തട്ട് വീണ്ടുമൊരു സൂപ്പർ ലീഗ് ആരവത്തിന് ഒരുങ്ങി. തൊട്ടുമുകളിൽ മെട്രോ കുതിക്കുമ്പോൾ താഴെ പച്ചപ്പുൽമൈതാനത്ത് കേരളത്തിെല ഫുട്ബാൾ കേരള സൂപ്പർ ലീഗ് രണ്ടാം സീസണിൽ കൊച്ചിയിലെ പ്രഥമ മത്സരം വെള്ളിയാഴ്ച വൈകീട്ട് 7.30ന് മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ അരങ്ങേറും. കൊച്ചിയുടെ സ്വന്തം ടീമായ ഫോഴ്സ കൊച്ചിയും കണ്ണൂർ വാരിയേഴ്സും തമ്മിലാണ് മത്സരം. ഈ സീസണിലെ ഫോഴ്സയുടെ…
അരിക്കമ്പനിയിലെ ചാരടാങ്കില് വീണ് യുവാവിന് ദാരുണാന്ത്യം
പെരുമ്പാവൂര്‍: അരിക്കമ്പനിയിലെ ചാരടാങ്കില് വീണ് യുവാവിന് ദാരുണാന്ത്യം. ഓടക്കാലി തലപ്പുഞ്ചയില്‍ റൈസ്കോ എന്ന അരിക്കമ്പനിയിലുണ്ടായ അപകടത്തിൽ ബിഹാര്‍ സ്വദേശി രവികിഷനാണ് (20) പൊള്ളലേറ്റ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30നാണ് അപകടം. 50 അടി ഉയരത്തിലുള്ള ഫണല്‍ രൂപത്തിലുള്ള ടാങ്കിലെ തടസ്സം നീക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ടാങ്കിന് മുകളിലെ ഷീറ്റ് ഒടിഞ്ഞുവീണ് 15 അടി താഴ്ചയില്‍ നീറിക്കൊണ്ടിരുന്ന തീയിലാണ് വീണത്. സഹപ്രവർത്തകർ രക്ഷപ്പെടുത്താന്‍ ശ്രമിച്ചങ്കിലും വിഫലമായി. അഗ്നിരക്ഷാസേനയെത്തി ഒരുമണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. അതിനിടെ മരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് രവികിഷന്‍…
രാത്രിയുടെ മറവിൽ മാലിന്യം കുഴിച്ചുമൂടാൻ നഗരസഭ; സി.പി.എം നേതാക്കളെത്തി തടഞ്ഞു
തൃക്കാക്കര നഗരസഭ ഓഫീസിന് സമീപം രാത്രിയുടെ മറവിൽ മാലിന്യം കുഴിച്ചുമൂടാനുള്ള നീക്കം സി.പി.എം പ്രവർത്തകർ തടയുന്നു കാക്കനാട്: തൃക്കാക്കര നഗരസഭ ഓഫീസിന് സമീപം രാത്രിയുടെ മറവിൽ മാലിന്യം കുഴിച്ചുമൂടാനുള്ള നീക്കം സി.പി.എം പ്രവർത്തകർ തടഞ്ഞു. ഒരാഴ്ചയായി കെട്ടി കിടന്നമാലിന്യങ്ങൾ തിങ്കളാഴ്ച രാത്രി ഒമ്പതിന് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.ആർ. ജയചന്ദ്രൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ എം.എം. സജിത്ത്, മേഖലാ പ്രസിഡന്റ് എം.എൻ. ശിഹാബ് എന്നിവരുടെ നേതൃത്വത്തിൽ…
ശക്തമായ മഴ; സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം മുങ്ങി
കൊച്ചി: ശക്തമായ മഴയിൽ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ വെള്ളക്കെട്ട്. റെയിൽവേ സ്റ്റേഷന്റെ പ്രധാന പ്രവേശന ഭാഗത്തിനും മെട്രോ സ്റ്റേഷനുമിടയിലുള്ള ഭാഗത്തും വിവേകാനന്ദ റോഡിലുമായിരുന്നു വാഹനഗതാഗതവും കാൽനടയും ദുസ്സഹമാക്കുന്ന മലിനജലം നിറഞ്ഞുള്ള വെള്ളക്കെട്ട്. സ്റ്റേഷനിലേക്ക് കടക്കാൻ കഴിയാത്ത നിലയിലായിരുന്നു. പുലർച്ച മൂന്ന് മണിക്കൂറോളം തുടർച്ചയായി പെയ്ത ശക്തമായ മഴയിലാണ് വെള്ളക്കെട്ടുണ്ടായത്. ഡ്രെയിനേജ് വഴി വെള്ളം ഒഴുകിപ്പോകാനാകാത്ത സ്ഥിതി വന്നതോടെയാണ് വെള്ളക്കെട്ട് മണിക്കൂറോളം തുടർന്നത്. ആളുകൾക്ക് മെട്രോ പില്ലറിന് കീഴിലുള്ള ഉയർന്ന ഭാഗത്തുകൂടി കയറി താഴേക്ക്…
കൊച്ചി കോർപറേഷൻ ഇനി പുതിയ മന്ദിരത്തിൽ
കൊച്ചി: കാത്തിരിപ്പിനൊടുവിൽ കൊച്ചി കോർപറേഷൻ പുതിയ ആസ്ഥാന മന്ദിരം ചൊവ്വാഴ്ച നാടിന് സമർപ്പിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ മുഖ്യാതിഥികളാകും. മറൈൻഡ്രൈവിൽ ഗോശ്രീ പാലത്തിനടുത്ത് അബ്ദുൽ കലാം മാർഗിനോടുചേർന്ന ഒന്നരയേക്കറിലാണ് പുതിയ ആസ്ഥാനമന്ദിരം. ജനങ്ങൾക്കും ജീവനക്കാർക്കും എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉറപ്പാക്കി 1,75,930 ചതുരശ്ര അടിയിലാണ് മന്ദിരം നിർമിച്ചിരിക്കുന്നതെന്ന് മേയർ എം. അനിൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡെപ്യൂട്ടി മേയർ കെ.എ…
പെൺകുഞ്ഞിനെ പ്രസവിച്ചതിനെ ചൊല്ലി മർദിച്ചതായി പരാതി; പെൺകുഞ്ഞ് ഉണ്ടായത് യുവതിയുടെ കുറ്റം കൊണ്ടാണെന്ന് ആരോപണം
അങ്കമാലി: പെൺകുഞ്ഞിനെ പ്രസവിച്ചതിനെ ചൊല്ലി ഭർത്താവ് മർദിച്ചതായി ഭാര്യ പരാതി നൽകി. അങ്കമാലി ഞാലൂക്കര സ്വദേശി ഗിരീഷിനെതിരെയാണ് 29കാരിയായ ഭാര്യ പരാതി നൽകിയത്. പെൺകുഞ്ഞ് ഉണ്ടായത് യുവതിയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നത്രെ നിരന്തര മർദനം. 2020 ജൂലൈ മാസമായിരുന്നു ഇവരുടെ വിവാഹം. പിറ്റേ വർഷം പെൺകുഞ്ഞ് ജനിച്ചു. അതിനുശേഷമാണ് മർദനം തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. സ്വഭാവ ദൂഷ്യം ആരോപിക്കാറുണ്ടെന്നും പരാതിയിലുണ്ട്. ഉപദ്രവം സഹിക്കാതെ വന്നപ്പോൾ കഴിഞ്ഞ ചൊവ്വാഴ്ച ഞാലൂക്കരയിലെ വീട്ടിൽ നിന്ന് യുവതി പുത്തൻകുരിശിലെ സ്വന്തം വീട്ടിലേക്ക്…








