പശ്ചിമ ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ

Estimated read time 0 min read

മൂ​വാ​റ്റു​പു​ഴ: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കു​ന്ന​ത്തു​നാ​ട് പി​ണ​ർ​മു​ണ്ട ചെ​മ്മ​ഞ്ചേ​രി മൂ​ല​ഭാ​ഗ​ത്ത് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ബി​ശ്വ​ജി​ത് മി​ത്ര​യു​ടെ (36) കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ പ്ര​തി ഉ​ത്പാ​ൽ ബാ​ല (34) കു​റ്റ​ക്കാ​ര​നെ​ന്ന് മൂ​വാ​റ്റു​പു​ഴ അ​ഡീ. ഡി​സ്ട്രി​ക്ട് സെ​ഷ​ൻ​സ് ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് ക​ണ്ടെ​ത്തി​യ​ത്.

2021 ജ​നു​വ​രി 31നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി ഉ​ത്പ​ൽ ബാ​ല​യും മ​ര​ണ​പ്പെ​ട്ട ബി​ശ്വ​ജി​ത് മി​ത്ര​യും പ​ശ്ചി​മ ബം​ഗാ​ൾ ഗാ​യ്ഗ​ട്ട സ്വ​ദേ​ശി​ക​ളാ​ണ്. ചെ​മ്മ​ഞ്ചേ​രി മൂ​ല ഭാ​ഗ​ത്തു​ള്ള തൊ​ഴി​ലു​ട​മ​യു​ടെ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. പ്ര​തി ഉ​ത്പ​ൽ ബാ​ല മ​ര​ണ​പ്പെ​ട്ട ബി​ശ്വ​ജി​ത് മി​ത്ര​യു​ടെ ഭാ​ര്യ​യെ​യും വീ​ട്ടു​കാ​രെ​യും കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ച്ച​ത്​ ചോ​ദ്യം ചെ​യ്ത​തി​നെ​തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​ത്തി​ൽ പ്ര​തി മു​റ്റ​ത്തു​കി​ട​ന്ന സി​മ​ന്‍റ്​ ക​ട്ട കൊ​ണ്ട് ത​ല​ക്കും മു​ഖ​ത്തും ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. തു​ട​ർ​ന്ന് ശു​ചി​മു​റി​യി​ലേ​ക്ക് ബ​ല​മാ​യി ത​ള്ളി​വീ​ഴ്ത്തി വീ​ണ്ടും സി​മ​ന്‍റ്​ ക​ട്ട കൊ​ണ്ട് ഇ​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ദ്വി​ഭാ​ഷി​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് കോ​ട​തി​യി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​മ്പ​ല​മേ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ലാ​ൽ സി. ​ബേ​ബി​യാ​ണ് കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ശി​ക്ഷ വി​ധി​ക്കും.

You May Also Like

More From Author

+ There are no comments

Add yours