All news
10 കിലോ കഞ്ചാവുമായി നാല് അന്തര്‍സംസ്ഥാനക്കാര്‍ പിടിയില്‍
പ്രതികളായ സീതാറാം ദിഗല്‍, പൗള ദിഗല്‍, ജിമി ദിഗല്‍, രഞ്ജിത ദിഗല്‍ എന്നിവര്‍ പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പടെ നാല് അന്തര്‍സംസ്ഥാനക്കാര്‍ പിടിയിലായി. ഒഡീഷ സ്വദേശികളായ സീതാറാം ദിഗല്‍ (43), പൗള ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ (55) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ വട്ടക്കാട്ടുപടിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയില്‍…
ക്ലീൻ കേരള കമ്പനി ആറുമാസത്തിനിടെ ജില്ലയിൽനിന്ന് നീക്കിയത് 43.80 ലക്ഷം കിലോ മാലിന്യം
കൊച്ചി: അജൈവ മാലിന്യക്കൂനകൾ പഴങ്കഥയാക്കാൻ ലക്ഷ്യമിട്ട് അധികൃതർ കച്ചകെട്ടിയിറങ്ങിയപ്പോൾ നാടുകടക്കേണ്ടി വരുന്നത് ടൺകണക്കിന് പാഴ് വസ്തുക്കൾ. ഇവയിൽ വലിയൊരു ശതമാനം വസ്തുക്കൾ പുനർനിർമിക്കാനുമാകും. ഇത്തരത്തിൽ ക്ലീൻ കേരള കമ്പനി ആറ് മാസത്തിനിടെ നീക്കംചെയ്തത് 43.80 ലക്ഷം കിലോഗ്രാം മാലിന്യമാണ്. 59,600 കിലോഗ്രാം തുണി, 13375.74 കിലോഗ്രാം ഇ-വേസ്റ്റ് എന്നിവയൊക്കെ ശേഖരിച്ചവയിൽ ഉൾപ്പെടുന്നു. തദ്ദേശവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് ക്ലീന്‍ കേരള കമ്പനി. സംസ്ഥാനത്തെ ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനും അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ പുനഃചംക്രമണത്തിനും…
മോഷ്ടിച്ച കാറിൽ പെൺസുഹൃത്തുമായി കറക്കം; പ്രതി പിടിയിൽ
അൽസാബിത്ത് മൂവാറ്റുപുഴ: കാർ മോഷ്ടിച്ച ശേഷം നമ്പർ മാറ്റി പെൺ സുഹൃത്തുമായി കറങ്ങി നടക്കുകയായിരുന്ന യുവാവിനെ തിരുവനന്തപുരത്ത് നിന്ന് മൂവാറ്റുപുഴ പൊലീസ് പിടികൂടി. മൂവാറ്റുപുഴ പായിപ്ര പൈനാപ്പിൾ സിറ്റി ഭാഗത്ത് പേണ്ടാണത്ത് വീട്ടിൽ അൽ സാബിത്തിനെയാണ് (20) ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പേഴയ്ക്കാപ്പിള്ളി കരുട്ടുകാവ് ഭാഗത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ നാലാം തീയതി വെളുപ്പിന് ഇയാൾ വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്ത സ്വിഫ്റ്റ്കാർ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് വാഹനം അന്ന് തന്നെ തിരുവനന്തപുരത്ത് എത്തിച്ച്…
പുറത്തിറങ്ങാൻ പേടിയാകും! എടത്തലയിൽ തെരുവ് നായ് ശല്യം രൂക്ഷം
തേവക്കൽ ബാങ്ക് ഓഫ് ബറോഡയുടെ മുന്നിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൾ എടത്തല: മേഖലയിൽ തെരുവ് നായ് ശല്യം രൂക്ഷമായി. എടത്തല പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും പഞ്ചായത്ത് അതിർത്തിയോട് ചേർന്ന മറ്റുചില പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ഉപദ്രവമുണ്ട്. മാലിന്യം തള്ളുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവ കൂടുതലായും തമ്പടിക്കുന്നത്. കുഴിവേലിപ്പടി, ഞാറക്കാട്ടുമൂല, മുകളാർകുടി, തേവക്കൽ തുടങ്ങിയ മേഖലകളിലാണ് ശല്യം രൂക്ഷം. അടുത്ത ദിവസമാണ് നായ്ക്കൂട്ടം സ്കൂട്ടറിന് പിന്നാലെ ഓടി യാത്രികനായ തേവയ്ക്കൽ നെല്ലിക്കൽ വീട്ടിൽ വിനോദിന്റെ കയ്യിൽ കടിച്ചത്. നിരവധി സ്കൂളുകൾ…
കൊലപാതക ശ്രമം: യുവാവ് അറസ്റ്റിൽ
ചെങ്ങമനാട്: ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെയുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് നെന്മാറ തിരുത്തുംപാടം പ്രണവിനെയാണ് (33) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരെ നേരത്തേ പിടികൂടിയിരുന്നു. കഴിഞ്ഞ മാർച്ചിൽ അത്താണിയിലെ ബാറിലാണ് സംഭവം. പ്രതികളിലൊരാളായ വിക്രമൻ ബാർ കൗണ്ടറിലിരുന്ന് ബഹളംവെച്ചപ്പോൾ മിണ്ടാതിരിക്കാൻ പറഞ്ഞതിലെ വിരോധമാണ് വധശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പാർക്കിങ് ഏരിയയിൽ തടഞ്ഞുനിർത്തിയശേഷം മറ്റുപ്രതികളെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐ സന്തോഷ് കുമാർ, സീനിയർ സി.പി.ഒമാരായ കിഷോർ,…
ബാങ്ക് വായ്പയുടെ പേരിൽ 25 ലക്ഷം തട്ടിയ ബിഹാർ സ്വദേശി പിടിയിൽ
കിഴക്കമ്പലം: ബാങ്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് മുതിർന്ന പൗരനിൽനിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ബീഹാർ നളന്ദ സ്വദേശി വിശാൽ കുമാറിനെയാണ് (21) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശിക്കാണ് പണം നഷ്ടമായത്. സമൂഹമാധ്യമത്തിലൂടെയാണ് തട്ടിപ്പ് സംഘത്തെ പരിചയപ്പെടുന്നത്. ദേശസാൽകൃത ബാങ്കിൽനിന്ന് 50 ലക്ഷത്തിന്റെ വായ്പ തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. പ്രോസസിങ് ഫീ, ഇൻഷുറൻസ്, ബാങ്കിലെ നിയമങ്ങൾ മാറിയതിന്റെ ഫീ എന്നിങ്ങനെ ഓരോ കാരണങ്ങൾ പറഞ്ഞ് പണം വാങ്ങുകയായിരുന്നു. പിന്നീട് പണം…
എം.ഡി.എം.എയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ
മരട്: തൈക്കൂടത്ത് ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ. പള്ളുരുത്തി ദേശം ചിറപ്പറമ്പിൽ വീട്ടിൽ ലിജിയ മേരി (34), മരട് ചമ്പക്കര കീർത്തി നഗറിൽ നരത്തുരുത്തി വീട്ടിൽ വിഷ്ണു (26), മരട് വിളക്കേടത്ത് വീട്ടിൽ സജിത് (29) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. തൈക്കൂടത്തെ ലോഡ്ജിൽനിന്നാണ് ലിജിയയെ പിടികൂടിയത്. ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ 23 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് ലഹരി എത്തിച്ച് വിൽപന നടത്തുന്നവരിൽ പ്രധാനിയാണ് ലിജിയയെന്ന് പറയുന്നു. ലിജിയയിൽനിന്ന് എം.ഡി.എം.എ…
‘ശങ്ക’ഒഴിവാക്കാൻ മാർഗമില്ല; അങ്കമാലി സ്വകാര്യ ബസ്സ്റ്റാൻഡ് ശൗചാലയം നോക്കുകുത്തി
അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ അടഞ്ഞ് കിടക്കുന്ന ശൗചാലയം അങ്കമാലി: നഗരസഭ ബസ്സ്റ്റാൻഡിലെ രണ്ടിടത്തെ ശൗചാലയങ്ങൾ മാസങ്ങളായി പ്രവർത്തിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി. സ്ത്രീ യാത്രക്കാരാണ് ഏറെ വലയുന്നത്. സ്റ്റാൻഡിന്റെ ആരംഭകാലഘട്ടത്തിൽ തെക്കുവശത്ത് പണിത ശൗചാലയങ്ങൾ പല ഘട്ടത്തിലായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. അതിനിടെ റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ബയോടോയ്ലറ്റുകൾ സ്ഥാപിച്ചെങ്കിലും ഏതാനും ദിവസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ബസ്സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരും റെയിൽവേ സ്റ്റേഷനിൽനിന്ന് വരുന്നവരും ബസ് ജീവനക്കാരും പ്രാഥമിക ആവശ്യങ്ങൾ…
കൊച്ചി നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; തീ അണക്കാൻ ശ്രമം തുടരുന്നു
എറണാകുളം: കൊച്ചി നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിശമനസേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ മൂന്ന് മണിയോടെ പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. പത്രവിതരണക്കാരാണ് തീപിടിച്ച വിവരം അഗ്നിശമനസേനയെ അറിയിച്ചത്. അഗ്നിശമനസേനയുടെ ഏഴ് യൂനിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. തീപിടിച്ച കെട്ടിടത്തിന് സമീപം പെട്രോൾ പമ്പുകൾ ഉള്ളത് ആശങ്കക്ക് വഴിവെച്ചിരുന്നു.
ഡിസൈനിലെ പാകപ്പിഴ; പെരുമ്പാവൂര്‍ ബൈപാസ് നിര്‍മാണം പ്രതിസന്ധിയില്‍
പെരുമ്പാവൂർ ബൈപാസിന്റെ നിർമാണം നടക്കുന്ന മരുത്കവല ഭാഗം പെരുമ്പാവൂർ: ഡിസൈനിലെ പാകപ്പിഴ മൂലം പെരുമ്പാവൂര്‍ ബൈപാസ് റോഡിന്റെ നിര്‍മാണം പ്രതിസന്ധിയിൽ. നാറ്റ്പാക് തയാറാക്കിയ ഡിസൈനില്‍ പിഴവുണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണം തുടരണമെങ്കില്‍ ഡിസൈന്‍ മാറ്റണമെന്നും ചളി മാറ്റി കല്ല് പാകി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വശങ്ങള് കമ്പിവലകെട്ടിയ ശേഷം കല്ലിട്ട് ഉയര്‍ത്തി നിര്‍മിക്കണം. ഈ ജോലികള്‍ക്കെല്ലാം ഇനി നാലരക്കോടി രൂപ ചെലവുവരുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ്…
