
തുറവൂർ: കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച പ്രതി പൊലീസ് പിടിയിൽ. എറണാകുളം നോർത്ത് ചെല്ലാനം അരയാലുങ്കൽ വീട്ടിൽ സാബുവാണ് (42) പടിയിലായത്. സാധനങ്ങൾ കടയിൽ കൊടുക്കാനെന്ന വ്യാജേന സ്കൂട്ടറിലെത്തി പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തി കടന്നുകളയുകയായിരുന്നു. ഈമാസം 17ന് കോടംതുരുത്ത് പി.എസ് കവലക്ക് സമീപമായിരുന്നു സംഭവം. കുത്തിയതോട് പൊലീസ് നിരീക്ഷണ കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
