Month: June 2024
കുമ്പളങ്ങിയിൽ കാഴ്ചയുടെ വിരുന്നൊരുക്കി ദേശാടന പക്ഷികൾ
പള്ളുരുത്തി: പതിവ് തെറ്റിക്കാതെ കുമ്പളങ്ങിക്ക് നയന മനോഹര കാഴ്ചയൊരുക്കി ഇക്കുറിയും വിവിധയിനം ദേശാടന പക്ഷികൾ കൂട്ടത്തോടെയെത്തി. കുമ്പളങ്ങി – ചെല്ലാനം പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാടശേഖരത്തിലാണ് പെലിക്കൻ, പെയ്ന്റഡ് സ്റ്റാർക്ക്, ഏഷ്യൻ ഓപ്പൺ ബിൽ [more…]
നഗരത്തിലെ നടപ്പാതകൾ; ഹൈകോടതി കലക്ടറുടെ റിപ്പോർട്ട് തേടി
കൊച്ചി: നഗരത്തിലെ പ്രധാന റോഡുകളിലെ നടപ്പാതകളുടെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർക്ക് ഹൈകോടതി നിർദേശം. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. കഴിഞ്ഞ ശനിയാഴ്ച പാലാരിവട്ടത്ത് ഓടയുടെ [more…]
റൂറൽ ജില്ലയുടെ ഡോഗ് സ്ക്വാഡിന് കരുത്തുപകർന്ന് ആറംഗ സംഘം
ആലുവ: റൂറൽ ജില്ലയുടെ ഡോഗ് സ്ക്വാഡിന് കരുത്തുപകർന്ന് ആറുപേർ. ലാബ് ഇനത്തിൽപെട്ട ജാമി, മിസ്റ്റി, ബീഗിൾ വംശജ ബെർട്ടി, ബെൽജിയം മാൽ നോയ്സായ മാർലി, അർജുൻ, ജർമൻ ഷെപ്പേർഡ് ടിൽഡ എന്നിവരാണ് ഇപ്പോൾ ഡോഗ് [more…]
ബൈക്ക് മീഡിയനിലിടിച്ച് യുവാവിന് ദാരുണാന്ത്യം
ചെങ്ങമനാട്: സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ മീഡിയനിലിടിച്ച് റോഡിൽ തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. കുന്നുകരയിൽ വാടകക്ക് താമസിക്കുന്ന ആലുവ മുപ്പത്തടം വലിയങ്ങാടി വീട്ടിൽ അബ്ദു റഹ്മാന്റെ മകൻ ഷാഹുൽ ഹമീദ് (34) ആണ് മരിച്ചത്. [more…]
അങ്കമാലിയിൽ നാല് പേർ മരിക്കാനിടയായവീട് പൊലീസ് ഏറ്റെടുത്തു
അങ്കമാലി: പറക്കുളം റോഡിൽ എട്ടും, അഞ്ചും വയസ്സുള്ള കുട്ടികളടക്കം നാല് പേർ ദാരുണമായി മരിക്കാനിടയായ വീട്ടിൽ പരിശോധനയും, അന്വേഷണവും കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പൊലീസ് കാവൽ ഏർപ്പെടുത്തി. തീപിടിത്തമുണ്ടായ രണ്ടാം നിലയിലെ കിടപ്പുമുറി സീൽ ചെയ്തു. [more…]
വളർത്തുപോത്തുകളുടെ ശല്യം; ഇൻഫോപാർക്ക് റോഡിൽ യാത്ര ദുരിതം
കാക്കനാട് : വളർത്തുപോത്തുകളുടെ ശല്യം മൂലം ഇൻഫോപാർക്ക് റോഡ് യാത്ര ദുരിതമാകുന്നതായി പരാതി. പകൽ സമയത്തും രാത്രികാലങ്ങളിലും തിരക്കേറിയ ഇൻഫോപാർക്ക് റോഡിൽ പോത്തുകൾ ചുറ്റിത്തിരിയുകയാണ്. ചില ദിവസങ്ങളിൽ മണിക്കൂറോളമാണ് ഗതാഗത തടസ്സമുണ്ടാക്കുന്നത്. മഴക്കാലമായതോടെ രാത്രികാലങ്ങളിൽ [more…]
എറണാകുളം ജനറൽ ആശുപത്രിക്ക്മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം
കൊച്ചി: എറണാകുളം ജനറലാശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയതിനാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾ, ഫാക്ടറികൾ, കമ്പനികൾ, [more…]
കപ്പ വില ഇടിഞ്ഞു; ദുരിതത്തിലായി കർഷകർ
മൂവാറ്റുപുഴ: കപ്പ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷം ഉയർന്ന വില ലഭിച്ചതിനെ തുടർന്ന് ഇത്തവണ വ്യാപകമായി കപ്പ കൃഷി ചെയ്തിരുന്നെങ്കിലും വില കുത്തനെ കുറഞ്ഞതോടെ കടക്കെണിയിലാകുന്ന അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞ വർഷം 25 [more…]
ട്രോളിങ് നിരോധനം നിലവിൽവന്നു; സർക്കാർ പിന്തുണ കാത്ത് മത്സ്യത്തൊഴിലാളികൾ
മട്ടാഞ്ചേരി: സംസ്ഥാനത്ത് 52 ദിവസം നീണ്ട് നിൽക്കുന്ന ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി മുതൽ ആരംഭിച്ച നിരോധനം ജൂലൈ 31ന് അവസാനിക്കും. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കടലിൽ പോയ മുഴുവൻ ബോട്ടുകളും [more…]
മഴയുടെ മറവിൽ മോഷ്ടാക്കളെത്തിയേക്കാം, വേണം ജാഗ്രത
കൊച്ചി: പൂട്ടിക്കിടക്കുന്ന വീടുകളിൽ കയറി സാധനങ്ങൾ കൊണ്ടുപോകുന്നത്, പട്ടാപ്പകൽ വാഹനങ്ങളുമായി കടന്നുകളയുന്നത് തുടങ്ങി പലതരത്തിൽ മോഷണങ്ങളുമായി കുറ്റവാളികൾ ചുറ്റുമുണ്ട്. മഴക്കാലമെത്തിയതോടെ സാഹചര്യം ദുരുപയോഗം ചെയ്ത് മോഷ്ടാക്കൾ കൂടുതൽ സജീവമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയാണ് അധികൃതർ. ശക്തമായ [more…]