Month: December 2023
അങ്കമാലിയിലെ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം
അങ്കമാലി: ദേശീയപാത അങ്കമാലി കറുകുറ്റിയിൽ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഭിന്നശേഷിക്കാരൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. രാത്രി വൈകിയും തീയണക്കാൻ ശ്രമം തുടരുകയാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് വീണ് പരിക്കേൽക്കുകയും മറ്റ് ചിലർക്ക് ചെറിയതോതിൽ പൊള്ളലേൽക്കുകയും [more…]
കോതകുളങ്ങരയിൽ വാഹനങ്ങളുടെ കൂട്ടയിടി
അങ്കമാലി: ദേശീയപാത കോതകുളങ്ങരയിൽ വാഹനങ്ങൾ ഒന്നിനു പിറകെയൊന്നായി കൂട്ടിയിടിച്ചു. ആർക്കും കാര്യമായ പരിക്കില്ല. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരുകയായിരുന്ന അഞ്ച് കാറുകളും ട്രാവലറുമാണ് അപകടത്തിൽപെട്ടത്. എല്ലാ വാഹനങ്ങൾക്കും കേടുപാടുകൾ [more…]
സ്ത്രീശാക്തീകരണത്തിൽ കുടുംബശ്രീയുടെ പങ്ക് നിർണായകം -മന്ത്രി എം.ബി. രാജേഷ്
കൊച്ചി: കേരളീയ സ്ത്രീജീവിതത്തെ ശാക്തീകരിക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് നിർണായകമെന്ന് മന്ത്രി എം.ബി. രാജേഷ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച പത്താമത് ദേശീയ സരസ് മേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓൺലൈനായി [more…]
അതിജീവിതയെ പീഡിപ്പിച്ച കേസിൽ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യഹരജിയിൽ ഇന്ന് വിധി
കൊച്ചി: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈകോടതി വിധി പറയും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. [more…]
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: ഈ വര്‍ഷം പറന്നത് ഒരുകോടി യാത്രക്കാര്‍!, റെക്കോര്‍ഡുമായി സിയാല്‍
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെ, വര്‍ഷം അവസാനിക്കാന്‍ 11 ദിവസം ബാക്കിയിരിക്കെ ഒരു കോടി [more…]
ഓട്ടത്തിനിടെ കാർ കത്തിനശിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടു
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ മേൽപാലത്തിൽ ഓട്ടത്തിനിടെ കാർ പൂർണമായും കത്തിനശിച്ചു. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡി.സി.സി മുൻ ജന.സെക്രട്ടറി സക്കറിയ്യ കട്ടിക്കാരന്റെ സുസുകി എസ് ക്രോസ് കാറാണ് കത്തിനശിച്ചത്. ഇദ്ദേഹം മാത്രമാണ് കാറിൽ [more…]
കളമശ്ശേരി മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾക്ക് അനുമതി
കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി. ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് പൂർത്തിയാകുന്ന സാഹചര്യത്തിലുമാണ് തസ്തികകൾ അനുവദിച്ചതെന്ന് മന്ത്രി പി. രാജീവ് [more…]
വണ്ടിപ്പെരിയാർ പീഡനം: വെറുതെ വിട്ട പ്രതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണം -ഹൈകോടതി
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ട പ്രതി അർജുന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈകോടതി. വണ്ടിപ്പെരിയാര്‍ പൊലീസിനാണ് ഹൈകോടതി നിർദേശം നല്‍കിയത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും [more…]
മാർത്താണ്ഡവർമ പാലത്തിൽ ഉയരം കൂടിയ ഗ്രില്ലുകൾ സ്ഥാപിക്കണമെന്ന് ആവശ്യം
ആലുവ: മാർത്താണ്ഡവർമ പാലത്തിൽ പുതിയ കൈവരികൾ സ്ഥാപിക്കുന്നതോടൊപ്പം ഉയരം കൂടിയ ഗ്രില്ലുകൾ സ്ഥാപിക്കണമെന്നും ആവശ്യം. എട്ട് പതിറ്റാണ്ടിലധികം പഴക്കമേറിയ പാലത്തിന്റെ ഫുട്പാത്ത് ഭാഗങ്ങളിലാണ് സംരക്ഷണ കൈവരികൾ സ്ഥാപിക്കുന്നത്. കൈവരികൾ അഞ്ചുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും [more…]
ചേന്ദമംഗലം കവലയിൽ കാറും ജീപ്പും കൂട്ടിയിടിച്ചു; അപകടത്തിൽ രണ്ട് വാഹനവും തകർന്നു
പറവൂർ: ചേന്ദമംഗലം കവലയിൽ സിഗ്നലിനു സമീപം ജീപ്പും കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനവും തകർന്നു. തിങ്കളാഴ്ച പുലർച്ച നാലിനാണ് അപകടം. കോഴിക്കോടുനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോയ വാഹനം ചേന്ദമംഗലം കവലയിൽ എത്തിയപ്പോൾ [more…]