Month: December 2023
പുറമ്പോക്ക് ഭൂമി വിട്ടുകിട്ടിയാല്‍ വല്ലം ജങ്ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കാമെന്ന് പഞ്ചായത്ത്
പെരുമ്പാവൂര്‍: വല്ലം ജങ്ഷനിൽ തരിശായി കിടക്കുന്ന പുറമ്പോക്ക് ഭൂമി വിട്ടുകിട്ടിയാല്‍ ഗതാഗതക്കുരുക്കഴിക്കാനുള്ള സൗകര്യമൊരുക്കാമെന്ന് ഒക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഇത് സംബന്ധിച്ച് ഒക്ടോബറില്‍ പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രമേയം ജില്ല കലക്ടര്‍ക്കും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കും സമര്‍പ്പിച്ചെങ്കിലും [more…]
പ്ലാസ്റ്റിക് കൂനക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി
മട്ടാഞ്ചേരി: കൊച്ചി നഗരസഭ 24ാം ഡിവിഷനിൽ കഴുത്ത്മുട്ട് ഭാഗത്ത് പ്ലാസ്റ്റിക് കൂനക്ക് തീ പിടിച്ചു. നഗരസഭ വക സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മാലിന്യ കൂനക്കാണ് തീ പിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. തീ വലിയ [more…]
അപകടത്തിന് കാത്ത് അധികൃതര്‍; കുണ്ടന്നൂര്‍ ജങ്ഷനിലെ കുഴികളിൽപെട്ട് യാത്രക്കാര്‍ വലയുന്നു
മരട്: കുണ്ടന്നൂര്‍ ദേശീയപാത മേല്‍പ്പാലത്തിന് സമീപത്തെ സര്‍വീസ് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ അപകടം. കുണ്ടന്നൂര്‍ ഫ്ലൈ ഓവര്‍ യാഥാര്‍ഥ്യമാകുന്നതിനു മുമ്പ് ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന റോഡാണ് തകര്‍ന്ന് ഇരുചക്ര വാഹനയാത്രികരെ അപകടത്തിലാക്കുന്ന [more…]
കപ്പൽശാല വിവരങ്ങൾ ചോർത്തിയ കേസ്: സൈബർ സെൽ റിപ്പോർട്ട് ചൊവ്വാഴ്ച ലഭിച്ചേക്കും
കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ സമൂഹമാധ്യമ അക്കൗണ്ട് വഴി കൈമാറിയ കേസിൽ സൈബർ സെൽ റിപ്പോർട്ട് ചൊവ്വാഴ്ച ലഭിച്ചേക്കും. അറസ്റ്റിലായ കപ്പൽശാലയിലെ കരാർ ജീവനക്കാരൻ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടന്റെ മൊബൈൽ സമൂഹമാധ്യമ ഇടപാടുകളുമായി [more…]
കുർബാന തർക്കം: സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ല
കൊച്ചി: കുർബാന തർക്കത്തെതുടർന്ന് ഒരുവർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയം സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ല. സമാധാനാന്തരീക്ഷമുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ബസിലിക്കയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റർ ഫാ. ആൻറണി പൂതവേലി ഇടവകാംഗങ്ങളെ അറിയിച്ചു. [more…]
കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരണത്തിന് തുടക്കം
മൂവാറ്റുപുഴ: കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൂന്നര പതിറ്റാണ്ട് മുമ്പ് ദേശീയപാതയായി പ്രഖ്യാപിച്ച റോഡിന്റ ആദ്യ നവീകരണമാണ് നടക്കുന്നത്. നേര്യമംഗലം പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതടക്കം നിർമാണ പ്രവർത്തനത്തിലുണ്ട്. [more…]
വലിച്ചെറിഞ്ഞ 6800 കുപ്പികൾ ശിൽപമായി; ദൃശ്യവിസ്മയമായി സാന്താക്ലോസ്
അങ്കമാലി: ക്രിസ്മസ് നാളുകളിൽ മാലിന്യ നിർമാർജന സന്ദേശമുയർത്തി പ്ലാസ്റ്റിക്ക് കുപ്പികളിൽ വിരിഞ്ഞ ഭീമൻ സാന്താക്ലോസ് ശിൽപം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുപയോഗിച്ചാണ് മൂക്കന്നൂർ പഞ്ചായത്തോഫിസിന് മുന്നിൽ 33 അടി ഉയരത്തിലുള്ള സാന്താക്ലോസ് ശിൽപം നിർമിച്ചത്. ജനപ്രതിനിധികളും [more…]
അങ്കമാലി തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
അങ്കമാലി: വെള്ളിയാഴ്ച കറുകുറ്റി ന്യൂ ഇയർ ഗ്രൂപ്പിന്റെ മൂന്നുനില കെട്ടിടത്തിൽ തീപിടിത്തത്തിന് ഇടയാക്കിയത് ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. എങ്കിലും ഇലക്ട്രിക്, സയന്റിഫിക് വിഭാഗങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശേഷമേ കാരണവും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകളും [more…]
മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് കെ.എസ്.യു നേതാവ്
കോതമംഗലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ഷൂ എറിഞ്ഞ സംഭവത്തിൽ മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടന്നിട്ടില്ലെന്ന് കേസിലെ ഒന്നാം പ്രതിയും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബേസിൽ പാറേക്കുടി. അങ്ങനെ തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നും ബേസിൽ [more…]
വൺവേ തെറ്റിച്ച് വാഹനമോടിക്കൽ 40 പേരുടെ ലൈസൻസ് സസ്പൻഡ് ചെയ്തു
കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ വൺവേ തെറ്റിച്ച് വാഹനമോടിച്ച 40 പേരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം [more…]