Ernakulam News
മയക്കുമരുന്ന് ലോബിയുടെ വേരറുക്കാൻ ‘ഉദയം’
ഉദയം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു കൊച്ചി: മയക്കുമരുന്ന് ലോബിയുടെ വേരറുക്കാൻ ഉറപ്പിച്ചാണ് സിറ്റി പൊലീസിന്റെ പുതിയനീക്കം. വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുമ്പോൾ വരും ഭാവിയെ ലഹരിമുക്തമാക്കാൻ ഉദയം പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. മനഃശാസ്ത്രപരമായി ലഹരി ഉപയോഗിക്കുന്നവരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നത് മുതൽ ദ്രുതഗതിയിൽ ഇടപെടുന്നതിന് കൺട്രോൾ റൂംവരെ സജ്ജമാക്കിയാണ് പദ്ധതി എത്തുന്നത്. കളമശ്ശേരി രാജഗിരി സ്കൂളിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ഒരുവർഷം നീളുന്നതാണ് പദ്ധതി.…
നായരമ്പലം തീരപ്രദേശം; സംരക്ഷണഭിത്തിക്ക് 10 ലക്ഷം കൂടി
വൈപ്പിൻ: മഴക്കാലത്തിന്റെ ഭാഗമായി തീരപ്രദേശത്തെ കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ ജിയോ ബാഗ് ഉപയോഗിച്ച് താൽക്കാലിക സംരക്ഷണഭിത്തി നിർമിക്കാൻ നായരമ്പലം പഞ്ചായത്തിന് പത്തുലക്ഷം രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. താൽക്കാലിക തീരസംരക്ഷണ ഭിത്തികൾ നിർമിക്കാൻ ഇറിഗേഷൻ വകുപ്പിൽനിന്ന് ലഭിച്ച എസ്റ്റിമേറ്റിനെ തുടർന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി. നായരമ്പലം പുത്തൻ കടപ്പുറത്തെ സെന്റ് ആന്റണീസ് പള്ളിക്കു സമീപം 100 മീറ്റർ ഭാഗത്ത് പുതിയ ജിയോ ബാഗ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമിക്കും. പള്ളിക്കു സമീപം മൂന്നു വർഷം മുമ്പ് സ്ഥാപിച്ച…
കടൽ കടന്ന് കൊച്ചിയിലെ ബോട്ടുകൾ
പള്ളുരുത്തി: ബോട്ട് നിർമാണ വ്യവസായ രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് കൊച്ചി. ഇവിടത്തെ യാർഡുകളുടെ ബോട്ട് നിർമാണ വൈദഗ്ധ്യവും കുറഞ്ഞ ചെലവും വിദേശരാജ്യങ്ങളെ ആകർഷിക്കുകയാണ്. കഴിഞ്ഞദിവസം ബ്രിട്ടനിലേക്ക് 12 മീറ്റർ നീളമുള്ള സ്റ്റീൽ ബോട്ട് നിർമിച്ച് കപ്പൽ കയറ്റിയിരുന്നു. ഇടക്കൊച്ചിയിലെ ധരിയ മറൈൻ എൻജിനീയറിങ് സർവിസാണ് ബോട്ട് നിർമിച്ചുനൽകിയത്. ലണ്ടനിൽ സ്വന്തമായി ബോട്ട് യാർഡുള്ള ബ്രീട്ടിഷുകാരൻ ജോൺ നിക്കോളാസ് ബ്രാൻസൺ ആണ് ഓർഡർ നൽകിയതെന്നറിയുമ്പോഴാണ് കൊച്ചിയുടെ ബോട്ട് നിർമാണ പെരുമയുടെ മഹത്വം വ്യക്തമാകുന്നത്. ബോട്ട് കടൽ കയറ്റിയതിന് പിന്നാലെ…
ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം സന്ദർശിക്കണമെന്ന് ആനന്ദ് മഹീന്ദ്ര, സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്
കൊച്ചി: ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം എറണാകുളത്തെ കടമക്കുടിയാണെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. കടമക്കുടി ദ്വീപ് സന്ദര്‍ശനം പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പിനൊപ്പം കടമക്കുടിയുടെ സുന്ദരമായ വിഡിയോ കൂടി ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തു. ഈ വർഷം ഡിസംബറിൽ കടമക്കുടി കാണാനെത്തുമെന്നു കൂടി അദ്ദേഹം വ്യക്തമാക്കി. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമാണ് കേരളത്തിലെ കടമക്കുടി. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയിൽ കടമക്കുടിയും മനസ്സിലുണ്ട്’’ എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കഴിഞ്ഞദിവസം എക്സിൽ അറിയിച്ചത്. ‘എര്‍ത്ത് വാണ്ടറര്‍’…
മാലിന്യം തള്ളിയതിന് ഒരു ലക്ഷം രൂപ പിഴ
ഉന്നക്കുപ്പയിൽ എം.സി റോഡരുകിൽ തള്ളിയ മാലിന്യം മൂവാറ്റുപുഴ: ഉന്നക്കുപ്പയിൽ എം.സി റോഡരികിൽ മാലിന്യം തള്ളിയ ആൾക്ക് ഒരു ലക്ഷം രൂപ പിഴയീടാക്കി മാറാടി ഗ്രാമപഞ്ചായത്ത്. മൂവാറ്റുപുഴ മാർക്കറ്റിൽനിന്നുള്ള പച്ചക്കറി വേസ്റ്റും ഭക്ഷണാവശിഷ്ടങ്ങളും അന്തർ സംസ്ഥാന തൊഴിലാളികളുടെ അടിവസ്ത്രമടക്കം 31 ചാക്കിലായി മാലിന്യം കൊണ്ടുവന്നാണ് കഴിഞ്ഞരാത്രി തള്ളിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാർഡ് അംഗം രതീഷ് ചങ്ങാലിമറ്റം, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോൺ, ഹരിതകർമ സേന അംഗങ്ങൾ എന്നിവർ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. ഈസ്റ്റ് മാറാടി…
ഭയംനിറഞ്ഞ് ദിനരാത്രങ്ങൾ; നാട്ടിലിറങ്ങി കാട്ടാനകൾ
അയ്യമ്പുഴ പ്ലാന്റേഷൻ കോർപറേഷനിൽ എണ്ണപ്പന കുത്തിമറിക്കുന്ന കാട്ടാനകൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പുറത്തിറങ്ങാനും വഴിനടക്കാനും ഭയപ്പെടുന്നവരുണ്ട്. പിന്നാലെ ഓടിയെത്തിയേക്കാവുന്ന കാട്ടാനകളും വന്യമൃഗങ്ങളുമാണ് അവരുടെ ജീവന് ഭീഷണി. വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾ, തൊഴിലിടങ്ങളിലേക്ക് പോകുന്നവർ ഉൾപ്പെടെ എല്ലാവരും ഭയപ്പാടിലാണ്. കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കൂട്ടത്തിൽ ആനകൾക്കുപുറമെ കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവയുമുണ്ട്. കാടിറങ്ങുന്ന ഭീതി തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമ്പോൾ ശാശ്വതപരിഹാരം വേണമെന്ന ആവശ്യമാണ് ഒരുകൂട്ടം ജനങ്ങൾ മുന്നോട്ടുവെക്കുന്നത്. കൊച്ചി: കോതമംഗലം താലൂക്കിൽ കവളങ്ങാട്, പൈങ്ങോട്ടൂർ, കുട്ടമ്പുഴ, പിണ്ടിമന, കീരമ്പാറ,…
അന്തർസംസ്ഥാനക്കാർ താമസിക്കുന്ന ജീർണിച്ച കെട്ടിടം നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു
സൗത്ത് കളമശ്ശേരിയിൽ റെയിൽവേ ലൈനിന് സമീപം ജീർണിച്ച ഇരുനില കെട്ടിടം കളമശ്ശേരി: റെയിൽവേയ്ക്ക് സമീപം അന്തർ സംസ്ഥാനക്കാർ താമസിക്കുന്ന ജീർണ്ണിച്ച കെട്ടിടം നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. സൗത്ത് കളമശ്ശേരിയിൽ നഗരസഭ 37-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് നാട്ടുകാരിലും പൊതുപ്രവർത്തകരിലും ആശങ്ക ഉയർത്തുന്നത്. ഇരുനിലകളിലുമായി നിരവധി അന്തർ സംസ്ഥാനക്കാരാണ് താമസിച്ചുവരുന്നത്. അറ്റകുറ്റപ്പണികൾ നടത്താതെ ജീർണ്ണിച്ച നിലയിലാണ് കെട്ടിടം. കെട്ടിടത്തിന്റെ ദുരാവസ്ഥ ഉടമയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി വാർഡ് കൗൺസിലർ റഫീഖ് മരയ്ക്കാർ പറഞ്ഞു. എന്നാൽ തങ്ങൾ ആരേയും കെട്ടിടത്തിൽ താമസിപ്പിച്ചിട്ടില്ലായെന്നാണ്…
അങ്കമാലിയിൽ മന്ത്രി വാസവന് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
അങ്കമാലിയിൽ മന്ത്രി വാസവനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി നാട്ടി തടഞ്ഞപ്പോൾ അങ്കമാലി: കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അങ്കമാലിയിൽ സഹകരണ മന്ത്രി വി.എൻ. വാസവന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു. അങ്കമാലി അഡ്ലസ് കൺവെൻഷൻ സെന്ററിൽ നടന്ന അന്തർദേശീയ സഹകരണ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി ദേശീയപാതയിലേക്ക് പ്രവേശിച്ചയുടനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൈലറ്റ് വാഹനത്തിന് പിന്നിൽ നിന്ന് മന്ത്രിയുടെ വാഹനം തടഞ്ഞത്. 20…
കൊച്ചിൻ ഡ്യൂട്ടി ഫ്രീയിൽ ‘ഗ്രാൻഡ് വീൽസ് ഫെസ്റ്റിവൽ’ ആരംഭിച്ചു
കൊച്ചി: പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയുമായി സഹകരിച്ച് കൊച്ചിൻ ഡ്യൂട്ടി ഫ്രീ ‘ഗ്രാൻഡ് വീൽസ് ഫെസ്റ്റിവൽ’ ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയിൽ നിന്ന് 7500 രൂപയോ അതിൽ കൂടുതലോ ചെലവിട്ട് ഷോപ്പ് ചെയ്യുന്നവർക്കാണ് മെഗാ സമ്മാനങ്ങൾ ലഭിക്കുക. ഒന്നാം സമ്മാനം മഹീന്ദ്ര എക്സ്.ഇ.വി 9 ഇ കാറും, രണ്ടാം സമ്മാനം മഹീന്ദ്ര ബി.ഇ 6 കാറുമാണ്. നവംബർ 30 വരെയാണ് ഷോപ്പിങ് ഉത്സവം. www.cochindutyfree.com എന്ന ഡ്യൂട്ടി ഫ്രീ വെബ്സൈറ്റ് വഴി ഓർഡർ…
സംസ്കൃത, സാഹിത്യ വിഭാഗങ്ങൾ തമ്മിൽ തർക്കം; സംസ്കൃത സർവകലാശാലയിൽ അധ്യാപക ഇന്റർവ്യൂ മാറ്റിവെച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സംസ്കൃത വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃതം ജനറല്‍ വിഭാഗവും സാഹിത്യ വിഭാഗവും തമ്മിലുള്ള വടംവലിയില്‍ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ഗെസറ്റ് അധ്യാപക ഇന്റര്‍വ്യൂ മാറ്റിവെച്ചു. സംസ്കൃത വിഭാഗം വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് കൂടിക്കാഴ്ച മാറ്റിയത്. ചുരുക്കപ്പട്ടികയിൽ ഉള്‍പ്പെടാത്ത സംസ്കൃതം സാഹിത്യത്തില്‍ ബിരുദാനന്തരബിരുദധാരികളായ രണ്ട് ഉദ്യോഗാർഥികള്‍ക്ക് വേണ്ടിയുള്ള നിയമവിരുദ്ധമായ ഇന്റര്വ്യൂവാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നേരത്തെ നടത്തിയ ഇന്റര്‍വ്യൂവിലെ റാങ്ക് പട്ടികയിലുള്ളവരെ തഴയുന്നതായും അനധികൃത നിയമനങ്ങളാണ് നടത്താന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ച്…
