Ernakulam News
‘ശങ്ക’ഒഴിവാക്കാൻ മാർഗമില്ല; അങ്കമാലി സ്വകാര്യ ബസ്സ്റ്റാൻഡ് ശൗചാലയം നോക്കുകുത്തി
അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ അടഞ്ഞ് കിടക്കുന്ന ശൗചാലയം അങ്കമാലി: നഗരസഭ ബസ്സ്റ്റാൻഡിലെ രണ്ടിടത്തെ ശൗചാലയങ്ങൾ മാസങ്ങളായി പ്രവർത്തിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി. സ്ത്രീ യാത്രക്കാരാണ് ഏറെ വലയുന്നത്. സ്റ്റാൻഡിന്റെ ആരംഭകാലഘട്ടത്തിൽ തെക്കുവശത്ത് പണിത ശൗചാലയങ്ങൾ പല ഘട്ടത്തിലായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. അതിനിടെ റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ബയോടോയ്ലറ്റുകൾ സ്ഥാപിച്ചെങ്കിലും ഏതാനും ദിവസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ബസ്സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരും റെയിൽവേ സ്റ്റേഷനിൽനിന്ന് വരുന്നവരും ബസ് ജീവനക്കാരും പ്രാഥമിക ആവശ്യങ്ങൾ…
കൊച്ചി നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; തീ അണക്കാൻ ശ്രമം തുടരുന്നു
എറണാകുളം: കൊച്ചി നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിശമനസേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ മൂന്ന് മണിയോടെ പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. പത്രവിതരണക്കാരാണ് തീപിടിച്ച വിവരം അഗ്നിശമനസേനയെ അറിയിച്ചത്. അഗ്നിശമനസേനയുടെ ഏഴ് യൂനിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. തീപിടിച്ച കെട്ടിടത്തിന് സമീപം പെട്രോൾ പമ്പുകൾ ഉള്ളത് ആശങ്കക്ക് വഴിവെച്ചിരുന്നു.
ഡിസൈനിലെ പാകപ്പിഴ; പെരുമ്പാവൂര്‍ ബൈപാസ് നിര്‍മാണം പ്രതിസന്ധിയില്‍
പെരുമ്പാവൂർ ബൈപാസിന്റെ നിർമാണം നടക്കുന്ന മരുത്കവല ഭാഗം പെരുമ്പാവൂർ: ഡിസൈനിലെ പാകപ്പിഴ മൂലം പെരുമ്പാവൂര്‍ ബൈപാസ് റോഡിന്റെ നിര്‍മാണം പ്രതിസന്ധിയിൽ. നാറ്റ്പാക് തയാറാക്കിയ ഡിസൈനില്‍ പിഴവുണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണം തുടരണമെങ്കില്‍ ഡിസൈന്‍ മാറ്റണമെന്നും ചളി മാറ്റി കല്ല് പാകി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വശങ്ങള് കമ്പിവലകെട്ടിയ ശേഷം കല്ലിട്ട് ഉയര്‍ത്തി നിര്‍മിക്കണം. ഈ ജോലികള്‍ക്കെല്ലാം ഇനി നാലരക്കോടി രൂപ ചെലവുവരുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ്…
എല്ലാ കാലത്തും ബൗദ്ധികമായ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയതാണ് കേരളം; വഖഫ് ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം -ഇഖ്റ ഹസൻ എം.പി
ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മുസ്ലിം വനിത സംഘടനകളുടെ കൂട്ടായ്മയിൽ ‘സേവ് വഖഫ്, സേവ് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന മുദ്രാവാക്യവുമായി നടന്ന പ്രതിഷേധ സമ്മേളനത്തിൽ ഇഖ്റ ഹസൻ എം.പി സംസാരിക്കുന്നു കൊച്ചി: വഖഫ് ഭേദഗതി നിയമം ന്യൂനപക്ഷങ്ങളുടെ സ്വയംഭരണാവകാശത്തിന് തുരങ്കം വെക്കുന്നതാണെന്ന് യു.പിയിൽനിന്നുള്ള പാർലമെന്റംഗവും സമാജ് വാദി പാർട്ടി നേതാവുമായ ഇഖ്റ ഹസൻ. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിനാളുകൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതാണ് വഖഫ് സംവിധാനമെന്നും അവർ ചൂണ്ടിക്കാട്ടി. ‘സേവ് വഖഫ്, സേവ്…
ദേശീയപാതയിൽ ട്രെയിലർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു
ആലുവ: ദേശീയപാതയിൽ ട്രെയിലർ ലോറി പാതയോരത്തെ 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം പില്ലർ 75ന് മുൻവശമാണ് ട്രെയിലർ തലകീഴായി മറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ച 3.30നായിരുന്നു അപകടം. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. റോഡരികിലെ കലുങ്കിന്റെ ചെറിയ കൈവരി തകർത്താണ് ലോറി തലകീഴായി മറിഞ്ഞത്. നാഗാലാന്റ് രജിസ്ട്രേഷനിലുള്ളതാണ് ട്രെയിലർ. വലിയ ശബ്ദംകേട്ട് സമീപവാസികളെത്തി പരിശോധിച്ചപ്പോഴാണ് കാനയിൽ വീണ ട്രെയിലർ കണ്ടത്. വള്ളിപ്പടർപ്പുകളും മറ്റും നിറഞ്ഞ ഭാഗമായതിനാൽ…
ഒടുവിൽ ഡബിൾ ഡക്കർ എത്തുന്നു
സർവിസിനൊരുങ്ങുന്ന ഡബിൾ ഡെക്കർ ബസ് കൊച്ചി: അറബിക്കടലിന്റെ റാണിയുടെ നഗരക്കാഴ്ചകളിലേക്ക് രാത്രി സഞ്ചാരമൊരുക്കി കെ.എസ്.ആർ.ടി.സിയുടെ ഓപൺ ഡബിൾ ഡെക്കർ ബസ് ഈമാസം 15 മുതൽ നിരത്തിലിറങ്ങും. കൊച്ചിയിൽ കൊണ്ടുവന്ന് ഏറെക്കാലത്തിനു ശേഷമാണ് സർവിസിനൊരുങ്ങുന്നത്. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കൊച്ചി നഗരത്തിന്റെ രാത്രി മനോഹാരിത ആസ്വദിക്കാനുള്ള അവസരമാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. രാത്രികാല കാഴ്ചകൾ കണ്ട് ഉല്ലസിക്കുന്നതിനോടൊപ്പം മുൻകൂട്ടി ബുക്ക് ചെയ്താൽ ജന്മദിനം, വിവാഹ വാർഷികം, ഒത്തുചേരലുകൾ തുടങ്ങിയ വിവിധ ആഘോഷങ്ങൾ നഗരക്കാഴ്ചയുടെ പശ്ചാത്തലത്തിൽ നടത്തുന്നതിനുള്ള പുതിയ കാൽവെപ്പാണ് ഓപൺ…
വ്യവസായ മേഖലയിലെ മലിനീകരണം; അണയില്ല, പ്രതിഷേധത്തീ….
അമ്പലമുകൾ: വ്യവസായ മേഖലയിലെ മലിനീകരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സമീപവാസികൾ. കഴിഞ്ഞ ദിവസം റിഫൈനറിയിലുണ്ടായ തീപിടിത്തമാണ് ഇത്തരം തീരുമാനത്തിലേക്ക് നയിച്ചത്. വ്യാഴാഴ്ച രാവിലെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലും വൈകീട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലും കമ്പനി ഗേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കൂടാതെ ദുരിതം അനുഭവിക്കുന്ന വ്യവസായ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളും ശക്തമായ പ്രതിഷേധത്തിനുള്ള തയാറെടുപ്പിലാണ്. അയ്യൻകുഴി, അടൂർക്കര, അമ്പലമുകൾ ഏറ്റിക്കര, കുഴിക്കാട്, മറ്റക്കുഴി, വെൺമണി തുടങ്ങിയ പ്രദേശത്തെ ജനങ്ങളാണ് സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. വരുംദിവസങ്ങളിൽ സംയുക്ത സമരത്തിനുള്ള തയാറെടുപ്പിലാണ് സമരസമിതി. ദുരിത…
ആളന്തുരുത്തിൽ വൻ ലഹരിവേട്ട; യുവാവ് അറസ്റ്റിൽ
വൈശാഖ് ചന്ദ്രൻ പറവൂർ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച രാസലഹരി, ഹഷീഷ്, കഞ്ചാവ് എന്നിവയുമായി യുവാവ് പിടിയിൽ. വടക്കേക്കര പട്ടണം ആളന്തുരുത്ത് കല്ലൂത്തറ വീട്ടിൽ വൈശാഖ് ചന്ദ്രനെയാണ് (31) റൂറൽ ജില്ല ഡാൻസാഫ് ടീമും വടക്കേക്കര പൊലീസും ചേർന്നാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 3.05 ഗ്രാം എം.ഡി.എം.എ, 79.73 ഗ്രാം ഹഷീഷ് ഓയിൽ, 10.75 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. 21 ഡെപ്പികളിലായാണ് ഹഷീഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. വീടിന്റെ…
ബസിന്റെ ചില്ല് തകർത്ത രണ്ടുപേർ പിടിയിൽ
രാജഗോപാൽ, ഷുക്കൂർ മൂവാറ്റുപുഴ: പണിമുടക്കിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർക്കുകയും മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുടവൂർ മറ്റത്തിൽ രാജഗോപാൽ (57), പുളിഞ്ചുവട് കവല പാലത്തിങ്കൽ ഷുക്കൂർ എന്നിവരാണ് അറസ്റ്റിലായത്. പണിമുടക്കിൽ ചില്ല് തകർന്ന കെ.എസ്.ആർ.ടി.സി ബസ് ദേശീയ പണിമുടക്കിനോടനുബന്ധിച്ച് വെള്ളൂർകുന്നത്ത് വാഹനങ്ങൾ തടയുന്നതിനിടെയാണ് ബസിനു നേർക്ക് കല്ലേറ് ഉണ്ടായത്. ഇത് പകർത്തുന്നതിനിടെ മാധ്യമ പ്രവർത്തകനെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് പൊതുമുതൽ നശിപ്പിച്ചതിനെതിരെയും അടിപിടിക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ്…
റോഡ് തകർന്നു; അപകടം പെരുകി ഗതാഗതക്കുരുക്കും
തകർന്ന കിഴക്കേക്കര-കമ്പനിപ്പടി റോഡ് മൂവാറ്റുപുഴ: പൂർണമായി തകർന്ന നഗരത്തിലെ തിരക്കേറിയ കിഴക്കേക്കര-കമ്പനിപ്പടി റോഡിൽ അപകടം പെരുകുന്നു. ചൊവ്വാഴ്ച രാവിലെ മാത്രം രണ്ട് ഇരുചക്ര വാഹനങ്ങളാണ് കുഴിയിൽ വീണത്. ഇതിനു പുറമെ ആഡംബര കാർ കുഴിയിൽ വീണ് കേടായതിനെ തുടർന്ന് ഗതാഗതവും സ്തംഭിച്ചു. രണ്ടു മാസം മുമ്പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് റോഡ് പൂർണമായി തകർന്നത്. കോടികൾ മുടക്കി മൂന്നു വർഷം മുമ്പ് നവീകരിച്ച റോഡാണിത്. മൂവാറ്റുപുഴ നഗരസഭയിലെ കിഴക്കേക്കര…
