Ernakulam News
ഉണക്ക മത്സ്യ മാർക്കറ്റ് നിർമാണം; വ്യാപാരികളുടെ പങ്കാളിത്തത്തോടെയാവണം
മൂവാറ്റുപുഴ: ഫണ്ടില്ലാത്തതുമൂലം ഉണക്ക മത്സ്യ മാർക്കറ്റ് നിർമാണം വ്യാപാരികളുടെ പങ്കാളിത്തത്തോടെ നടത്താമെന്ന നിർദേശവുമായി നഗരസഭ. രണ്ടുതവണ ഫണ്ട് അനുവദിച്ചെങ്കിലും തുക വകമാറ്റിയതിനെത്തുടർന്ന് നിർമാണം പ്രഖ്യാപനത്തിൽ ഒതുങ്ങുകയായിരുന്നു. ഇതിനിടെ, ഉണക്ക മത്സ്യ മാർക്കറ്റ് മാലിന്യം നിറഞ്ഞ് പ്രദേശവാസികൾക്കാകെ ദുരിതം വിതച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് കഴിഞ്ഞദിവസം മാർക്കറ്റിലെ വ്യാപാരികളുടെ അടിയന്തരയോഗം വിളിച്ചുചേർത്ത് ഇവരുടെകൂടി സഹായത്തോടെ മാർക്കറ്റ് നിർമിക്കാമെന്ന നിർദേശം മുന്നോട്ടുെവച്ചത്. നിലവിൽ കീച്ചേരിപ്പടി – റോട്ടറി റോഡ് വഴിയരികിലെ 10 സെൻറ് സ്ഥലത്തെ ഓല ഷെഡിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. നിലവിലെ…
ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്ക്
കൊച്ചി: ജില്ലയിൽ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്ക്. ഒരു ദിവസം മാത്രം 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനിക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 260 പേർക്ക് രോഗം സംശയിക്കുന്നുമുണ്ട്. ശനിയാഴ്ചയാണ് 86 പേർക്ക് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 32 പേർക്ക് രോഗം സ്ഥിരീകരിച്ചു. കളമശ്ശേരിയിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 16 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കളമശ്ശേരി-16, വെണ്ണല-മൂന്ന്, എടത്തല, ചൂർണിക്കര, കലൂർ, തമ്മനം-രണ്ട്, ആലുവ, കാക്കനാട്, രായമംഗലം, വല്ലാർപ്പാടം…
വിവരാവകാശത്തിന് മറുപടിയില്ല; അപ്പീൽ നൽകിയപ്പോൾ വിവരം നൽകി കോർപറേഷൻ
കൊച്ചി: കഴിഞ്ഞ വർഷം വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ കൃത്യമായ മറുപടി നൽകാത്ത കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥർ അപ്പീൽ ഹിയറിങ്ങിനെ തുടർന്ന് കൃത്യമായ വിവരം നൽകി. കോർപറേഷനിൽ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെത്തിക്കുന്നതിനുമായുള്ള വാഹനങ്ങൾ സംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ ചോദ്യങ്ങൾക്കാണ് അപൂർണമായ മറുപടി നൽകിയത്. കോർപറേഷന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് 2023 ജനുവരിയിൽ നൽകിയ അപേക്ഷ ആരോഗ്യ വിഭാഗത്തിന് കൈമാറുകയായിരുന്നു. ആകെ ചോദിച്ച 11 ചോദ്യങ്ങളിൽ അഞ്ചെണ്ണത്തിന് മറുപടി നൽകുന്നതിന് പകരം ഈ…
വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍; മുന്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ
കാലടി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച മുന്‍ വിദ്യാര്‍ഥി നേതാവ് അറസ്റ്റിൽ. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ബിരുദ വിദ്യാര്‍ഥിനിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പില്‍ കണ്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനാണ് മുൻ വിദ്യാർഥി നേതാവ് അറസ്റ്റിലാകുന്നത്. കോളജിലെ പൂർവ വിദ്യാർഥികളടക്കം ഇരുപതോളം പേരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തെന്നാണ് പ്രാഥമിക വിവരം. പൂർവ വിദ്യാർഥിയാണെങ്കിലും ഫോട്ടോഗ്രാഫർ എന്ന നിലയിൽ പതിവായി…
സ്ലാബുകൾ തകർന്ന കാനകൾ ‘ചതിക്കുഴി’ ഒരുക്കുന്നു
ആലുവ: ബൈപാസ് അടിപ്പാതകളിൽ സ്ലാബുകൾ തകർന്ന കാനകൾ അപകടങ്ങൾക്കിടയാക്കുന്നു. കാനയിൽ വീണ് ഓട്ടോറിക്ഷക്ക് തകരാർ സംഭവിച്ചു. തിരക്കേറിയ സമയത്ത് ഗതാഗതക്കുരുക്കിനും അപകടം വഴിയൊരുക്കി. മേൽപാലത്തിന് കീഴിൽ നിരവധി അടിപ്പാതകളുണ്ട്. ഈ വഴികളിലെ കാനകളാണ് അപകടങ്ങൾക്കിടയാക്കുന്നത്. ഇത്തരത്തിൽ, വളവിൽ സ്ലാബില്ലാത്ത കാനയിലാണ് തിങ്കളാഴ്ച വൈകീട്ട് ഓട്ടോറിക്ഷ വീണത്. നഗരത്തിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. സർവിസ് റോഡിൽ മാർക്കറ്റ് ഭാഗത്ത് ബസുകൾ നിർത്തുന്ന പ്രദേശം കൂടിയാണിത്. അതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനും ഇത് ഇടയാക്കി. മാർക്കറ്റ് പരിസരത്തെ…
മൂലേപ്പാടം വെള്ളക്കെട്ട്: കലുങ്കിന് ടെൻഡർ നടപടി പൂർത്തിയായി
കളമശ്ശേരി: മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് നിവാരണത്തിന്റെ ഭാഗമായി ദേശീയപാത അതോറിറ്റിയുടെ കൾവെർട്ട് നിർമാണത്തിന് ടെൻഡർ നടപടികൾ പൂർത്തിയായി. രണ്ടാഴ്ചക്കുള്ളിൽ കാരാർ നൽകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പുഷ് ത്രൂ കൾവെർട്ടാണ് ദേശീയപാത അതോറിറ്റി നിർമിക്കുക. ഇതിനായി 3.5 കോടി രൂപ ചെലവഴിക്കും. ദേശീയപാത അതോറിറ്റി, റെയിൽവേ, കൊച്ചി മെട്രോ, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്. മൂലേപ്പാടം വെള്ളക്കെട്ട് നിവാരണത്തിനായി ജില്ല ഭരണ കേന്ദ്രം, ദേശീയപാത അതോറിറ്റി,…
ആശങ്കയുയർത്തി മുങ്ങിമരണ നിരക്ക്; 45 ദിവസം 21 മരണം
കൊച്ചി: ആശങ്കയായി മുങ്ങിമരണ തോത്; ഒന്നര മാസത്തിനിടെ ജില്ലയിൽ മരിച്ചത് 21 പേർ. ജില്ലയിലെ തോടുകൾ, പുഴകൾ, കനാലുകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിലാണ് മുങ്ങി മരണങ്ങൾ പെരുകിയത്. മരിച്ചവരിൽ വിദ്യാർഥികൾ, യുവാക്കൾ, മധ്യവയസ്കർ, വയോധികർ, പെൺകുട്ടികൾ എല്ലാവരുമുണ്ട്. ഇക്കാലയളവിൽ തൃപ്പൂണിത്തുറ ഹിൽപാലസ് ക്യാമ്പിലെ ഒരു പൊലീസുകാരനും മുങ്ങി മരിച്ചവരിൽപെടുന്നുണ്ട്. നാലുമാസം; 46 മരണം മാർച്ച് 15 മുതൽ ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ മുങ്ങി മരിച്ചത് 46 പേരാണ്. എന്നാൽ, മേയ് 13 മുതൽ ജൂലൈ ഏഴുവരെ…
വികസനത്തിൽ ഇഴഞ്ഞ് ഫോർട്ട്കൊച്ചി
ഫോർട്ട്കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഫോർട്ട്കൊച്ചിയുടെ ടൂറിസം വികസനത്തിന് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. പ്രദേശത്തോട് കടുത്ത അവഗണനയാണെന്നാണ് നാട്ടുകാരുടെ പരാതി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പ് മുട്ടുകയാണ് ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും. ഫോർട്ട്കൊച്ചിക്ക് വേണ്ടി മുൻകാലങ്ങളിൽ ചില വികസന പദ്ധതികൾ നടപ്പാക്കിയെങ്കിലും ആസൂത്രണ പിശകും അശാസ്ത്രീയ നിർമാണവും മൂലം അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. ഈ സർക്കാർ അധികാരമേറ്റ ശേഷം ടൂറിസം മന്ത്രി ആദ്യം സന്ദർശിച്ചത് ഫോർട്ടുകൊച്ചിയിലായിരുന്നു. അന്ന് നൽകിയ…
കെ. ബാബുവിന്റെ വിജയം ശരിവെച്ച വിധി മികച്ചത്; ഹൈകോടതിയെ പുകഴ്ത്തി സുപ്രീംകോടതി
ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബുവിന്റെ വിജയം ശരിവച്ച ഹൈകോടതി വിധി മികച്ചതാണെന്ന് സുപ്രീം കോടതി. വിധിയില്‍ തെറ്റായ ഒരു ഖണ്ഡികയെങ്കിലും കാണിച്ച് തരാന്‍ കഴിയുമോയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനോട് കോടതി ചോദിച്ചു. സ്വരാജിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പി.വി ദിനേശിനോടാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ ചോദ്യമുന്നയിച്ചത്. വിധി മികച്ചതാണെന്ന കോടതിയുടെ അഭിപ്രായത്തോട് ഭാഗികമായി യോജിച്ച അഡ്വ. പി.വി. ദിനേശ് ആ അഭിപ്രായം…
മലങ്കര സഭ തർക്കം; തീർപ്പാകാതെ കോടതിയലക്ഷ്യ ഹരജികൾ
കൊച്ചി: മലങ്കര സഭ തർക്കത്തിൽ പള്ളികളിൽ സംഘർഷം രൂക്ഷമാകുമ്പോഴും സുപ്രീംകോടതിയിൽ തീർപ്പാകാതെ രണ്ട് കോടതിയലക്ഷ്യ ഹരജികൾ. സർക്കാറിനെയും യാക്കോബായ സഭയെയും പ്രതികളാക്കി ഓർത്തഡോക്സ് വിഭാഗവും ഓർത്തഡോക്സ് സഭയെയും സംസ്ഥാന സർക്കാറിനെയും പ്രതികളാക്കി മൂന്ന് യാക്കോബായ വിശ്വാസികളും നൽകിയ കോടതിയലക്ഷ്യ ഹരജികളാണ് നാലുവർഷം പിന്നിടുമ്പോഴും തീർപ്പാകാത്തത്. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി നടപ്പാക്കാതെ സർക്കാറും യാക്കോബായ സഭയും അട്ടിമറിക്കുകയാണെന്നും കാണിച്ച് ഫാ. വിജു ഏലിയാസാണ് കോടതിയലക്ഷ്യ ഹരജി നൽകിയത്. 2019 ആഗസ്റ്റ് 28ന് നൽകിയ ഹരജിയിൽ സംസ്ഥാന…

