Crime News
കുഫോസ് ഹോസ്റ്റലില്‍ ഒളികാമറ; പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ
മരട്: പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളികാമറ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥികള്‍. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഹോസ്റ്റല്‍ പരിസരത്തെ സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ നിവേദനം നല്കി. കുഫോസ് കാമ്പസിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന് മുന്നിലെത്തിയ വിദ്യാര്‍ഥിനികള്‍ കൂട്ടമായി ഒപ്പിട്ട നിവേദനമാണ് സമര്‍പ്പിച്ചത്. ശൗചാലയത്തിലെ വെന്റിലേഷന് സുരക്ഷിതമാക്കുക, മതിലിന് ഉയരം കൂട്ടുക, സി.സി ടി.വി കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുക, വഴിവിളക്കുകള്‍ സ്ഥാപിക്കുക, സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.…
സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കളമശ്ശേരി: സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം മണ്‍റോതുരുത്ത് സ്വദേശി സുകേശിനി വിലാസം വീട്ടില്‍ അമില്‍ ചന്ദ്രനാണ് (23) അറസ്റ്റിലായത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ഇയാള്‍ ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ഒന്നിലേറെ തവണ പീഡിപ്പിക്കുകയായിരുന്നു. വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചില്ലുപ്ലേറ്റ് പൊട്ടിച്ച് കൈയില്‍ വരയുകയും ചെയ്തു. നഗ്നചിത്രങ്ങൾ പകർത്തിയശേഷം പുറത്തുപറഞ്ഞാൽ ചിത്രങ്ങൾ വെബ്സൈറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. നിരന്തര ശല്യത്തെ തുടര്‍ന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. എളമക്കരയിലെ വാടക വീട്ടിൽനിന്നാണ്…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
തോപ്പുംപടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മാനാശ്ശേരി സൊസൈറ്റി ബസ് സ്റ്റോപ്പിന് സമീപം മാളിയേക്കൽ ക്ലിൻസൻ ജോസിനെയാണ് (28) വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഗോവയിൽ രണ്ടു വർഷം മുമ്പ് കണ്ടെത്തിയത് ജെഫ് ജോണിന്റെ മൃതദേഹം തന്നെ; ഡി.എൻ.എ ഫലം പുറത്ത്
കൊച്ചി: ഗോവയിൽ 2021ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയിൽ നിന്ന് കാണാതായ തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ ജെഫ് ജോൺ ലൂയിസിന്റേതെന്ന് (27) ഡി.എൻ.എ ഫലം. 2021 നവംബറിൽ കാണാതായ ജെഫ് ജോൺ ഗോവയിൽ ആ മാസംതന്നെ കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കേസിൽ കോട്ടയം വെള്ളൂർ മേവെള്ളൂർ പെരുംതിട്ട കല്ലുവേലിൽ വീട്ടിൽ അനിൽ ചാക്കോ (28), വയനാട് വൈത്തിരി പരരിക്കുന്ന് മുട്ടിൽ നോർത്ത് ടി.വി. വിഷ്ണു (25), വെള്ളൂർ കല്ലുവേലിൽ വീട്ടിൽ സ്റ്റെഫിൻ തോമസ് (24), സുൽത്താൻ…
പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തള്ളി; ലോറി പിടിച്ചെടുത്ത് 10,000 രൂപ പിഴ അടപ്പിച്ചു
മൂവാറ്റുപുഴ: പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തളളിയ ലോറി കസ്റ്റഡിയിലെടുത്ത് 10,000 രൂപ പിഴയടപ്പിച്ച് മൂവാറ്റുപുഴ നഗരസഭ. ശനിയാഴ്ച ഉച്ചക്ക് 12 ഓടെ നഗരസഭ സ്റ്റേഡിയത്തിന് സമീപം മാലിന്യം തള്ളിയ ലോറിയാണ് നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്. അങ്കമാലിയില്‍നിന്ന് ലോറിയിൽ കൊണ്ടുവന്ന ചീഞ്ഞളിഞ്ഞ തണ്ണിമത്തനാണ് റോഡിൽ തളളിയത്. പൊതുനിരത്തില്‍ മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നഗരസഭ അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ച് വരുന്നതിനിടെയാണ് പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ലോറിയിൽ കൊണ്ടുവന്ന് മാലിന്യം തളളിയത്. ഇത് നാട്ടുകാർ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെയാണ്…
കാപ്പ ചുമത്തി നാടുകടത്തി
ആലുവ: സ്ഥിരം കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി. മലയാറ്റൂർ ഇല്ലിത്തോട് മങ്ങാട്ടുമോളയിൽ വീട്ടിൽ സിൻസോ ജോണിയെയാണ് (19) ഒമ്പത് മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി, അങ്കമാലി, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ജൂലൈയിൽ ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത…
എം.ഡി.എം.എയുമായി ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
കൊച്ചി: എം.ഡി.എം.എയുമായി ലഹരി മാഫിയയുടെ മുഖ്യകണ്ണി പിടിയിലായി. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷിന്റെ നേതൃത്വത്തിൽ എറണാകുളം, കടവന്ത്ര ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 9.053 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം കോട്ടക്കൽ പാറ ദേശത്ത് കൊറ്റനാട്ട് വീട്ടിൽ ജോസ് പീറ്റർ (30) പിടിയിലായത്. ഏകദേശം അരലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ബംഗളൂരു അടക്കമുളള സ്ഥലങ്ങളിൽനിന്നും എം.ഡി.എം.എ വാങ്ങി ആവശ്യക്കാർ പറയുന്ന സ്ഥലത്ത് വിവിധ സോഷ്യൽ ആപ്പുകൾ വഴിയും ഇടനിലക്കാർ വഴിയുമായിരുന്നു ഇയാൾ എത്തിച്ചിരുന്നത്. ഒരു ഗ്രാമിന്…
ഭക്ഷ്യവിഷബാധ: എറണാകുളം ആർ.ടി.ഒ ചികിത്സയിൽ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു
കാക്കനാട്: ഭക്ഷ്യവിഷബാധയേറ്റ് എറണാകുളം ആർ.ടി.ഒയും മകനും ആശുപത്രിയിൽ. ഇതോടെ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ (52), മകൻ അശ്വിൻ കൃഷ്ണ (23) എന്നിവരാണ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ളത്. കാക്കനാട് ടി.വി സെന്ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. നിർത്താതെയുള്ള ഛർദി, വയറിളക്കം എന്നിവയെ തുടർന്നാണ് ഇരുവരും ചികിത്സ തേടിയത്. ആര്യാസ് ഹോട്ടലിൽനിന്ന് തിങ്കളാഴ്ച രാവിലെ മസാലദോശയും ചമ്മന്തിയും കഴിച്ചതായി ആർ.ടി.ഒ അറിയിച്ചു. ഭക്ഷ്യവിഷബാധയുടെ…
ആഡംബര ഹോട്ടലിൽ റെയ്ഡ്; എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
കൊച്ചി: നഗരത്തിലെ ആഢംബര ഹോട്ടലിൽ നിന്ന് 19.82ഗ്രാം എം.ഡി.എം.എയും 4.5ഗ്രാം ഹാഷ് ഓയിലുമായി യുവതിയുൾപ്പടെ മൂന്നുപേർ പിടിയിൽ. കോതമംഗലം പിണ്ടിവനയിൽ കരുമ്പത്ത് വീട്ടിൽ താമസിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ പള്ളിമുക്ക് വലിയകുളങ്ങര റിജു (41) കോട്ടയം കുറവിലങ്ങാട് സ്വദേശി കരിങ്കുളം വീട്ടിൽ ഡിനോ ബാബു(32) തലശ്ശേരി ധർമ്മടം സ്വദേശിനി മൃദുല (38) എന്നിവരെയാണ് എറണാകുളം സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് വിൽപനക്കായി ഹോട്ടലിൽ റൂമെടുത്ത് താമസിച്ച് വരവെയാണ് ഇവർ…
മൂത്തകുന്നം സ്കൂളിൽ വീണ്ടും വിദ്യാർഥി സംഘട്ടനം; വിദ്യാർഥിയുടെ തല ചുറ്റികക്ക് അടിച്ചുപൊട്ടിച്ചു
പറവൂർ: മൂത്തകുന്നം എസ്. എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി സഹപാഠിയുടെ തല ചുറ്റികക്ക് അടിച്ചു പൊട്ടിച്ചു. തല പൊട്ടി ചോരയിൽ കുളിച്ച വിദ്യാർഥിയെ മൂത്തകുന്നം ഗവ.ആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിക്ക് തലക്ക് മൂന്ന് തുന്നലിട്ടിട്ടുണ്ട്. ചുറ്റികക്ക് അടിച്ചതായി പറയുന്ന വിദ്യാർത്ഥിയെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ ക്ലാസ് തുടങ്ങും മുമ്പായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ച മൂത്തകുന്നത്തെ ട്യൂഷൻ സെന്ററിൽ…










